Categories: Film News

കുടുംബവുമൊത്ത് ജീവിക്കാനുള്ള ഭാഗ്യം ദൈവം ഭാമയ്ക്ക് കൊടുത്തില്ല, സന്തോഷ് വർക്കി

നിരവധി ആരാധകരെ ചുരുങ്ങിയ സമയം കൊണ്ട് സ്വന്തമാക്കിയ താരമാണ് ഭാമ. നിരവധി ചിത്രങ്ങളിൽ ആണ് താരം അഭിനയിച്ചത്. നിവേദ്യം എന്ന ചിത്രത്തിൽ കൂടിയാണ് ഭാമ തന്റെ അഭിനയ ജീവിതത്തിന് തുടക്കം കുറിച്ചത്. അതിനു ശേഷം നിരവധി ചിത്രങ്ങളുടെ ഭാഗമാകാൻ താരത്തിന് കഴിഞ്ഞു. നാടൻ സൗന്ദര്യവും ശാലീനതയുമായി എത്തിയ ഭാമ വളരെ പെട്ടന്ന് തന്നെ പ്രേക്ഷകരുടെ ശ്രദ്ധ നേടുകയായിരുന്നു. സിനിമയിൽ സജീവമായി നിൽക്കുന്ന സമയത്ത് ആണ് താരം വിവാഹിതയാകുന്നത്. വിവാഹത്തോടെ അഭിനയത്തിൽ നിന്ന് വിട്ട് നിൽക്കുകയായിരുന്നു ഭാമ. അധികം വൈകാതെ തന്നെ ഇവർക്ക് ഒരു കുഞ്ഞും പിറന്നിരുന്നു.

മകൾക്കും ഭർത്താവിനുമൊപ്പമുള്ള ചിത്രങ്ങൾ താരം മുടങ്ങാതെ പങ്കുവെക്കാറുണ്ട്. അവയെല്ലാം വളരെ പെട്ടന്ന് തന്നെ പ്രേഷകരുടെ ശ്രദ്ധ നേടുകയും ചെയ്യാറുണ്ട്. എന്നാൽ കുറച്ച് നാളുകൾക്ക് മുൻപ് ഭാമ ഭർത്താവിനൊപ്പമുള്ള ചിത്രങ്ങൾ എല്ലാം സോഷ്യൽ മീഡിയയിൽ നിന്ന് റിമൂവ് ചെയ്തിരുന്നു. അതോടെ ഇരുവരും വിവാഹമോചനം നേടാൻ ഒരുങ്ങുന്നുവെന്നും ഭർത്താവുമായി ഭാമ വേർപിരിഞ്ഞു എന്നും തരത്തിലുള്ള വാർത്തകൾ വലിയ രീതിയിൽ തന്നെ പ്രചരിച്ചിരുന്നു. എന്നാൽ ഈ വാർത്തകളോട് ഒന്നും ഭാമ പ്രതികരിച്ചിരുന്നില്ല. എന്നാൽ ഇപ്പോൾ ഭാമയുടെ വിവാഹ മോചന വാർത്തകളോട് പ്രതികരിക്കുകയാണ് സന്തോഷ് വർക്കി.

തന്റെ യൂട്യൂബ് ചാനലിൽ കൂടിയാണ് സന്തോഷ് വർക്കി ഈ വിഷയത്തിൽ പ്രതികരിച്ചിരിക്കുന്നത്. നടിമാരെ വിവാഹം കഴിച്ചാൽ സന്തോഷമുള്ള കുടുംബ ജീവിതമുണ്ടാകില്ല. വിവാഹത്തിന് ശേഷമാണ് ഭാമ നടി ആക്രമിക്കപ്പെട്ട കേസിൽ തന്റെ മൊഴി മാറ്റി പറഞ്ഞത്. കുടുംബത്തിനൊപ്പം സന്തോഷത്തോടെ ജീവിക്കാനായിരിക്കും അവർ അങ്ങനെ ചെയ്തത്. എന്നാൽ ഭാമയ്ക്ക് ദൈവം കൊടുത്ത ശിക്ഷയാണ് ഡിവോഴ്സ് എന്നുമാണ് സന്തോഷ് വർക്കി പറയുന്നത്. എന്നാൽ സന്തോഷ് വർക്കിയുടെ ഈ വാക്കുകളെ എതിർത്ത് കൊണ്ടും ആളുകൾ വരുന്നുണ്ട്.

Devika Rahul