Film News

ചട്ടമ്പിമാരെ തീറ്റിപ്പോറ്റി, കാറിന്റെ ബ്രേക്ക് അഴിച്ചുവിട്ടു; വിനയനെതിരെ ശാന്തിവിള

സംവിധായകരായ രഞ്ജിത്തും ഡോ. ബിജുവും തമ്മിലുള്ള അസ്വാരസ്യങ്ങൾ  കഴിഞ്ഞ ദിവസങ്ങളിൽ വലിയ തോതിൽ ചർച്ചയായിരുന്നു. തിയറ്ററിൽ ആളുകൾ കയറാത്ത സിനിമയെടുക്കുന്ന സംവിധായകനാണ് ബിജുവെന്നായിരുന്നു രഞ്ജിത്തിന്റെ ആക്ഷേപം. അതിനു മറുപടിയായി  മാടമ്പിത്തരവും ആജ്ഞാപിക്കലും കൈയിൽ വെച്ചാൽ മതിയെന്ന് ഡോ. ബിജുവും പറഞ്ഞു. ചലച്ചിത്ര അക്കാദമി ചെയർമാനായ രഞ്ജിത്തിനെതിരെ അക്കാദമി ജനറൽ കൗൺസിൽ അം​ഗങ്ങൾ സമാന്തര യോ​ഗം നടത്തിയ സാഹചര്യവും ഉണ്ടായി. രഞ്ജിത്ത് ഒന്നുകിൽ ധിക്കാര സ്വഭാവം തിരുത്തണം, അല്ലെങ്കിൽ ഇദ്ദേഹത്തെ പുറത്താക്കണം എന്നാണ് അക്കാദമി അം​ഗങ്ങളുടെ ആവശ്യം. ഇപ്പോഴിതാ വിഷയത്തിൽ രഞ്ജിത്തിനെ പിന്തുണച്ച് കൊണ്ട് രം​ഗത്ത് വന്നിരിക്കുകയാണ് സംവിധായകൻ ശാന്തിവിള ദിനേശ്. രഞ്ജിത്തിനെതിരെ വിമർശനം ഉന്നയിച്ച സംവിധായകൻ വിനയനെതിരെ പരോക്ഷമായി രൂക്ഷഭാഷയിൽ ശാന്തിവിള ദിനേശ് പ്രതികരിച്ചു. രഞ്ജിത്തിന്റെ മാനസിക നില പരിശോധിക്കണമെന്നാണ് ഒരു സാറിന്റെ സംശയം. ആ സാറിന്റെ സിനിമ പുല്ലാണ്, അവാർഡ് ഒന്നും കൊടുക്കരുതെന്ന് രഞ്ജിത്ത് പറഞ്ഞിരുന്നല്ലോ.

അവസരം കാത്തിരുന്നയാൾ ഇപ്പോൾ രഞ്ജിത്തിനെതിരെ രം​ഗത്ത് വന്നിരിക്കുകയാണെന്ന് ശാന്തിവിള പറയുന്നു. സത്യം പറഞ്ഞാൽ ഇപ്പോൾ ഈ അഭിപ്രായം പറഞ്ഞ ആളുടെ മാനസിക നില എത്രയോ മുമ്പ് പരിശോധിക്കണമായിരുന്നു. ഒരു ഏകാധിപതിയെ പോലെ സംഘടന കൈയിലുണ്ടെന്ന് വിചാരിച്ച് മലയാള സിനിമയെ ചവിട്ടിയരയ്ക്കാൻ ശ്രമിച്ചപ്പോളാണ് രഞ്ജിത്ത് രാജിവെച്ച് അതിനെ പൊളിച്ചത്. ആ ദേഷ്യം രഞ്ജിത്തിനോട് മരിക്കുന്നി‌ടത്തോളം ഉണ്ടാകുമെന്നും ശാന്തിവില ദിനേശ് പറയുന്നു. ഒരു സംഘം ചട്ടമ്പിമാരെയാണ്  വിനയൻ തീറ്റിപ്പോറ്റി കൊണ്ടു നടന്നത് എന്നും  ഷൂട്ടിം​ഗ് സ്ഥലങ്ങളിൽ അസ്വസ്ഥതയുണ്ടാക്കിയിട്ടുണ്ടെന്നും മമ്മൂട്ടിയുടെ സിനിമയുടെ  സെറ്റിൽ പോലും ക്യാമറയു‌ടെ മുന്നിൽ കയറി നിന്നിട്ടുണ്ടെന്നും ശാന്തിവിള പറയുന്നു.  ശ്രീനിവാസൻ വർക്ക് ചെയ്യുന്ന സിനിമയുടെ ഷൂട്ടിം​ഗിനോ‌ടുന്ന കാറിന്റെ ബ്രേക്ക് അഴിച്ച് വിട്ടുട്ടുണ്ടെന്നും ശാന്തിവിള ആരോപിക്കുന്നു.  ഇതൊക്കെ ചെയ്ത മഹാൻ ആണ്  രഞ്ജിത്തിന്റെ മാനസിക നില പരിശോധിക്കണമെന്ന് പറയുന്നത് . ര‍ഞ്ജിത്തിന് സപ്പോർട്ടായി ഇപ്പോൾ ആരും ഇല്ല എന്നും . തന്റെ  അറിവ് ശരിയാണെങ്കിൽ ഫെഫ്കയുടെ പിന്തുണയും രഞ്ജിത്തിനില്ലെന്നും ശാന്തിവിള ദിനേശ് പറയുന്നു. തന്റെ യൂട്യൂബ് ചാനലിൽ സംസാരിക്കുകയായിരുന്നു ശാന്തിവിള ദിനേശ്.
അതേസമയം വിനയന്റെ പേരെടുത്ത് ശാന്തിവിള ​ദിനേശ് പരാമർശിച്ചിട്ടില്ല. രഞ്ജിത്തിന്റെ മാനസിക നില പരിശോധിക്കണമെന്ന് കഴിഞ്ഞ ദിവസം വിനയൻ പറഞ്ഞത് വാർത്താ പ്രാധാന്യം നേടിയിരുന്നു. കഴിഞ്ഞ ദിവസം നൽകിയ അഭിമുഖത്തിലാണ് രഞ്ജിത്ത് വിവാദ പരാമർശങ്ങൾ നടത്തിയത്.

സിനിമയിൽ പൊളിറ്റിക്കൽ കറക്‌ട്നെസ് നോക്കേണ്ടതില്ലെന്ന് അഭിപ്രായപ്പെട്ട രഞ്ജിത്ത് മോഹൻലാൽ, ഭീമൻ രഘു എന്നിവരെക്കുറിച്ചും സംസാരിച്ചു.
തൂവാനത്തുമ്പികളിൽ മോഹൻലാലിന്റെ തൃശൂർ ശൈലി മോശമായിരുന്നെന്ന് ഇദ്ദേഹം അഭിപ്രായപ്പെട്ടു. ഭീമൻ രഘുവിനെ കോമാളി എന്ന് വിളിച്ചും പരിഹസിച്ചു. സിനിമ പ്രേക്ഷകരെ സ്വാധീനിക്കില്ല. ബിജെപിക്ക് വേണ്ടി സംസാരിക്കുന്ന സുരേഷ് ​ഗോപി പല വിവരക്കേടുകളും വിളിച്ച് പറയുന്നുണ്ട്. എന്നാൽ നടന്റെ ​​ഗരുഡൻ എന്ന സിനിമ മികച്ച വിജയം നേടിയെന്നും രഞ്ജിത്ത് ചൂണ്ടിക്കാട്ടി. സിനിമകൾക്ക് അർഹിക്കുന്നതിൽ കൂടുതൽ പ്രാധാന്യം കൊടുത്ത് ചർച്ച ചെയ്യേണ്ടതില്ല. അത്യന്തികമായി സാമ്പത്തിക നേട്ടമാണ് എല്ലാ ഫിലിം മേക്കേർസും ലക്ഷ്യം വെക്കുന്നത്. അടൂർ ​​ഗോപാലകൃഷ്ണനും അത് തന്നെയാണ് നോക്കുന്നത്. പിന്നെയും എന്ന സിനിമയിൽ അടൂർ കാവ്യയെയും ദിലീപിനെയും തെരഞ്ഞെടുത്തതിന് കാരണം സിനിമയുടെ കച്ചവട സാധ്യത മുന്നിൽ കണ്ടാണെന്നും രഞ്ജിത്ത് വാദിച്ചു

Sreekumar R