ശങ്കര ജടാധരം, സൗദി അറേബ്യയിൽ നിന്ന് ശിവരാത്രി ദിനത്തിൽ മനോഹരമായൊരു ഭക്തി ഗാനം!

പൂർണ്ണമായും സൗദി അറബിയയിൽ സെറ്റ് ഒരുക്കി തയാറാക്കിയ ശങ്കരം ജടാധാരം എന്ന ഭക്തി ആൽബം ശിവരാത്രി ദിവസമായ ഇന്ന് പുറത്തിറങ്ങി. സിനിമാ പിന്നണി ഗായകനും മ്യൂസിക് ഡയറക്ടറും ആയ സത്യ ജിത്ത് സീബുൾ ആണ് ഈ ആൽബത്തിന്സം ഗീതം നൽകിയിരിക്കുന്നത്, ജി എം സ്റ്റുഡിയോയിൽ ആണ് വോക്കൽ  തയാറാക്കിയിരിക്കുന്നത്. പൂർണമായും സൗദി അറേബ്യയിൽ ആണ് ആൽബം ചിത്രീകരിച്ചത്. ഒരുപക്ഷെ സൗദി അറേബിയയിൽ സെറ്റ് ഒരുക്കി പൂർത്തിയാക്കുന്ന ആദ്യ ഹിന്ദു ഭക്തിഗാന ആൽബം ആയിരിക്കും ഇത്. വിഷ്ണു മാസ്റ്റർ പ്രധാന വേഷത്തിൽ എത്തുന്ന ശങ്കര ജടാധരം എന്ന ഈ ആൽബം മികച്ച അഭിപ്രായങ്ങൾ ആണ്‌ നേടുന്നത്. കഴിഞ്ഞ ദിവസം ആണ് ആൽബത്തിന്റെ ട്രൈലെർ പുറത്തിറങ്ങിയത്.

Sankara Jadadharam

അൻഷാദ് ആണ് ഗാനം സംവിധാനം ചെയ്തിരിക്കുന്നത്. സൗദി കലാസംഘം ആണ് ഗാനം അവതരിപ്പിക്കുന്നത്. സിന്ധു സോമനും വിഷ്ണു വിജയനും ചേർന്നാണ് ഛായാഗ്രഹണം ഒരുക്കിയിരിക്കുന്നത്. നന്ദൻ പി ഒയ്യര ആണ് ഓഡിയോ പ്രൊഡ്യൂസർ. ശബാന അൻഷാദ് ആണ് ഗാനം ആലപിച്ചിരിക്കുന്നത്. നിസാർ ഗുരുക്കൾ ആണ് ആർട്ട് ഡയറക്ടർ. നാളെയാണ് ഈ ആൽബം സോങ് പുറത്തിറങ്ങുന്നത്.

ഗാനം കാണാം

Lyrics:

ശങ്കരാ ശങ്കരാ ശങ്കമാറ്റു മഹേശ്വരാ.. എന്റെ ജീവനിതു മതിയാകുമോ… നിന്റെ ചേവടി പൂകുവാൻ.. രക്ഷയേകു ജടാധാരാ മമ തല്പരങ്ങളിലേർപെടാൻ.. (ശങ്കരാ ) ക്ഷിപ്രജീവിതമായയിൽ ഞാൻ പെട്ടു മോഹിതനായ് പ്രെഭോ.. ചിത്തമരുളുന്നതിനപ്പുറം നീ കൃത്യ പാതയതേറ്റുമോ ഹര.. (ശങ്കരാ ) നശ്വരം ഭൂജീവിതം ഇതറ്റുപോകുവതെന്നിനി കൃപ നിന്റെ കൈലമതേറ്റുവാൻ തവ ഹൃത്തടം കരുതേണമേ.. ഹര (ശങ്കരാ ) ദിനേഷ് (ചൊവ്വാണ )

Sreekumar R