ടി.പി മാധവനെ കുറിച്ച് ശാന്തിവിള ദിനേശിന്റെ വാക്കുകള്‍ വൈറലാകുന്നു

Follow Us :

ചെറുതും വലുതുമായ നിരവധി മികച്ച കഥാപാത്രങ്ങള്‍ മലയാളി പ്രേക്ഷകര്‍ക്ക് സമ്മാനിച്ച അഭിനേതാവാണ് ടി.പി മാധവന്‍. ഇപ്പോഴിതാ അദ്ദേഹത്തെ കുറിച്ചുള്ള ശാന്തിവിള ദിനേശിന്റെ പുതിയ വീഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്.

ശാന്തിവിളി ദിനേശിന്റെ വാക്കുകള്‍,
ഗാന്ധിഭവന്‍ നല്‍കിയ അവാര്‍ഡ് വാങ്ങാന്‍ പോയപ്പോഴാണ് മാധവന്‍ ചേട്ടനെ കണ്ടത്. ആറ് ഏഴ് മാസങ്ങള്‍ക്ക് മുന്‍പ് കണ്ട മാധവേട്ടനെ ആയിരുന്നില്ല അന്ന് ഞാന്‍ കണ്ടത്. അല്‍പം കൂനൊക്കെ വന്ന് ആരോഗ്യമൊക്കെ ക്ഷയിച്ച് തുടങ്ങിയിരുന്നു. നല്ല ഓര്‍മക്കുറവുമുണ്ട്. അദ്ദേഹത്തിന്റെ മുഖത്ത് നല്ല ദുഃഖം ബാധിച്ചിരുന്നു. ഞാന്‍ ഗാന്ധി ഭവനിലെ സോമരാജന്‍ സാറിനോട് ഇതിനെ കുറിച്ച് സംസാരിരിച്ചിരുന്നു.


അദ്ദേഹത്തിന് തന്നെ ഒഴിവാക്കി പോയ ഭാര്യയേയും മകനേയും കാണാന്‍ ആഗ്രഹമുണ്ടെന്ന് തോന്നുന്നു എന്നായിരുന്നു അദ്ദേഹം പറഞ്ഞത്. മോഹന്‍ലാലിനെ കാണാനും മാധവന്‍ ചേട്ടന് വല്ലാത്ത ആഗ്രഹമുണ്ടായിരുന്നു. അത് നേരത്തെ വീഡിയോയില്‍ പറയുകയും ചെയ്തിരുന്നു. ആരെങ്കിലും വരുകയോ വിളിക്കുകയോ ചെയ്തോ എന്നും അദ്ദേഹത്തിനോട് തിരക്കി.
എന്നാല്‍ ആരും വന്നില്ലെന്നായിരുന്നു സോമരാജന്‍ സാര്‍ പറഞ്ഞത്. ഉച്ചയൂണിന് ശേഷം മാധവേട്ടനോട് വീണ്ടും ഞാന്‍ സംസാരിച്ചിരുന്നു. എന്തെങ്കിലും അലട്ടുന്നുണ്ടോ എന്ന് തിരക്കി. ഇല്ലെന്നായിരുന്നു മറുപടി. മോഹന്‍ലാല്‍ വിളിച്ചോ എന്നും അദ്ദേഹത്തിനോട് ചോദിച്ചിരുന്നു. വിളിച്ചതുമില്ല, കണ്ടതുമില്ല. വേണമെങ്കില്‍ വരട്ടെ. അതൊന്നും ഇപ്പോള്‍ ആഗ്രഹിക്കുന്നില്ല. വന്നില്ല എന്ന് പറഞ്ഞ് പറഞ്ഞ് എനിക്ക് ഒരു പരാതിയുമില്ലെന്ന് അദ്ദേഹം പറഞ്ഞു.
നടനും അമ്മയുടെ സെക്രട്ടറിയുമായി ഇടവേള ബാബുവിനോട് ഈ ആവശ്യം മോഹന്‍ലാലിനോട് പറയണം എന്ന് ശാന്തിവിള ദിനേശ് ഈ പരിപാടിയിലൂടെ പറഞ്ഞുണ്ട്. മോഹന്‍ലാലിനെ പോലെ വിശാലമായി ചിന്തിക്കുന്നയാള്‍ ഗാന്ധി ഭവനില്‍ പോയി മാധവേട്ടനെ കാണണമെന്നും അദ്ദേഹം വീഡിയോയില്‍ പറയുന്നുണ്ട്. ഭാര്യയേയും മകനേയും കാണാന്‍ ആഗ്രഹമുണ്ടോ എന്നും ഞാന്‍ അദ്ദേഹത്തിനോട് ചോദിച്ചിരുന്നു.
എനിക്ക് ആഗ്രഹമുണ്ടെന്ന് പറഞ്ഞിട്ടെന്താണ് കാര്യം. അവര്‍ക്ക് ആഗ്രഹം വേണ്ടേ എന്നായിരുന്നു അദ്ദേഹം പറഞ്ഞത്. അദ്ദേഹത്തിന് മകനേയും ഭാര്യയേയും കാണമെന്ന് നല്ല ആഗ്രഹമുണ്ടെന്നും ശാന്തിവിളി ദിനേശ് വീഡിയോയില്‍ പറയുന്നുണ്ട്. തനിക്ക് നേരില്‍ സംസരിച്ചപ്പോള്‍ തേന്നിയതാണ്. ഗിരിജ മേനോനാണ് ടിപി മാധവന്റെ ഭാര്യ. ബോളിവുഡ് സംവിധായകനാണ് രാജകൃഷ്ണ മേനോന്‍ ആണ് മകന്‍. ബോളിവുഡിലെ പ്രമുഖയുവസംവിധായകനാണ് രാജകൃഷ്ണ മേനോന്‍. നാല് സിനിമകളാണ് അദ്ദേഹം ചെയ്തത്. ഇവ നാലും വലിയ വിജയമായിരുന്നു.