ബോളിവുഡ് സിനിമാലോകം ഒന്നടങ്കം കാത്തിരിയ്ക്കുന്ന താരവിവാഹം ആണ് രൺബീർ കപൂറിന്റെയും ആലിയ ഭട്ടിന്റെയും. ഇരുവരും ഉടൻ തന്നെ വിവാഹിതനാകും എന്ന തരത്തിലുള്ള വാർത്തകളാണ് പുറത്തുവന്നുകൊണ്ടിരിയ്ക്കുന്നത്. എന്നാൽ ഈ സമയത്ത് സോഷ്യൽ മീഡിയ ഒന്നടങ്കം ചർച്ച ചെയ്യുന്നത് സെയ്ഫ് അലി ഖാന്റെ മകളും അഭിനേത്രിയുമായ സാറ അലിഖാന്റെ വാക്കുകൾ ആണ്. രൺബീറിനെ വീവാഹം കഴിയ്ക്കണം എന്ന് സാറ പറയുന്ന വീഡിയോ ആണ് ഇപ്പോൾ വൈറൽ ആയിരിയ്ക്കുന്നത്.