രൺബീറിനെ വിവാഹം കഴിയ്ക്കണമെന്ന് താരപുത്രി ; അപ്പോൾ ആലിയയോ എന്ന് ആരാധകർ ?

ബോളിവുഡ് സിനിമാലോകം ഒന്നടങ്കം കാത്തിരിയ്ക്കുന്ന താരവിവാഹം ആണ് രൺബീർ കപൂറിന്റെയും ആലിയ ഭട്ടിന്റെയും. ഇരുവരും ഉടൻ തന്നെ വിവാഹിതനാകും എന്ന തരത്തിലുള്ള വാർത്തകളാണ് പുറത്തുവന്നുകൊണ്ടിരിയ്ക്കുന്നത്. എന്നാൽ ഈ സമയത്ത് സോഷ്യൽ മീഡിയ ഒന്നടങ്കം ചർച്ച ചെയ്യുന്നത് സെയ്ഫ് അലി ഖാന്റെ മകളും അഭിനേത്രിയുമായ സാറ അലിഖാന്റെ വാക്കുകൾ ആണ്. രൺബീറിനെ വീവാഹം കഴിയ്ക്കണം എന്ന് സാറ പറയുന്ന വീഡിയോ ആണ് ഇപ്പോൾ വൈറൽ ആയിരിയ്ക്കുന്നത്.  മുൻപ് കോഫീ വിത്ത് കരൺ ജോഹർ എന്ന പരിപാടിയിൽ സെയ്‌ഫിനൊപ്പം അതിട്ടിയായി എത്തിയപ്പോൾ ആണ് സാറ തന്റെ ആഗ്രഹം പറഞ്ഞത്. രണ്‍ബീറിനെ തനിക്ക് ഡേറ്റ് ചെയ്യാന്‍ താല്‍പര്യമില്ലെന്നും പക്ഷെ കാര്‍ത്തിക് ആര്യനെ ഡേറ്റ് ചെയ്യാനാണ് ഇഷ്ടമെന്നുമായിരുന്നു സാറയുടെ പ്രതികരണം. താരത്തിന്റെ വാക്കുകള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരുന്നു. മാസങ്ങള്‍ക്ക് ശേഷം മറ്റൊരു പരിപാടിയില്‍ പങ്കെടുക്കുത്തപ്പോള്‍ ഈ മറുപടിയെക്കുറിച്ച് സാറയോട് ചോദിച്ചിരുന്നു.എന്നാല്‍ ഇത്തവണ സാറ തന്റെ ഉത്തരത്തില്‍ നിന്നും പിന്മാറുകയായിരുന്നു. ഇനി രണ്‍ബീറിനെ വിവാഹം കഴിക്കാന്‍ താല്‍പര്യമില്ലെന്നായിരുന്നു സാറ പറഞ്ഞത്. അതെന്താ ആലിയ ഭട്ട് സുഹൃത്ത് ആയത് കൊണ്ടാണോ എന്നു ചോദിച്ചപ്പോള്‍ അല്ല ഇതൊന്നും പ്രശ്‌നമല്ലെന്നും ഇന്നും അതൊക്കെ നടക്കുമെന്നുമായിരുന്നു സാറയുടെ മറുപടി. താരത്തിന്റെ ഈ പ്രതികരണവും സോഷ്യല്‍ മീഡിയയില്‍ വൈറലാിയ മാറിയിരുന്നു. രൺബീറിന്റെ പ്രണയത്തെ കുറിച്ച് ബോളിവുഡിന് മുഴുവൻ നല്ല അറിവുള്ളതിനാൽ തന്നെ സാറ ഇപ്പോൾ പറഞ്ഞ കാര്യങ്ങൾ എന്ത് ഉദ്ദേശിച്ചിട്ടാണ് എന്ന ചോദ്യമാണ് ആരാധകരിൽ നിന്നും ഉയരുന്നത്.