തെന്നിന്ത്യയില്‍ തന്നെ അറിയപ്പെടുന്ന നടനാണ് ബാല. ഒരുപാട് സിനിമളില്‍ വില്ലനായും നടനായും ബാല എത്താറുണ്ട്. താരത്തിന്റെ പല മലയാള സിനിമകളിലും സ്വന്തം ശബ്ദമല്ല കഥാപാത്രത്തിനായി ഉപയോഗിച്ചിരിക്കുന്നത്. അപ്പോള്‍ ബാലയുടെ ശബ്ദമായി എത്തുന്ന ആളെ അറിയണ്ടേ… കുടുംബ പരമ്പരകളിലൂടെ പ്രേക്ഷകര്‍ക്ക് പ്രിയങ്കരനായി മാറിയ ശരണ്‍ പുതുമനയാണ് നടന് ബാലയുടെ വെള്ളിത്തിരയില്‍ എത്തുന്ന ശബ്ദങ്ങള്‍ക്ക് പിന്നില്‍.
ഒട്ടനവധി താരങ്ങള്‍ക്ക് ശരണ്‍ ശബ്ദം കൊടുത്തിട്ടുമുണ്ട്… എന്നാല്‍ നടന് ബാലയുമായുള്ള ആത്മബന്ധത്തെ കുറിച്ചാണ് ശരണ്‍ തുറന്ന് പറയുന്നത്. വിവാഹം കഴിഞ്ഞതിന് ശേഷമാണ് ശരണ്‍ ഡബ്ബിംഗിലേക്ക് എത്തിയത്. ശരണിന്റെ വാക്കുകളിലേക്ക്… സീരിയലില്‍ നിന്നാല്‍ സിനിമ കിട്ടില്ലെന്ന ധാരണ ആളുകളില്‍ ഉള്ള കാലമായിരുന്നു. അതിനാല്‍ സിനിമയില്‍ കൂടുതല്‍ ശ്രദ്ധിക്കാന്‍ താനും സീരിയലുകള്‍ വേണ്ടെന്ന് വയ്ക്കാന്‍ തുടങ്ങി.
പിന്നീട് സീരിയലും ഇല്ല സിനിമയും ഇല്ലെന്ന അവസ്ഥയായി. പിന്നെ എന്തെങ്കിലും വരുമാനം വേണ്ടെ എന്ന് കരുതിയാണ് ഡബ്ബിംഗ് ആരംഭിച്ചത്. അതാകുമ്പോള്‍ സംവിധായകരെ നേരിട്ട് കണ്ട് ചാന്‍സ് ചോദിക്കാനും പറ്റും. അങ്ങനെ തുടങ്ങിയ പരിപാടി ആണ്. ഡബ്ബ് ചെയ്ത് തുടങ്ങിയപ്പോഴാണ് അതിന്റെ പ്രാധാന്യം മനസിലായത്. ഇപ്പോള്‍ ഷാരൂഖ് ഖാന്, വിവേക് ഒബ്റോയ്, രാംചരണ്‍, ജൂനിയര്‍ എന്‍ടിആര്‍, നാനി, വിക്രം, അജിത്ത്,
സൂര്യ തുടങ്ങി നിരവധി താരങ്ങള്‍ക്കും ഡബ്ബ് ചെയ്തിട്ടുണ്ട്. നടന് ബാലയുടെ സ്ഥിരം ശബ്ദമാണ് താന്‍. അദ്ദേഹത്തോട് താന്‍ നല്ല സൗഹൃദത്തിലാണ്. താനില്ലെങ്കില്‍ ബാലയോ.. ബാലയില്ലെങ്കില്‍ താനോ ഉണ്ടാകില്ലെന്ന അവസ്ഥയാണ്. അദ്ദേഹത്തിന്റെ ശരീര പ്രകൃതിക്ക് കൂടുതല്‍ ചേര്‍ച്ച തന്റെ ശബ്ദമാണ് എന്നാണ് ശരണ്‍ പറയുന്നത്.