Film News

‘ജനഗണമന’യിലെ പോലെ പറഞ്ഞാൽ ജഡ്‌ജ്‌ ഓടിക്കും;സിനിമയിലെ കോടതിയെപ്പറ്റി ശാന്തി മായാദേവി

പ്രിത്വിരാജ് നായകനായി 2022ൽ പുറത്തിറങ്ങിയ സിനിമയാണ് ജനഗണമന. പ്രിത്വിരാജിന്റെ അസാദ്ധ്യപ്രകടനം എന്ന നിലയിൽ പ്രേക്ഷകപ്രശംസ നേടിയ ചിത്രം കൂടി ആയിരുന്നു ജനഗണമന. എന്നിരുന്നാലും നെടുനീളൻ കോടതി രംഗങ്ങൾ, ഏറെക്കുറെ ഒറ്റയാൾ പ്രസംഗമെന്നു തോന്നുന്ന രണ്ടാം പകുതി, വാദമാണോ വിചാരണയാണോ കഥാപ്രസംഗമാണോ കോടതിയിൽ നടക്കുന്നത്  എന്നുതിരിച്ചറിയാൻ പറ്റാത്ത കോടതിമുറിയിലെ രംഗങ്ങൾ കാരണം വിമർശനവും നേരിട്ടിരുന്നു. പക്ഷെ , അതിൽ പറഞ്ഞുപോകാൻ ശ്രമിക്കുന്ന വിഷയങ്ങൾ, അതിലൂടെ രേഖപ്പെടുത്താൻ ശ്രമിക്കുന്ന കൃത്യതയുള്ള രാഷ്ട്രീയം. അതിനെ നമുക്ക് അവഗണിച്ചുപോകാൻ കഴിയില്ല. ഇപ്പോഴിതാ അത്തരം കോടതി രംഗങ്ങളെപ്പറ്റി പറയുകയാണ് ശാന്തി മായാദേവി.  സൂപ്പർ  സ്റ്റാറുകളുടെ കേസ് വാദിക്കുന്ന വക്കീല്‍ എന്ന വിളിപ്പേരുള്ള നടിയും തിരക്കഥാകൃത്തും അഭിഭാഷകയുമാണ് ശാന്തി മായാദേവി.

ദൃശ്യം 2 വിൽ മോഹന്‍ലാലിന്റെ വക്കീലായി വന്നതുമുതല്‍ ആളുകളുടെ മനസ്സില്‍ ഇടം നേടി ശാന്തി. മോഹന്‍ലാലിന്റെ മാത്രമല്ല ലിയോ സിനിമയില്‍ വിജയ്യുടെ വക്കീലായും ശാന്തി മായാദേവി അഭിനയിച്ചിട്ടുണ്ട്. ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന നേര് എന്ന ചിത്രത്തില്‍ തിരക്കഥാകൃത്തുക്കളില്‍ ഒരാളും കൂടിയാണ് ശാന്തി മായാദേവി .സിനിമയിലെ കോടതിയില്‍ ഉപയോഗിക്കുന്ന പഞ്ച് ഡയലോഗുകളെക്കുറിച്ച്  ഒരു ഓൺലൈൻ മാധ്യമത്തിന്ന നൽകിയ  അഭിമുഖത്തില്‍ പറയുകയാണ് ശാന്തി മായാദേവി. സിനിമയില്‍ പഞ്ച് ഡയലോഗുകള്‍ ആയിരിക്കുമെന്നും എന്നാല്‍ യഥാര്‍ത്ഥ ജീവിതത്തില്‍ കോടതിയില്‍ വരുമ്പോള്‍ നാച്ചുറലി വരുന്നതാണെന്നും മായാദേവി പറഞ.സിനിമയില്‍ എഴുതുമ്പോള്‍ പഞ്ച് ഡയലോഗ്‌സ് ആയിരിക്കും. എന്നാല്‍ യഥാര്‍ത്ഥ ജീവിതത്തിലെ കോടതിയില്‍ വരുമ്പോള്‍ നാച്ചുറലി വരുന്നതാണ് എന്നും ശാന്തി പറയുന്നു.

അതില്‍ നമ്മള്‍ വാക്കുകള്‍ അക്കമിട്ട് പഞ്ചായിട്ട് പറയുന്നത് ആയിരിക്കില്ല. സിനിമയില്‍ അതിന്റെ വ്യത്യാസമുണ്ട് എന്നും  ശാന്തി പറയുന്നു.ജനഗണമനയില്‍ പൃഥ്വിരാജ് ഉപയോഗിക്കുന്ന പോലെയുള്ള  പഞ്ച് ഡയലോഗ് കോടതിയില്‍ ഉപയോഗിക്കാന്‍ പറ്റുമോ എന്ന ചോദ്യത്തിന് അങ്ങനെ ഉപയോഗിച്ചാല്‍ ഓടിച്ചു വിടും എന്നായിരുന്നു ശാന്തി മായാദേവിയുടെ മറുപടി.
‘അങ്ങനെയൊക്കെ നമ്മള്‍ പറഞ്ഞാല്‍ ഓടിക്കും. ശരിശരി ഓക്കേ നെക്സ്റ്റ് എന്ന് ജഡ്ജ് പറയും . പക്ഷേ വാക്കേലന്മാർ ചില കേസുകളിൽ  സെന്റിമെന്റല്‍ ആയിട്ട്  പറയും. ചില കേസുകളില്‍ ജഡ്ജുമായിട്ട് സംസാരിക്കുമ്പോള്‍ ഒരു പോയിന്റ് നമ്മള്‍ കടന്നു പറയും. നമ്മള്‍ കക്ഷിക്ക് വേണ്ടിയിട്ടാണ് വന്നു നില്‍ക്കുന്നത് എന്നൊക്കെ പറയും. അടി കൂടുക എന്നൊന്നും കോട്ടയിൽ  പറ്റില്ല എന്നും  ചില കേസുകളില്‍ ഘോരഘോരം വാദിക്കാമെന്നും അല്ലാതെ   ജനഗണമനയില്‍ ഒക്കെ കാണുന്ന പോലെ അത്രയും ജഡ്ജിയെ ബോധ്യപ്പെടുത്താന്‍ നിന്ന് കഴിഞ്ഞാല്‍ ചിലപ്പോള്‍ ഓര്‍ഡര്‍ തിരിഞ്ഞു പോകുമെന്നും ശാന്തി മായാദേവി വ്യാഖമാക്കി .കോടതിയില്‍ എങ്ങനെ ബിഹേവ് ചെയ്നാം എന്ന പെരുമാറ്റ ചട്ടങ്ങൾ ഉണ്ട്. അതിനനുസരിച്ചാണ് പെരുമാറേണ്ടതെന്നും   എന്നുവച്ച് നമ്മുടെ കേസ് പറയാതിരിക്കുകയല്ല മറിച്ച് ചില സമയങ്ങളില്‍ സെന്റിമെന്റല്‍ ആകുമെന്നും  ഇമോഷണല്‍ ആകുമെന്നും . ചില സമയങ്ങളില്‍ നിര്‍ത്താന്‍ പറഞ്ഞാല്‍ അതിന് കഴിയില്ല എന്നും ശാന്തി പറയുന്നു. അതൊക്കെ ജഡ്ജസിനു മനസിലാകും കാരണം  അവരും മനുഷ്യരാണ്. അവര്‍ക്ക് അറിയാം. അതാണ് ന്യായം നീതി അതു തന്നെയാണ്  നിയമമെന്ന് അറിയുമ്പോള്‍ നമ്മള്‍ കുറച്ച് ഇമോഷണല്‍ ആയി സംസാരിക്കേണ്ട അവസ്ഥകള്‍ ഉണ്ടാകും. പക്ഷേ സിനിമയില്‍ കാണുന്ന അത്രയും ഇമോഷനല്ല,’ ശാന്തി മായാദേവി പറഞ്ഞു. അതേസമയം  മോഹൻലാല്‍ നായകനാകുന്ന നേര് എന്ന ചിത്രത്തിന്റെ റിലീസിനായി കാത്തിരിക്കുകയാണ് ആരാധകര്‍.ഡിസംബര്‍ 21നാണ് നേരിന്റെ റിലീസ്. സംവിധാനം ജീത്തു ജോസഫ് എന്നതാണ് ചിത്രത്തിന്റെ വലിയ ആകര്‍ഷണം. വലിയ ഹൈപ്പുമൊന്നുമില്ലാതെയായിരുന്നു നേര് ഒരുങ്ങിയിരുന്നത്. എന്നാല്‍ പിന്നീട് പതിവ് മോഹൻലാല്‍ ചിത്രത്തിന് ലഭിക്കുന്നതിനെ ഓര്‍മിപ്പിക്കും വിധം നേരിനും കാത്തിരിപ്പ് ഏറുകയാണ് എന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. മോഹൻലാല്‍ ആരാധകര്‍ക്ക് പ്രതീക്ഷയുള്ള ഒരു ചിത്രമായി നേര് മാറിയിരിക്കുകയാണ്. ഡിസ്‍നി പ്ലസ് ഹോട്‍സ്റ്റാര്‍ ചിത്രത്തിന്റെ ഒടിടി റൈറ്റ്‍സ് നേടിയിരിക്കുകയാണ് എന്നും നേരിന്റെ റിലീസിന് ഒരു മാസത്തിന് ശേഷമാണ് ഓണ്‍ലൈനില്‍ പ്രദര്‍ശനത്താൻ സാധ്യത എന്നുമാണ് ഔദ്യോഗിക വൃത്തങ്ങള്‍ അറിയിക്കുന്നത്

Sreekumar R