‘വെള്ള വസ്ത്രം ധരിച്ച് പൊക്കിൾ കാണിച്ച് കിടക്കുന്ന ജയഭാരതി’ ; മുഴുവൻ പോസ്റ്ററും കീറിച്ചു, ശാന്തിവിള ദിനേശ്

1978 ൽ പുറത്തിറങ്ങിയ മലയാള ചലച്ചിത്രമാണ് രതിനിർവേദം. സംവിധായകൻ ഭരതനാണ് സിനിമ സംവിധാനം ചെയ്തത്. മികച്ച ക്ലാസിക് ചിത്രങ്ങളിലൊന്നായാണ് ഈ ചിത്രത്തെ വിലയിരുത്തപ്പെടുന്നത്. മലയാള സിനിമാ പ്രേക്ഷകർക്ക് മറക്കാനാകാത്ത ചിത്രം കൂടിയാണ് രതിനിർവേദം. ജയഭാരതിയും നടൻ കൃഷ്ണചന്ദ്രനുമാണ് ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തിയത്. ജയഭാരതിയുടെ കരിയർ ബെസ്റ്റ് പെർഫോമൻസുകളിലൊന്നായിരുന്നു രതിനിർവേദത്തിലേത്. മാദക നായികയായി മികച്ച പ്രകടനം തന്നെയാണ് നടി കാഴ്ച വെച്ചത്. രതിനിർവേദത്തിന് പിന്നിൽ നടന്ന സംഭവങ്ങളെക്കുറിച്ച് സംവിധായകൻ ശാന്തിവിള ദിനേശ് മുമ്പൊരിക്കൽ പറഞ്ഞ വാക്കുകളാണിപ്പോൾ സാമൂഹിക മാധ്യമങ്ങളിൽ ശ്രദ്ധ നേ‌ടുന്നത്. ജയഭാരതി ഈ സിനിമയോട് കാണിച്ച ആത്മാർത്ഥതയെക്കുറിച്ചാണ് ഇദ്ദേഹം സംസാരിച്ചത്. മറ്റ് സീനുകളിൽ പ്രശ്നമില്ലായിരുന്നെങ്കിലും കെട്ടിപ്പിടിക്കുന്ന സീനിൽ അഭിനയിക്കാൻ കൃഷ്ണചന്ദ്രന് ചമ്മൽ തോന്നി. സംവിധായകനോട് ഇക്കാര്യം പറയുകയും ചെയ്തു. എന്നാൽ ജയഭാരതി നടനെ ഉപദേശിച്ചു. വെറുതെ കെ‌ട്ടിപ്പിടിക്കുന്നതല്ല, സിനിമയ്ക്ക് വേണ്ടി അഭിനയിക്കുന്നതാണെന്ന ബോധം നിങ്ങൾക്ക് ഉണ്ടാകണം. ക്യാമറമാന് ഫ്രെയ്മിൽ സീൻ പരിശോധിക്കണം. അതിനാണ് റിഹേഴ്സൽ. വരൂ നിങ്ങൾ എണീക്കണം എന്ന് ജയഭാരതി.

മൂന്ന് റിഹേഴ്സലിന് ശേഷം കൃഷ്ണചന്ദ്രന് ധൈര്യമായി. ജയഭാരതി സൂപ്പർസ്റ്റാറാണ്. കൃഷ്ണചന്ദ്രൻ പ്രീഡി​ഗ്രിക്കാരനും. വിഷയമാണെങ്കിൽ അൽപ്പം അതിർ വരമ്പ് തെറ്റിയാൽ സെക്സ് സിനിമയായി മാറും. പക്ഷെ അവിടെ ഒരു കലാകാരിയെന്ന നിലയിൽ ജയഭാരതി കാണിച്ച അത്മാർത്ഥതയെക്കുറിച്ച് ഇപ്പോഴും കൃഷ്ണചന്ദ്രൻ മതിപ്പോടെയാണ് സംസാരിക്കാറ്. ഭാരതി ചേച്ചി എനിക്ക് തന്ന സപ്പോർ‌ട്ടാണ് പപ്പുവിന്റെ ഏറ്റവും വലിയ വിജയഘടകമെന്നാണ് കൃഷ്ണചന്ദ്രൻ പറയാറ്. നിർമാതാവ് ഹരി പോത്തന്റെ അനൗദ്യോ​ഗിക ഭാര്യയാണ് അന്ന് ജയഭാരതി. ഹരിപോത്തൻ മുഴുവൻ സമയവും സെറ്റിലുണ്ട്. സാമ്പത്തിക ഞെരുക്കമുള്ള സമയമായിരുന്നു. അതുകൊണ്ടായിരിക്കാം പെട്ടെന്ന് തീർക്കാൻ അദ്ദേഹം മുഴുവൻ സമയവും സെറ്റിൽ നിന്നത്. ഭർത്താവ് നോക്കി നിൽക്കെ ഭാര്യയെ കെട്ടിപ്പിടിക്കുന്നതിൽ ചമ്മലുണ്ടെങ്കിലും ജയഭാരതി പരിപൂർണ പിന്തുണയിൽ ആ സീനുകളെല്ലാം ചിത്രീകരിക്കാൻ കഴിഞ്ഞെന്നും ശാന്തിവിള ദിനേശ് ചൂണ്ടിക്കാട്ടി. വെള്ള വസ്ത്രം ധരിച്ച് പൊക്കിൾ കാണിച്ച് കട്ടിലിൽ മദാലസയെ പോലെ കിടന്നുറങ്ങുന്ന രതി ചേച്ചിയുടെ അടുത്തേക്ക് പപ്പു വരുന്ന സീനുണ്ട്.

എല്ലാം റെഡിയാക്കിയ ശേഷം ക്യാമറമാനെയും സംവിധായകനെയും കൃഷ്ണചന്ദ്രനെയും ജയഭാരതിയെയും ഒഴിച്ച് ബാക്കി എല്ലാവരെയും പുറത്ത് നിർത്തി. അങ്ങനെയാണ് ആ സീനെടുത്തത്. ആ സ്റ്റിൽ വെച്ച് ഭരതൻ മനോഹരമായ പോസ്റ്റർ ചെയ്തു. മദ്രാസ് സിറ്റി മുഴുവൻ പോസ്റ്റർ ഒട്ടിച്ചു. ഇത് ആരോ പറഞ്ഞ് ജയഭാരതി അറിഞ്ഞു, അവർ കോപം കൊണ്ട് കലി തുള്ളി. കാരണം അവർ കരുതിയത് സീൻ മാത്രമാണ്, അത് പോസ്റ്ററിൽ വരില്ലെന്നാണ്. ഉടനെ ഹരി പോത്തനെ വിളിച്ച് ദേഷ്യപ്പെട്ടു. നിമിഷ നേരം കൊണ്ട് ഹരി പോത്തൻ സ്റ്റാഫുകളെയാെക്കെ വിളിച്ച് മദ്രാസിലെ മുഴുവൻ പോസ്റ്ററും കീറിക്കളഞ്ഞെന്നും ശാന്തിവിള ദിനേശ് ചൂണ്ടിക്കാട്ടി. അതേസമയം  പങ്കാളിയായിരുന്ന ഹരി പോത്തനെ ജയഭാരതി വിവാഹം ചെയ്തെങ്കിലും പിന്നീട് ഇരുവരും വേർപിരിയികയാണുണ്ടായത്. നടൻ സാത്താറിനെയാണ് ജയഭാരതി പിന്നീട് വിവാഹം ചെയ്തത്. ഈ ബന്ധത്തിൽ കൃഷ് എന്ന മകനും ജനിച്ചു. 1984 ൽ ജയഭാരതിയും സാത്താറും വേർപിരിഞ്ഞു. അതേസമയം രതിനിർവേദം എന്ന സിനിമ 2011 ൽ റീമേക്ക് ചെയ്തിരുന്നു. ജയഭാരതിക്ക് പകരം ശ്വേത മേനോനാണ് സിനിമയിൽ നായികയായത്. ശ്രീജിത്ത് വിജയ് ആയിരുന്നു പപ്പു ആയി അഭിനയിച്ചത്.