അവാർഡ് വേദിയിൽ തിളങ്ങി സാനിയ ഇയ്യപ്പൻ, ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറൽ ആകുന്നു

ക്വീന്‍ എന്ന സിനിമയിലൂടെ സിനിമയിലേക്ക് അരങ്ങേറ്റം കുറിച്ച നടിയാണ് സാനിയ അയ്യപ്പൻ , തുടക്കം കുറിച്ച സിനിമ തന്നെ വാൻ വിജയമാക്കാൻ സാനിയക്ക് കഴിഞ്ഞു.ആദ്യ സിനിമയിലെ കഥാപാത്രം ട്രോളന്മാര്‍ ഏറ്റെടുത്തതോടെ നിരന്തരം ട്രോളുകള്‍ സോഷ്യല്‍ മീഡിയയിലൂടെ പ്രത്യക്ഷപ്പെട്ട് കൊണ്ടിരുന്നു.പതിനേഴ് വയസുകാരിയായ സാനിയ അരങ്ങേറ്റത്തിലൂടെ തന്നെ ആറോളം അവാര്‍ഡുകള്‍ സ്വന്തമാക്കിയിരുന്നു. താരരാജാക്കന്മാരായ മോഹന്‍ലാലിനും മമ്മൂട്ടിയ്ക്കുമൊപ്പം അഭിനയിച്ചും സാനിയ പ്രേക്ഷക പ്രശംസ സ്വന്തമാക്കി.

താരത്തിന്റെ പുതിയ ചിത്രങ്ങൾ ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗമാവുകയാണ്. രാമുകാര്യാട്ട് 2020 പുരസ്‌ക്കാര നിശയിൽ പങ്കെടുക്കാനെത്തിയ ചിത്രങ്ങളിലാണിത്. നാടൻ ലുക്കും കുറച്ച് മോഡേൺ ആയിട്ടുള്ള ഒരു ലുക്കും, ഡ്രെസ്സുമാണ് താരത്തിന്റേത്. പരിപാടിക്കെത്തിയ ഫോട്ടോഷൂട്ടിന്റെ ചിത്രങ്ങളാണ് വൈറലാവുന്നത്.

അവാർഡ് ചടങ്ങിൽ യൂത്ത് ഐക്കൺ പുരസ്‌കാരമാണ് സാനിയക്ക് ലഭിച്ചിരിക്കുന്നത്. ആ സന്തോഷവും ഫോട്ടോഷൂട്ടിന്റെ ചിത്രങ്ങളുമാണ് താരം തന്നെ ഇൻസ്റ്റാഗ്രാമിൽ പങ്കു വെച്ചിരിക്കുന്നത്. സിനിമ ആരാധകരും, അഭിനേതാക്കളും തുടങ്ങി നിരവധി പേരാണ് ചിത്രത്തിന് കമന്റ് ചെയ്തിരിക്കുന്നത്. സുന്ദരി എന്നും വിളിച്ചു കൊണ്ടാണ് റീമ കല്ലിങ്ങൽ കമന്റ് ചെയ്തിരിക്കുന്നത്. പ്രീസ്റ്റ് എന്ന ചിത്രമാണ് ഇനി താരത്തിന്റെ റിലീസ് ആവാനുള്ള ചിത്രം.

ഇപ്പോള്‍ മമ്മൂട്ടിയുടെ ഏറ്റവും പുതിയ സിനിമയായ ദി പ്രീസ്റ്റ് എന്ന ചിത്രത്തിലും സാനിയ അഭിനയിക്കുന്നുണ്ട്. അതിനൊപ്പം സാനിയയുടെ ആദ്യ ചിത്രമായ ക്വീനിന്റെ രണ്ടാം ഭാഗം വരുന്നതായി അടുത്തിടെ സംവിധായകന്‍ പ്രഖ്യാപിച്ചിരുന്നു. ക്വീനിന്റെ രണ്ടാം ഭാഗത്തിനായി സംവിധായകന്‍ വിളിച്ചപ്പോള്‍ കണ്ണും അടച്ച് തന്നെ അതിന്റെ ഭാഗമാവുകയാണ്. അത് മറ്റൊരു മികച്ച സിനിമയായിരിക്കുമെന്നാണ് തന്റെ ആത്മവിശ്വാസം. ഇതല്ലാതെ സാനിയ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്നതായി പ്രഖ്യാപിച്ച വേറെയും സിനിമകള്‍ നിരവധിയാണ്. തമിഴിലേക്കും അരങ്ങേറ്റത്തിന് തയ്യാറെടുക്കുകയാണ് നടിയിപ്പോള്‍.

Rahul

Recent Posts

ഗായികയാകണമെന്ന് ആ​ഗ്രഹിച്ച് വന്നയാളല്ല ഞാൻ, ജ്യോത്സ്ന

സം​ഗീത ലോകത്ത് തന്റേതായ സ്ഥാനം നേടാൻ കഴിഞ്ഞ ​ഗായികയാണ് ജ്യോത്സ്ന രാധാകൃഷ്ണൻ . ജ്യോത്സനയുടെ ​ഗാനങ്ങൾ ഒന്നിന് പിറകെ ഒന്നായി…

5 mins ago

തെറ്റുകള്‍ പറ്റുമ്പോള്‍ അതെങ്ങനെ ശരിയാക്കണമെന്ന് പറഞ്ഞ് തരാന്‍ ആള്‍ക്കാര്‍ ഉണ്ടായിരുന്നില്ല, റബേക്ക

മലയാളികള്‍ക്ക് സുപരിചിതയായാണ് നടി റബേക്ക സന്തോഷ്. ടെലിവിഷന്‍ പരമ്പരകളിലൂടെയാണ് റബേക്ക സന്തോഷ് താരമായി മാറുന്നത്. കസ്തൂരിമാന്‍ എന്ന പരമ്പരയിലെ കാവ്യ…

1 hour ago

തന്റെ ചിത്രങ്ങൾ എല്ലാം ഭാവന സ്ഥിരമായി പങ്കുവെക്കാറുണ്ട്

മലയാളികളുടെ എക്കാലത്തെയും പ്രിയ നായികമാരിലൊരാളാണ് ഭാവന. സോഷ്യൽ മീഡിയയിലും ഭാവന വളരെ ആക്ടീവുമാണ്. തന്റെ ഫോട്ടോഷൂട്ട് ചിത്രങ്ങളും ജീവിതത്തിലെ ചെറിയ…

2 hours ago

“പുതിയ കഥ വല്ലതുമുണ്ടോ സാറിനു പറയാന്‍?”; കനകരാജ്യത്തിന്റെ ഹൃദയസ്പര്‍ശിയായ ട്രെയിലര്‍ പുറത്ത്, ചിത്രം ജൂലൈ 5-ന് തീയറ്ററുകളിലേക്ക്

ഇന്ദ്രൻസിനെയും മുരളി ഗോപിയും കേന്ദ്ര കഥാപാത്രങ്ങളാക്കി സാഗർ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമായ കനകരാജ്യത്തിന്റെ ട്രെയിലര്‍ പുറത്തിറങ്ങി. ഇന്ദ്രന്‍സിന്റെ കരിയറിലെ…

14 hours ago

ജാസ്മിനെ മോശമായി ചിത്രീകരിച്ചില്ല; കരയുന്നത് കൊണ്ട് ഷോയിലേക്ക് എടുക്കാതിരുന്നില്ല ; നോറ

ബിഗ് ബോസ് മലയാളം സീസണ്‍ 6 ല്‍ ഇത്രത്തോളം ദിവസം നില്‍ക്കാന്‍ കഴിയുമെന്ന് പ്രതീക്ഷിച്ചിരുന്നില്ലെന്ന് പറയുകയാണ് നോറ, ഇത്രയും കുറച്ച്…

17 hours ago

44 കാരനായ പ്രഭാസ് അവിവാഹിതനായി തുടരുന്നതിന്റെ കാരണത്തെ കുറിച്ച് രാജമൗലി പറയുന്നു

നിരവധി ആരാധകരുള്ള ഒരു ഹിറ്റ് നടനാണ് പ്രഭാസ്, ഇന്നും താരം അവിവാഹത്തിനായി തുടരുന്നതിന് നിരവധി ആരാധകർ കാര്യം അന്വേഷിക്കാറുണ്ട്, എന്നാൽ…

18 hours ago