100 കോടി ക്ലബ്ബിൽ സിനിമ കയറി എന്ന് പറയുന്നത് ഒരു തരം തള്ളല്ലേ! ശരിക്കും അത് ശരിയല്ല, സന്തോഷ് പണ്ഡിറ്റ്

ചെറിയ ബഡ്ജറ്റിൽ സിനിമ സംവിധാനം ചെയ്യുന്ന നടനും സംവിധായകനും ആണ് സന്തോഷ് പണ്ഡിറ്റ്, ഇപ്പോൾ സിനിമകൾ ബോക്സ്ഓഫീസിൽ 100 കോടി എത്തിയെന്നു പറയുന്നത് ഒരു തര൦ തള്ളല്ലേ എന്നാണ് സന്തോഷ് പറയുന്നത് താരത്തിന്റെ വാക്കുകൾ ഇങ്ങനെ,, ഇപ്പോൾ ഒരു സിനിമ ഇറങ്ങി കഴിഞ്ഞാൽ പിന്നെ പിറ്റേ ദിവസം മുതൽ അതിന്റെ ബോക്സോഫീസ് കണക്കുകൾ പങ്കുവെക്കും അണിയറപ്രവര്തകര്, എന്നാൽ ഇത് ഒരു തര൦ അവരുടെ തള്ളാണെന്നു ഞാൻ പറയു

ഒരു സെന്ററിൽ 200 ആളുകൾ, 4 ഷോ 800 ആളുകൾ അവരല്ലേ സിനിമ കാണുന്നുള്ളു, 100 സെന്ററിൽ ആണെങ്കിൽ 80000  ആളുകൾ  , അതിപ്പോൾ 300 സെന്ററാണെങ്കിൽ രണ്ടു കോടി നാല്പത് ലക്ഷം. നാലാമത്തെ ആഴ്ച്ച അവർ ഓ ടി ടി ക്ക് കൊടുക്കുന്നു.

എന്നാൽ പല സെന്ററുകളിലും 200 സീറ്റ് പോലുമില്ല പിന്നെ എങ്ങേനെയാണ് ഒരു ദിവസത്തെ കളക്ഷൻ മൂന്നര കോടി രൂപ വരുന്നത്. ആദ്യത്തെ മൂന്നു ദിവസം തീയറ്റർ ഹൗസ്സ് ഫുൾ ആകും, പിന്നീട തീയറ്ററിൽ ആളുകൾ കുറവാകും. 100 കോടി ക്ളബ്ബിൽ എത്തണമെങ്കിൽ 65 ലക്ഷം പേര് കാണണം, അത് എന്തായലും കാണില്ല പിന്നെ എങ്ങനെയാണ് ഈ കണക്കുകൾ വരുന്നത്, അപ്പോൾ ഇത് ഒരുതരം തള്ളല്ലേ സന്തോഷ് പണ്ഡിറ്റ് പറയുന്നു. അതുപോലെ കേരളത്തിൽ ഒരു ഹിറ്റ് സിനിമക്ക് 20 കോടിയാണ്, സൂപ്പർഹിറ്റ് ആകുന്നത് 50 കോടിയും അപ്പോൾ നിങ്ങൾക്ക് തന്നെ മനസിലാകുമല്ലോ സന്തോഷ് കൂട്ടിച്ചേർത്തു

 

Suji