Film News

തൊപ്പിക്കും ഷൈനും വരെ പെണ്ണായി; തനിക്ക് മാത്രമില്ലെന്ന് ആറാട്ടണ്ണൻ,പിന്നാലെ ട്രോൾ പൂരം

 മോഹൻലാൽ നായികനായി എത്തിയ ആറാട്ട് റിലീസ് ചെയ്തത് 2022 ഫെബ്രുവരി 18നാണ്. ഈ മോഹൻലാൽ  ചിത്രത്തിന്റെ റിവ്യു പറഞ്ഞ് അന്ന് മുതൽ ശ്രദ്ധനേടിയ ആളാണ് സന്തോഷ് വർക്കി. ഒടുവിൽ ‘ആറാട്ടണ്ണൻ’ എന്ന വിളിപ്പേരും ഇയാൾക്ക് ലഭിച്ചിരുന്നു. ശേഷം എല്ലാ പുതു സിനിമകളുടെയും റിലീസ് ദിനം റിവ്യു പറഞ്ഞ് സന്തോഷ് വർക്കി തിയറ്ററുകളിൽ സജീവമായി. പലപ്പോഴും സന്തോഷ് തന്റെ സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കുന്ന പോസ്റ്റുകൾ ശ്രദ്ധനേടാറുണ്ട്. അതേസമയം സന്തോഷിന്റെ പുതിയ വീഡിയോയാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്. നടന്‍ ഷൈന്‍ ടോം ചാക്കോയുടെ വിവാഹ നിശ്ചയത്തിന് പിന്നാലെയാണ് ഈ വീഡിയോ സോഷ്യല്‍ മീഡിയയില്‍ ഷെയര്‍ ചെയ്തിരിക്കുന്നത്.
താൻ ഇത്രയും വലിയ വൈറൽ ആയിട്ടും ഗേൾ ഫ്രണ്ടിനെ ലഭിച്ചില്ലെന്നും തൊപ്പിക്കും ഷൈൻ ടോം ചാക്കോയ്ക്കും പെണ്ണിനെ കിട്ടിയെന്നും സന്തോഷ് വർക്കി പറയുന്നു. ആറ് മാസം നടി നിത്യ മേനോന്റെ പുറകെ നടന്നിട്ട് ​ഗുണമൊന്നും ഉണ്ടായില്ലെന്നും സന്തോഷ് പറഞ്ഞു.  സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച വീഡിയോയിലാണ് ഇക്കാര്യങ്ങളെ കുറിച്ച് പറയുന്നത്. എന്നാല്‍ സോഷ്യല്‍ മീഡിയ ഇത് വൈറലാക്കിയിരിക്കുകയാണ്. കുറച്ച് ഇമേജ് കോണ്‍ഷ്യസ് ആയിരുന്നെങ്കില്‍ ഗേള്‍ഫ്രണ്ടിനെ കിട്ടുമായിരുന്നു. എല്ലാം തുറന്നു പറയുന്നതാണ് പ്രശ്‌നം.

തൊപ്പിയെല്ലാം ഇപ്പോള്‍ വളരെ റൊമാന്റിക് മൂഡില്‍ പോയ് കൊണ്ടിരിക്കുകയാണ്. വൈറല്‍ ആയിട്ട് ഫെബ്രുവരില്‍ രണ്ട് വര്‍ഷം തികയുകാണ്. ഇത്രയൊക്കെയായിട്ടും ഇതുവരെ സുന്ദരിയായ ഒരു പെണ്‍കുട്ടി പോലും എന്റെയടുത്ത് വന്നിട്ടില്ല. കുറച്ച് കഴിഞ്ഞാല്‍ എന്റെ നല്ല സമയം ആരംഭിക്കും. വളരെ സുന്ദരിയായിട്ടുള്ള പെണ്‍കുട്ടി ഗേള്‍ഫ്രണ്ടായി വന്നാല്‍ ഞാന്‍ സന്തോഷവാന്‍ ആയേനെ. അങ്ങനെ ആരെങ്കിലും ഉണ്ടെങ്കില്‍ തന്നെ സമീപിക്കണമെന്നും സന്തോഷ് വര്‍ക്കി വിഡിയോയിൽ പറയുന്നു. സന്തോഷ് ഗൗരവത്തോടെ പറയുന്ന കാര്യങ്ങളെ കോമഡി രൂപത്തിലാണ് പലരും കണ്ടിരിക്കുന്നത്. ട്രോളുകളും പിന്നാലെ എത്തിയിട്ടുണ്ട്. അതേസമയം സന്തോഷിനെ ട്രോള്‍ കൊണ്ട് മൂടിയിരിക്കുകയാണ് സോഷ്യല്‍ മീഡിയ. അക്ഷയയില്‍ അപേക്ഷ കൊടുത്ത് നോക്ക്, ചിലപ്പോള്‍ ശരിയാവും, എന്തായാലും തന്റെ കൂടെ ഒത്തുപോകില്ലെന്ന് പെമ്പിള്ളേര്‍ക്ക് അറിയാം എന്നൊക്കെയാണ് ഈ വീഡിയോയ്ക്ക് താഴെ വരുന്ന കമന്റുകള്‍. ചൈനയില്‍ നല്ല കിണ്ണം കാച്ചിയ സുന്ദരികളായ റോബോട്ടുകളെ കിട്ടും, പെണ്‍കുട്ടികള്‍ക്ക് ഉണ്ടാകില്ലേ ആഗ്രഹങ്ങള്‍ എന്നിങ്ങനെ നീളുന്നു കമന്റുകള്‍.

മോഹന്‍ലാല്‍ നായകനായ ആറാട്ടിന്റെ റിവ്യൂ പറഞ്ഞാണ് സന്തോഷ് വര്‍ക്കിയെന്ന ആറാട്ടണ്ണന്‍ വൈറലായത്. സോഷ്യല്‍ മീഡിയ നല്‍കിയ പേരായിരുന്നു ഇത്. പിന്നീട് പല സിനിമകള്‍ റിലീസ് ചെയ്യുമ്പോഴും മാധ്യമങ്ങള്‍ ആദ്യം തിയേറ്ററിലെത്തി പ്രതികരണം തേടുന്നതും സന്തോഷ് വര്‍ക്കിയില്‍ നിന്നായിരുന്നു. സിനിമകളെ മോശമായി കാണിച്ച് നശിപ്പിക്കാന്‍ ശ്രമിക്കുന്നുവെന്ന് വരെ സന്തോഷ് വര്‍ക്കിക്കെതിരെ ആരാധകര്‍ ഉന്നയിച്ചിരുന്നു. അടുത്തിടെ നടൻ ബാലയെക്കുറിച്ച് സന്തോഷ് വർക്കി ഒരു അഭിമുഖത്തിൽ പറഞ്ഞ കാര്യങ്ങളും വലിയ രീതിയിൽ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്. പ്രചരിച്ചിരുന്നു . ദേഷ്യം വന്നാൽ ബാലയ്ക്ക് ഭ്രാന്താണെന്നും തന്നെ പട്ടിയെ പോലെ തല്ലിയെന്നും സന്തോഷ് വർക്കി പറയുന്നു. ഒരു സമയത്ത് ബാലയുമായി നല്ല ബന്ധമായിരുന്നുവെന്നും പക്ഷേ ഇപ്പോൾ അത്ര ബന്ധത്തില്‍ അല്ലെന്നും സന്തോഷ് വർക്കി പറയുന്നു. ബാലയുടെ ജന്മദിനത്തിൽ വിളിക്കാൻ ശ്രമിച്ചെങ്കിലും കിട്ടിയില്ലെന്നും ബാലയോട് ഇപ്പോൾ തനിക്ക് ദേഷ്യമില്ലെന്നും അഭിമുഖത്തിൽ സന്തോഷ് പറയുന്നു. തന്നെ കുറിച്ച് ബാലയ്ക്ക് എന്തൊക്കെയോ തെറ്റിദ്ധാരണങ്ങൾ ഉണ്ടെന്നും ഒരുപാടുപേർ തന്നെ കുറിച്ച് ബാലയോട് നെഗറ്റീവ് പറയുന്നുണ്ടാകാമെന്നും സന്തോഷ് വർക്കി പറയുന്നു.

 

Sreekumar R