ദേവരാജൻ മാഷ് ഒരുക്കിയ ആ പരുപാടി യേശുദാസ് കുളമാക്കി! സംഭവത്തെ കുറിച്ച് ശാന്തിവിള ദിനേഷ് 

Follow Us :

ഗാന​ഗന്ധർവനാണെങ്കിലും വ്യക്തി ജീവിതത്തിലെ യേശുദാസിനോട് പലർക്കും അനിഷ്ടമുണ്ട്. അമിത ദേഷ്യമാണ് ഇതിന് പ്രധാന കാരണം, ഇപ്പോൾ ഗായകനെ കുറിച്ച് സംവിധായകൻ ശാന്തിവിള ദിനേശ് പറഞ്ഞ കാര്യങ്ങളാണ് ഇപോൾ കൂടുതൽ ശ്രെദ്ധ ആകുന്നത്, തന്റെ യൂട്യൂബ് ചാനലിൽ  കൂടിയാണ്ശാന്തിവിള ഈ കാര്യം പറയുന്നത്. സം​ഗീത സം​ഗമം എന്ന പരിപാടി എറണാകുളത്ത് മാക്ടയുടെ നേതൃത്വത്തിൽ നടത്തിയിരുന്നു .അമേരിക്കയിൽ നിന്നും ഈ സം​ഗീത സം​ഗമത്തിൽ പാടാൻ വരാനാകില്ലന്ന് യേശുദാസ് അറിയിച്ചു

അയാൾ ഒരു സിനിമയിലും പാടേണ്ട എന്ന് ഈ അടുത്ത കാലത്ത് മരിച്ച് പോയ ആന്റണി ഈസ്റ്റ്മാൻ പറയുകയും ചെയ്യ്തു. യേശുദാസ് എന്ന ഈ  ​ഗായകനെ ശ്രദ്ധേയനാക്കിയ സാക്ഷാൽ ദേവരാജൻ മാഷ് സം​ഗീത രം​ഗത്ത് ​ദുരിതം അനുഭവിക്കുന്ന കലാകാരൻമാർക്ക് സാമ്പത്തിക സഹായം നൽകാൻ നടത്തിയ അഞ്ച് ദിവസത്തെ പ്രോ​ഗ്രാം പോലും യേശുദാസ് ചളകുളമാക്കി. ആദ്യം ഡേറ്റ് മാറ്റി. ഈ ഡേറ്റിൽ വരാൻ പറ്റില്ലെന്ന് പറഞ്ഞപ്പോൾ മൊത്തം കുളമാക്കി

ദേവരാജൻ മാഷ് പക്ഷാഘാതം വന്ന് ആശുപത്രിയിലായി. അതിനു ശേഷം അദ്ദേഹം  പുറത്തിറങ്ങി രണ്ടാമതൊരു ഡേറ്റ് ഉണ്ടാക്കി,പ്രോ​ഗ്രാം തുടങ്ങാൻ അൽപ ദിവസം ബാക്കി നിൽക്കെ കാസറ്റ് റൈറ്റ് തരം​ഗിണിക്ക് തന്നില്ലെങ്കിൽ പാടാൻ പറ്റില്ലെന്ന് യേശുദാസ്  പറഞ്ഞു, അങ്ങനെ അവസാനം  തരംണിക്ക് കൊടുത്തു. ജോണി ​സാ​ഗരിക  25 ലക്ഷമോ മറ്റോ റൈറ്റ്സിന് പറഞ്ഞിരുന്ന പ്രോ​ഗ്രാമാണ്. പക്ഷെ 15 ലക്ഷമേ തരാൻ പറ്റൂയെന്ന് യേശുദാസ് പറഞ്ഞപ്പോൾ ദേവരാജൻ മാഷ് അതും നിഷേധിച്ചില്ല. പിന്നീട് ദേവരാജൻ മാഷെ പോയി കണ്ട്, എനിക്ക് പ്രോ​ഗ്രാം മുതലായില്ലെന്ന് പറഞ്ഞ് ചെറിയ തുക യേശുദാസ് കൊടുത്തു. പോകാൻ നേരത്ത്,  നിനക്ക് നഷ്ടം വന്നല്ലോ, ഇതും കൂടെയെടുത്തോ എന്ന് പറഞ്ഞ് ദേവരാജൻ മാഷ് പണം തിരിച്ച് കൊടുത്തു. ഒരു മടിയും ഇല്ലാതെ യേശുദാസ് ആ പണം വാങ്ങി