തൃശൂരെടുത്ത് സുരേഷ് ഗോപി!! ആശംസകളുമായി താരങ്ങളും

കേരളം കാത്തിരുന്ന ജനവിധി എത്തിയിരിക്കുകയാണ്. ഏവരും ആകാംക്ഷയോടെ കാത്തിരുന്ന ഇഞോടിഞ്ച് പോരാട്ടം നടന്ന തൃശ്ശൂര്‍ മണ്ഡലത്തില്‍ സുരേഷ് ഗോപി വന്‍ ഭൂരിപക്ഷം നേടിയിരിക്കുകയാണ്. തുടക്കം മുതല്‍ ലീഡ് ഉയര്‍ത്തിയാണ് തൃശ്ശൂരിനെ സുരേഷ് ഗോപി എടുത്തത്. സുരേഷ് ഗോപിയെ അഭിനന്ദിച്ചെത്തിയിരിക്കുകയാണ് നിര്‍മ്മാതാവ് സന്ദീപ് സേനന്‍. നടി സാധിക വേണുഗോപാലും നടി വീണ നായരും സുരേഷ് ഗോപിയുടെ മിന്നും വിജയത്തില്‍ സന്തോഷം അറിയിച്ചു.

സന്ദീപ് സേനന്റെ പുതിയ ചിത്ര ‘വിലായത്ത് ബുദ്ധ’സിനിമയ്ക്കായി മലയാളികള്‍ പ്രതീക്ഷയോടെ കാത്തിരിക്കുകയാണ്. പൃഥിയാണ് നായകനായെത്തുന്നത്. ‘അയ്യപ്പനും കോശിയും’ റിലീസിന്റെ ഒന്നാം വാര്‍ഷിക ദിനത്തിലാണ് പ്രിഥ്വിരാജ് തന്റെ പുതിയ ചിത്രമായ ‘വിലായത്ത് ബുദ്ധ’ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറക്കിയത്. സന്ദീപ് സേനന്‍ ഒടുവിലായി എത്തിയ ചിത്രം സൗദി വെള്ളക്കയാണ്.

വിജയം ഉറപ്പിച്ച ശേഷം സുരേഷ് ഗോപി മാധ്യമങ്ങളോട് പ്രതികരിച്ചു. പ്രജാ ദൈവങ്ങള്‍ സത്യം തിരിച്ചറിഞ്ഞു. അവരുടെ മനസിനെയും തീരുമാനങ്ങളെയും വഴിതെറ്റിച്ചുവിടാന്‍, വക്രവഴിക്ക് തിരിച്ചുവിടാന്‍ നോക്കിയിടത്ത് നിന്ന് ദൈവങ്ങളെല്ലാം അവരുടെ മനസ് ശുദ്ധമായി, തിരിച്ച് എന്റേയും എന്നിലൂടെ എന്റെ രാഷ്ട്രീയ കക്ഷിയിലേക്കും അവരുടെ നിശ്ചയങ്ങള്‍ തിരിച്ചുവിട്ടെങ്കില്‍ ഇത് അവര്‍ നല്‍കുന്ന അനുഗ്രഹം കൂടിയാണ്. ഇത് അതിശയമെന്ന് തോന്നി, ഇതൊരു നേട്ടമായിരുന്നു. കല്ലുപോലെ കഴിഞ്ഞ 21ന് ശേഷം ഉറഞ്ഞുകൂടിയതാണ്. എനിക്കും കുടുംബത്തിനും വലിയ ഖ്യാതിയാണ് ഈ വിജയം നേടിതരുന്നതെന്നും സുരേഷ് ഗോപി പറഞ്ഞു.