‘ദിസ് ഈസ് റോങ്ങ്’ ; മോഹൻലാലിനെ അധിക്ഷേപിച്ച ആറാട്ടണ്ണനെ കൊണ്ട് മാപ്പ് പറയിച്ച് ബാല

നടൻ മോഹൻലാലിനെ അധിക്ഷേപിച്ച് സംസാരിച്ച ആറാട്ടണ്ണൻ സന്തോഷ് വർക്കിയെ കൊണ്ട് മാപ്പ് പറയിച്ച് നടൻ ബാല. സന്തോഷ് വർക്കിയുടെ ഫേസ്ബുക്ക് പേജിലൂടെയാണ് അദ്ദേഹം മാപ്പ് പറയുന്ന വീഡിയോ പുറത്തുവന്നിരിക്കുന്നത്. മോഹൻലാൽ പെണ്ണുപിടിയാണ് ആണെന്നും, കുടുംബം നോക്കാത്തവൻ ആണെന്നും പറഞ്ഞതിനായിരുന്നു സന്തോഷ് വർക്കി മാപ്പ് പറഞ്ഞത്. ഒപ്പം തന്നെ ഒരു നടിയെ കുറിച്ച് നടത്തിയ ബോഡി ഷെയിമിങ്ങിനും ആറാട്ടെണ്ണൻ മാപ്പ് പറയുകയും ചെയ്തു.

“ഒരു നടന്റെ സിനിമയെക്കുറിച്ച് നിങ്ങൾക്ക് സംസാരിക്കാം, അയാളുടെ വ്യക്തിജീവിതത്തെ കുറിച്ച് നിങ്ങൾക്ക് സംസാരിക്കാൻ അധികാരമില്ല. അത് തെറ്റാണോ എന്ന ബാലയുടെ ചോദ്യത്തിന് ‘തെറ്റാണ്’ എന്നായിരുന്നു സന്തോഷ് വർക്കിയുടെ മറുപടി. എന്തെങ്കിലും കാര്യങ്ങൾ നിങ്ങൾ നേരിട്ട് കണ്ടിട്ടുണ്ടോ എന്നതിലും സന്തോഷ് വർക്കി ‘ഇല്ല’ എന്ന് മറുപടി നൽകി.

ലാൽ സാറിനെക്കുറിച്ച് അങ്ങനെ പറഞ്ഞതിൽ വിഷമമുണ്ട്’ എന്ന് വർക്കി പറഞ്ഞിട്ടും ഭാര്യ സുചിത്രയോടും മാപ്പു പറയണമെന്ന് ബാല പറഞ്ഞു. ഒരു നടിയെക്കുറിച്ച് നടത്തിയ ബോഡി ഷെയിമിങ്ങിനും അത് ചെയ്യാൻ പാടില്ലാത്തതായിരുന്നു എന്ന് സന്തോഷ് ബാലയുടെ മുന്നിൽവച്ച് കുറ്റം ഏറ്റുപറഞ്ഞു. ‘നമ്മുടെ വീട്ടിൽ ഉള്ള ആരെയെങ്കിലും കുറിച്ച് അങ്ങനെ പറഞ്ഞാൽ അവരുടെ സഹോദരന്മാരോ മറ്റോ വെറുതെ വിടുമോ? ദിസ് ഈസ് റോങ്ങ്’ എന്നായിരുന്നു ബാലയുടെ പ്രതികരണം.

Silpa P S

Working with B4 in Entertainment Section since 2018. More than 8 years experience as Film Journalist.