Film News

കാത്തിരിപ്പ് വിഫലമായില്ല!! പത്തുവര്‍ഷം തിയ്യേറ്ററില്‍ പോകാതെ കാത്തിരുന്നത് ആടുജീവിതത്തിന് വേണ്ടി- സന്തോഷ് ജോര്‍ജ്ജ് കുളങ്ങര

പൃഥ്വിരാജ്-ബ്ലെസി ചിത്രം ‘ആടുജീവിതം’ വലിയ അഭിനന്ദനമാണ് നേടുന്നത്. നജീബായുള്ള പൃഥ്വിരാജിന്റെ പരകായപ്രവേശവും ബ്ലെസിയുടെ സംവിധാനത്തിനും കൈയ്യടിയ്ക്കുകയാണ് ആരാധകലോകം. നിരവധി പേരാണ് ചിത്രത്തിനെ അഭിനന്ദിച്ച് എത്തുന്നത്. മലയാള സിനിമയുടെ ചരിത്രത്തില്‍ തന്നെ വലിയ ഓപ്പണിങാണ് ചിത്രത്തിന് ലഭിച്ചതും.

ഇപ്പോഴിതാ ചിത്രത്തിനെ അഭിന്ദിച്ച് എത്തിയിരിക്കുകയാണ് സന്തോഷ് ജോര്‍ജ്ജ് കുളങ്ങര. പത്ത് വര്‍ഷത്തിന് ശേഷമാണ് താന്‍ തിയ്യേറ്ററില്‍ പോയി കാണുന്നതെന്ന് സന്തോഷ് പറയുന്നു. പൃഥ്വിരാജ് തന്റെ ഇന്‍സ്റ്റാഗ്രാം പേജിലും സന്തോഷ് ജോര്‍ജ്ജ് കുളങ്ങരയുടെ വീഡിയോ പങ്കുവെച്ചിട്ടുണ്ട്.

പത്തു വര്‍ഷത്തിന് ശേഷമാണ് ഒരു സിനിമ തിയേറ്ററില്‍ പോയി കാണുന്നത്. ആടുജീവിതത്തിന് വേണ്ടിയായിരുന്നു പത്തു വര്‍ഷം കാത്തിരുന്നത് എന്ന് തോന്നി പോകുന്നു. എന്നെ സംബന്ധിച്ചിടത്തോളം വളരെ ഹൃദയ സ്പര്‍ശിയായ സിനിമയാണിത്. മലയാള സിനിമ അടുത്ത ഘട്ടത്തിലേക്ക് വളര്‍ന്നു കഴിഞ്ഞുവെന്ന് നിസംശയം പറയാം. പൊതുവെ ഞാന്‍ കാര്യങ്ങളെ വിമര്‍ശനാത്മകമായി സമീപിക്കുന്ന ഒരാളാണ്.

അതുകൊണ്ട് തന്നെ ഏത് സിനിമ കാണുമ്പോഴും അതിലെ കുറവുകള്‍ പെട്ടെന്ന് കണ്ടുപിടിക്കാറുണ്ട്. പക്ഷെ ബ്ലെസിയുടെ ഈ സിനിമ അതിലെ സൂഷ്മാംശത്തെ വളരെ ഭംഗിയായി ചെയ്തിട്ടുണ്ട്. അഭിനന്ദിക്കുന്നു. ഈ പത്തുവര്‍ഷത്തെ കാത്തിരിപ്പ് എനിക്കും വിഫലമായില്ല എന്നാണ് സന്തോഷ് ജോര്‍ജ് കുളങ്ങര പറയുന്നത്.

Anu B