Film News

‘എന്റെ ജീവിതത്തില്‍ കണ്ട ഏറ്റവും മികച്ച സിനിമ, നിങ്ങള്‍ നജീബിനോട് നീതി കാണിച്ചു’

സംവിധായകന്‍ ബ്ലെസിയും പൃഥ്വിരാജും ഒന്നിച്ച ആടുജീവിതം സിനിമ പ്രേക്ഷകമനം നിറച്ച് തിയേറ്ററുകളില്‍ പ്രദര്‍ശനം തുടരുകയാണ്. ചിത്രം റിലീസ് ചെയ്ത് നാല് ദിവസങ്ങള്‍ പിന്നിടുമ്‌ബോള്‍ ആഗോള കളക്ഷനില്‍ അന്‍പത് കോടി പിന്നിട്ടിരിക്കുകയാണ് ബ്ലെസി-പൃഥ്വിരാജ് കൂട്ടുകെട്ട് ചിത്രമായ ആടുജീവിതം. വളരെ വേഗത്തില്‍ അന്‍പത് കോടി ക്ലബിലെത്തിയ മലയാളചിത്രമെന്ന ഖ്യാതിയും ഇനി ആടുജീവിതത്തിന് സ്വന്തമാണ്. സിനിമ കരിയറിലെ പൃഥ്വിരാജിന്റെ ഏറ്റവും കളക്ഷന്‍ നേടിയ ചിത്രംകൂടിയാണ് ആടുജീവിതം. നിരവധി പേരാണ് ചിത്രത്തെ പ്രശംസിച്ച് രംഗത്തെത്തിയത്. ഇപ്പോഴിതാ നടി സാനിയ ഇയ്യപ്പന്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച കുറിപ്പാണ് ഏറെ ശ്രദ്ധേയമാകുന്നത്. എന്റെ ജീവിതത്തില്‍ കണ്ട ഏറ്റവും മികച്ച സിനിമയാണ് ഇതെന്നാണ് താരം കുറിച്ചത്. താരത്തിന്റെ കുറിപ്പ് പൃഥ്വിരാജ് സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിട്ടുണ്ട്.

കുറിപ്പ് വായിക്കാം

പൃഥ്വിരാജ്, ആ സിനിമയില്‍ ഉടനീളം നിങ്ങള്‍ ആ കഥാപാത്രമായിരുന്നു. ആടുജീവിതം ടീം അനുഭവിച്ച പ്രതിസന്ധികളെല്ലാം നിങ്ങളുടെ കണ്ണിലൂടെ കാണാമായിരുന്നു. എന്റെ ജീവിതത്തില്‍ കണ്ട ഏറ്റവും മികച്ച സിനിമയാണ് ഇത്. ഈ സിനിമയിലൂടെ നിങ്ങള്‍ എന്നും ഞങ്ങളുടെ ഹൃദയത്തിലുണ്ടാകും. നിങ്ങളുടെ ശബ്ദത്തിലൂടെയും അഭിനയത്തിലൂടെയും വികാരങ്ങളിലൂടെയും നിങ്ങള്‍ നജീബിനോട് നീതി കാണിച്ചു എന്നത് എന്നെ സന്തോഷിപ്പിക്കുന്നു.-സാനിയ അയ്യപ്പന്‍ കുറിച്ചു.

Ajay Soni