1978 ൽ പുറത്തിറങ്ങിയ മലയാള ചലച്ചിത്രമാണ് രതിനിർവേദം. സംവിധായകൻ ഭരതനാണ് സിനിമ സംവിധാനം ചെയ്തത്. മികച്ച ക്ലാസിക് ചിത്രങ്ങളിലൊന്നായാണ് ഈ ചിത്രത്തെ വിലയിരുത്തപ്പെടുന്നത്. മലയാള സിനിമാ പ്രേക്ഷകർക്ക് മറക്കാനാകാത്ത ചിത്രം കൂടിയാണ് രതിനിർവേദം. ജയഭാരതിയും നടൻ കൃഷ്ണചന്ദ്രനുമാണ് ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തിയത്. ജയഭാരതിയുടെ കരിയർ ബെസ്റ്റ് പെർഫോമൻസുകളിലൊന്നായിരുന്നു രതിനിർവേദത്തിലേത്. മാദക നായികയായി മികച്ച പ്രകടനം തന്നെയാണ് നടി കാഴ്ച വെച്ചത്. രതിനിർവേദത്തിന് പിന്നിൽ നടന്ന സംഭവങ്ങളെക്കുറിച്ച് സംവിധായകൻ ശാന്തിവിള ദിനേശ് മുമ്പൊരിക്കൽ പറഞ്ഞ വാക്കുകളാണിപ്പോൾ സാമൂഹിക മാധ്യമങ്ങളിൽ ശ്രദ്ധ നേടുന്നത്. ജയഭാരതി ഈ സിനിമയോട് കാണിച്ച ആത്മാർത്ഥതയെക്കുറിച്ചാണ് ഇദ്ദേഹം സംസാരിച്ചത്. മറ്റ് സീനുകളിൽ പ്രശ്നമില്ലായിരുന്നെങ്കിലും കെട്ടിപ്പിടിക്കുന്ന സീനിൽ അഭിനയിക്കാൻ കൃഷ്ണചന്ദ്രന് ചമ്മൽ തോന്നി. സംവിധായകനോട് ഇക്കാര്യം പറയുകയും ചെയ്തു. എന്നാൽ ജയഭാരതി നടനെ ഉപദേശിച്ചു. വെറുതെ കെട്ടിപ്പിടിക്കുന്നതല്ല, സിനിമയ്ക്ക് വേണ്ടി അഭിനയിക്കുന്നതാണെന്ന ബോധം നിങ്ങൾക്ക് ഉണ്ടാകണം. ക്യാമറമാന് ഫ്രെയ്മിൽ സീൻ പരിശോധിക്കണം. അതിനാണ് റിഹേഴ്സൽ. വരൂ നിങ്ങൾ എണീക്കണം എന്ന് ജയഭാരതി.
എല്ലാം റെഡിയാക്കിയ ശേഷം ക്യാമറമാനെയും സംവിധായകനെയും കൃഷ്ണചന്ദ്രനെയും ജയഭാരതിയെയും ഒഴിച്ച് ബാക്കി എല്ലാവരെയും പുറത്ത് നിർത്തി. അങ്ങനെയാണ് ആ സീനെടുത്തത്. ആ സ്റ്റിൽ വെച്ച് ഭരതൻ മനോഹരമായ പോസ്റ്റർ ചെയ്തു. മദ്രാസ് സിറ്റി മുഴുവൻ പോസ്റ്റർ ഒട്ടിച്ചു. ഇത് ആരോ പറഞ്ഞ് ജയഭാരതി അറിഞ്ഞു, അവർ കോപം കൊണ്ട് കലി തുള്ളി. കാരണം അവർ കരുതിയത് സീൻ മാത്രമാണ്, അത് പോസ്റ്ററിൽ വരില്ലെന്നാണ്. ഉടനെ ഹരി പോത്തനെ വിളിച്ച് ദേഷ്യപ്പെട്ടു. നിമിഷ നേരം കൊണ്ട് ഹരി പോത്തൻ സ്റ്റാഫുകളെയാെക്കെ വിളിച്ച് മദ്രാസിലെ മുഴുവൻ പോസ്റ്ററും കീറിക്കളഞ്ഞെന്നും ശാന്തിവിള ദിനേശ് ചൂണ്ടിക്കാട്ടി. അതേസമയം പങ്കാളിയായിരുന്ന ഹരി പോത്തനെ ജയഭാരതി വിവാഹം ചെയ്തെങ്കിലും പിന്നീട് ഇരുവരും വേർപിരിയികയാണുണ്ടായത്. നടൻ സാത്താറിനെയാണ് ജയഭാരതി പിന്നീട് വിവാഹം ചെയ്തത്. ഈ ബന്ധത്തിൽ കൃഷ് എന്ന മകനും ജനിച്ചു. 1984 ൽ ജയഭാരതിയും സാത്താറും വേർപിരിഞ്ഞു. അതേസമയം രതിനിർവേദം എന്ന സിനിമ 2011 ൽ റീമേക്ക് ചെയ്തിരുന്നു. ജയഭാരതിക്ക് പകരം ശ്വേത മേനോനാണ് സിനിമയിൽ നായികയായത്. ശ്രീജിത്ത് വിജയ് ആയിരുന്നു പപ്പു ആയി അഭിനയിച്ചത്.
ഇന്ദ്രൻസിനെയും മുരളി ഗോപിയും കേന്ദ്ര കഥാപാത്രങ്ങളാക്കി സാഗർ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമായ കനകരാജ്യത്തിന്റെ ട്രെയിലര് പുറത്തിറങ്ങി. ഇന്ദ്രന്സിന്റെ കരിയറിലെ…
ബിഗ് ബോസ് മലയാളം സീസണ് 6 ല് ഇത്രത്തോളം ദിവസം നില്ക്കാന് കഴിയുമെന്ന് പ്രതീക്ഷിച്ചിരുന്നില്ലെന്ന് പറയുകയാണ് നോറ, ഇത്രയും കുറച്ച്…
നിരവധി ആരാധകരുള്ള ഒരു ഹിറ്റ് നടനാണ് പ്രഭാസ്, ഇന്നും താരം അവിവാഹത്തിനായി തുടരുന്നതിന് നിരവധി ആരാധകർ കാര്യം അന്വേഷിക്കാറുണ്ട്, എന്നാൽ…
'പ്രേമ'ത്തിലൂടെ ശ്രദ്ധ നേടിയെടുത്ത നടനാണ് കൃഷ്ണ ശങ്കർ. സിനിമയിൽ മുൻപ് കാമറയ്ക്ക് പിന്നിലും പ്രവർത്തിച്ചയാൾ കൂടിയാണ് നടൻ. കൃഷ്ണ ശങ്കർ…
ബി ഗ്രേഡ് സിനിമകളിലൂടെ തരംഗം സൃഷ്ടിച്ച ഷക്കീല ഇന്ന് തമിഴ് ഷോകളിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയിരിക്കുകയാണ്. തന്റെ കഴിഞ്ഞ കാലത്തെക്കുറിച്ച്…
കമൽഹാസന്റെ 'ഇന്ത്യൻ' എന്ന സിനിമയിൽ സേനാപതി, ചന്ദ്രു എന്നിങ്ങനെ ഇരട്ട വേഷത്തിലാണ് കമൽഹാസൻ അഭിനയിച്ചത്. ശങ്കർ സംവിധാനം ചെയ്ത ഈ…