പിങ്ക് സല്‍വാറില്‍ മനോഹരിയായി സംയുക്ത മേനോന്‍- ചിത്രങ്ങള്‍ വൈറല്‍

മലയാളികളുടെ പ്രിയ നടിയാണ് സംയുക്ത മേനോന്‍. നടിയുടെ തീവണ്ടിയിലെ വേഷം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. സമൂഹമാധ്യമങ്ങളില്‍ സജീവാണ് താരം. ഇപ്പോഴിതാ പിങ്ക് സാല്‍വറിലുള്ള താരത്തിന്റെ ഏറ്റവും പുതിയ ചിത്രങ്ങള്‍ ഇന്‍സ്റ്റഗ്രാമില്‍ ശ്രദ്ധ നേടുകയാണ്. രാഹുല്‍ മിശ്രയാണ് മനോഹര ഔട്ഫിറ്റ് ഒരുക്കിയിരിക്കുന്നത്. ടിജോ ജോണ്‍ ചിത്രങ്ങള്‍ പകര്‍ത്തിയിരിക്കുന്നു.

കഴിഞ്ഞ ദിവസം തമിഴ്നാട്ടിലെ പ്രസിദ്ധമായ ചിദംബരം നടരാജക്ഷേത്രം സന്ദര്‍ശിച്ചിരുന്നു നടി. മൂക്കുത്തിയും മുല്ലപ്പൂവും സാരിയും ധരിച്ച് ഒരു തമിഴ് പെണ്‍കൊടിയെപ്പോലെയാണ് സംയുക്ത ക്ഷേത്രദര്‍ശനത്തിന് എത്തിയത്.

Gargi