സന്തോഷം പങ്കുവയ്ക്കാന്‍ വാക്കുകളില്ല!!! ആദ്യ ഹജ്ജ് നിര്‍വഹിച്ച് നടി സന ഖാന്‍

ആദ്യ ഹജ്ജ് നിര്‍വഹിച്ച സന്തോഷം പങ്കുവച്ച് മുന്‍ ബോളിവുഡ് നടി സന ഖാന്‍.
തന്റെ സന്തോഷം പങ്കുവയ്ക്കാന്‍ വാക്കുകളില്ലെന്നും അല്ലാഹു ഹജ്ജ് സ്വീകരിക്കട്ടെയെന്നും സന ഖാന്‍ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു. ഭര്‍ത്താവ് അനസ് സെയ്ദിനൊപ്പമാണ് സന ഹജ്ജിനെത്തിയത്. ഹജ്ജ് അനുഭവത്തിന്റെ നിരവധി ചിത്രങ്ങളും വീഡിയോകളും സനാ ഖാന്‍ പങ്കുവച്ചിട്ടുണ്ട്.

‘അല്ലാഹുവിന്റെ വീട്ടിലേക്കുള്ള വരവ് സ്വപ്ന സാക്ഷാത്കാരമാണ്. ഓരോരുത്തര്‍ക്കും അവരവരുടെ ഹജ്ജും ഉംറയും എളുപ്പമാകട്ടെ. അല്ലാഹുവിനോട് ഞാനൊരു പൂവാണു ചോദിച്ചത്. ദൈവം പൂന്തോട്ടം തന്നെ തിരിച്ചുനല്‍കി. ക്ഷമയും ദൈവ സമര്‍പ്പണവുമാണ് വേണ്ടത്. ദൈവത്തിന് നന്ദി’യെന്നും സന ഭര്‍ത്താവിനോടൊപ്പമുള്ള വീഡിയോ പങ്കുവച്ചു കൊണ്ട് പറഞ്ഞു.

വിവാഹത്തിനുശേഷം മൂന്ന് ഉംറ നിര്‍വഹിച്ചിട്ടുണ്ടെങ്കിലും സനയുടെ ആദ്യ ഹജാണിത്. 2021 ലായിരുന്നു ആദ്യ ഉംറ നിര്‍വഹിച്ചത്. കഴിഞ്ഞ റമദാനിലും ഉംറ നിര്‍വഹിച്ച അവര്‍ മൂന്നാമത്തെ ഉംറ കഴിഞ്ഞ മേയില്‍ ഭര്‍ത്താവ് മുഫ്തി അനസിനോടൊപ്പമാണ് നിര്‍വഹിച്ചത്.

2020 ഒക്ടോബറില്‍ എല്ലാവരേയും അത്ഭുതപ്പെടുത്തിക്കൊണ്ടാണ് സന ഖാന്‍ സിനിമയില്‍ നിന്നും വിട പറഞ്ഞത്. ഒരു മാസത്തിനുശേഷം മുഫ്തി അനസുമായുള്ള വിവാഹവും വാര്‍ത്തകളില്‍ നിറഞ്ഞു.

മതവിശ്വാസത്തിന് അനുസരിച്ച് ജീവിക്കുന്നതിനു വേണ്ടിയാണ് സിനിമ ഉപേക്ഷിക്കുന്നത് എന്നായിരുന്നു സന വ്യക്തമാക്കിയിരുന്നു. കഴിഞ്ഞ വര്‍ഷം നവംബര്‍ 20 നായിരുന്നു മുഫ്തി അനസ് സയ്യിദുമായുള്ള സനയുടെ വിവാഹം.

Anu

Recent Posts

ആ വാർത്ത അസത്യമാണ്! അന്നും ഇന്നും രജനിസാറിനോട് പറയാൻ ഒരു സ്ക്രിപ്റ്റ് കൈയിലുണ്ട്; അൽഫോൺസ് പുത്രൻ

സംവിധായകനായും, നടനായും തിളങ്ങിയ താരമാണ് അൽഫോൺസ് പുത്രൻ, ഇപ്പോൾ അൽഫോൺസ് തമിഴ് സൂപ്പർസ്റ്റാർ രജനീകാന്തിന് കുറിച്ച് പറഞ്ഞ കാര്യങ്ങളാണ് കൂടുതൽ…

33 mins ago

മദ്യപിച്ചു കഴിഞ്ഞാൽ ശങ്കരാടി ചേട്ടൻ പിന്നെ അഭിനയിക്കില്ല! എന്നാൽ മദ്യപിപ്പിച്ചു, ഷൂട്ടുണ്ടെന്ന് കേട്ടപ്പോൾ ആകെ അദ്ദേഹം തകർന്നു; സംഭവത്തെ കുറിച്ച് ബൈജു

ബാലതാരമായി മലയാള സിനിമയിൽ എത്തിയ നടനാണ് ബൈജു സന്തോഷ്, ഇപ്പോൾ തന്റെ സിനിമ ലൊക്കേഷനിൽ താൻ ഒപ്പിച്ചിട്ടുള്ള ചില കുസൃതികളെ…

2 hours ago

സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടി ‘മകൾക്ക്’ മ്യൂസിക് വീഡിയോ

ബാലാജി ശർമ്മ, മേഘ നായർ തുടങ്ങിയവർ പ്രധാന വേഷത്തിൽ എത്തിയ മകൾക്ക് എന്ന മ്യൂസിക്കൽ വീഡിയോ സോഷ്യൽ മീഡിയയിൽ ശ്രദ്ധ…

3 hours ago

വരലക്ഷ്മിക്ക് വേണ്ടി സ്വർണ്ണ ചെരുപ്പുകൾ ആണ് നിക്കോളാസ് വാങ്ങിയത്

ഇക്കഴിഞ്ഞ ദിവസമാണ് താരനിബിഢമായ ചടങ്ങിൽ വെച്ച് നടിയും താരപുത്രിയുമായ വരലക്ഷ്മി ശരത്ത് കുമാറും കാമുകൻ നിക്കോളായ് സച്ച്ദേവും വിവാഹിതരായത്. നിക്കോളായ്…

3 hours ago

പല പ്രശ്നങ്ങളും ഉണ്ടായതോടെയാണ് കുടുംബത്തോടൊപ്പം അമേരിക്കയിലേക്ക് താമസം മാറ്റുന്നത്

ഒരിടവേളക്ക് ശേഷം അഭിനയജീവിതത്തിൽ സജീവമാവുകയാണ് ബാബു ആന്റണി. തൊണ്ണൂറുകളിൽ മലയാള സിനിമ അടക്കി ഭരിച്ചിരുന്ന ആക്ഷൻ ഹീറോ ആയിരുന്നു ബാബു…

3 hours ago

തൃശൂർ ജില്ലയിൽ ഭീതി പടർത്തി ആഫ്രിക്കൻ പന്നിപ്പനി

തൃശൂർ ജില്ലയിൽ ഭീതി പടർത്തി ആഫ്രിക്കൻ പന്നിപ്പനി. ജില്ലയിലെ മാടക്കത്തറ പഞ്ചായത്തിലാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ 310 പന്നികളെ കള്ളിങിന്…

3 hours ago