മലയാളികളുടെ മനസില്‍ ഇടംനേടിയ നായികമാരിലൊരാളാണ് സംയുക്ത വര്‍മ. വിവാഹശേഷം അഭിനയത്തില്‍ നിന്നും വിട്ടുനിന്നെങ്കിലും താരത്തിന്റെ വിശേഷങ്ങള്‍ ആരാധകര്‍ സോഷ്യല്‍ മീഡിയയിലൂടെ അറിയാറുണ്ട്. പരസ്യ ചിത്രങ്ങളിലൂടെയും സമൂഹമാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്യുന്ന ഫോട്ടോകളിലൂടെയും ഒക്കെ എപ്പോഴും സജീവമായി നില്ക്കാന് താരം ശ്രമിക്കാറുണ്ട്. അഭിനയത്തില്‍ നിന്നും വിട്ടു നില്‍ക്കുന്നുണ്ടെങ്കിലും യോഗാ പ്രാക്ടീസും ക്ലാസുമൊക്കെയായി സംയുക്ത തിരക്കിലാണ്.
സംയുക്ത യോഗ ചെയ്യുന്നതിന്റെ ഫോട്ടോകളും വീഡിയോകളും ആരാധകര്‍ ഏറ്റെടുക്കാറുണ്ട്. ജീവിതത്തിലെ ചിട്ടകളെക്കുറിച്ചും ഡിസിപ്ലിനുകളെക്കുറിച്ചും തന്റെ യോഗാ പരിശീലനത്തെക്കുറിച്ചുമൊക്ക സംയുക്ത പറഞ്ഞ കാര്യങ്ങളാണപ്പോള് ശ്രദ്ധ നേടുന്നത്. യോഗ പ്രാക്ടീസിന് വേണ്ടിയുള്ള സംയുക്തയുടെ ചിട്ടകള്‍ കാണുമ്പോള്‍ ബിജു മേനോന് പറയാറുള്ള രസകരമായ കമന്റുകളെക്കുറിച്ച് സംയുക്ത പറഞ്ഞ കാര്യങ്ങളാണ് അതില്‍ പ്രധാനം.
‘എനിക്ക് അങ്ങനെ വലിയ ഡിസിപ്ലിന്‍ ഒന്നുമില്ല. ഞാന്‍ ഡിസിപ്ലിന്‍ വെക്കുന്നത് എന്തിനാണെന്ന് വെച്ചാല്‍, ഇടയ്ക്ക് ഇത് മുഴുവന്‍ ബ്രേക്ക് ചെയ്യണം, അതിന് വേണ്ടിയാണ് ഇടയ്ക്ക് ഡിസിപ്ലിനാകുന്നത്. വളരെ ഡിസിപ്ലിന്‍ഡായി ഒരാഴ്ച പോയ്ക്കഴിഞ്ഞ് ശനിയാഴ്ചയും ഞായറാഴ്ചയുമാകുമ്പോള് കംപ്ലീറ്റ് കുളംകുത്തണം, അതാണതിന്റെ രസം. അങ്ങനെയായത് കൊണ്ട് ആ ഡിസിപ്ലിന്‍ ഒരു രസമുണ്ട്.
പിന്നെ ബിജുവേട്ടന് ഉണ്ടെങ്കില്‍ എനിക്കും ഒന്നും പറ്റാറില്ല. ലേറ്റ് ആയി വരും, ഭക്ഷണം ലേറ്റാണ്, പിന്നെ അതുകഴിഞ്ഞ് ഏതെങ്കിലും സിനിമ കാണും, എല്ലാം ഒരുപാട് ലേറ്റാകും. ബിജുവേട്ടന് വളരെ റിലാക്സ്ഡ് ആയുള്ള ഒരു മോഡിലാണ്. അത് പക്ഷെ നല്ലതുമാണ്. കുറേ ഡിസിപ്ലിനായാല് കുറേ ദിവസം കഴിഞ്ഞാല്‍ ഭയങ്കര ബോറഡിയാണ്. സംയുക്ത പറഞ്ഞു.