ആ വ്യക്തി ഉള്ളത് കൊണ്ട് മാത്രമാണ് ഞങ്ങൾ ബിഗ് ബോസ് കാണുന്നത്!

ബാലനടിയായി അഭിനയരംഗത്തേക്ക് വന്ന് പിന്നീട് മലയാളത്തിലും, തമിഴിലും ഒരുപിടി വ്യത്യസ്തമാര്‍ന്ന കഥാപാത്രങ്ങള്‍ സമ്മാനിച്ച താരമാണ് നടി ശരണ്യ മോഹന്‍. തമിഴിലെ ഒരു നാള്‍ ഒരു കനവ്, യാരടി നീ മോഹിനി എന്നീ ചിത്രങ്ങളിലൂടെ ശരണ്യ തമിഴിലും ശ്രദ്ധേയയായി. സമീപകാലത്ത് സോഷ്യല്‍ മീഡിയകളില്‍ ബോഡി ഷെയ്മിങ്ങിന് ഇരയാകുകയും ചെയ്തിരുന്നു താരം. എന്നാൽ അന്നൊന്നും തന്റെ അമിത ശരീര ഭാരത്തെ ഓർത്ത് താൻ വിഷമിച്ചിട്ടില്ല എന്നും ഞാൻ സൗന്ദര്യത്തിന്റെ പിറകെ പോയാൽ പിന്നെ എന്റെ മക്കളെ ആരാണ് നോക്കുക എന്നും ശരണ്യ വ്യക്തമാക്കിയിരുന്നു. ഭർത്താവിനും മക്കൾക്കുമൊപ്പം സന്തോഷപൂർവം കുടുംബജീവിതം നയിക്കുന്ന താരം സോഷ്യൽ മീഡിയയിൽ സജീവമാണ്. തന്റെ വിശേഷങ്ങൾ എല്ലാം തന്നെ താരം ആരാധകരുമായി പങ്കുവെക്കാറുണ്ട്.

ഇപ്പോൾ ബിഗ് ബോസിനെ കുറിച്ച് താരം തന്റെ ഫേസ്ബുക്കിൽ പങ്കുവെച്ചിരിക്കുന്ന വീഡിയോ ആണ് ശ്രദ്ധ നേടുന്നത്. ബിഗ് ബോസ് മത്സരാർത്ഥിയായ മണികുട്ടന്റെ കടുത്ത ആരാധികയാണ് താൻ എന്നാണു താരം പോസ്റ്റിലൂടെ പറയുന്നത്. മണിക്കുട്ടൻ എന്ന വ്യക്തി പരുപാടിയിൽ ഉള്ളത് കൊണ്ട് മാത്രം ആണ് തങ്ങൾ ബിഗ് ബോസ് കാണുന്നത് എന്നാണു പരിപാടിയിലെ മണികുട്ടന്റെ ദൃശ്യങ്ങൾ കോർത്തിണക്കി കൊണ്ടുള്ള വീഡിയോ പങ്കുവെച്ചുകൊണ്ട് ശരണ്യ കുറിച്ചത്. ഈ കഴിഞ്ഞ വീക്കിലി ടാസ്ക്കിൽ മണിക്കുട്ടന്റെ അഭിനയം കണ്ടു നിരവധി പേരാണ് അഭിനന്ദനങ്ങൾ അറിയിച്ച് എത്തിയത്.

സൈക്കിൾ ലൂയിസ്, ഹെലിക്കോപ്റ്റർ ലൂയിസ് എന്നീ പേരുകളിൽ അറിയപ്പെട്ട ലൂയിസ് വിൻസെന്റ് എന്ന കഥാപാത്രത്തെയാണ് താരം അവതരിപ്പിച്ചത്. എൺപതുകളുടെ പശ്ചാത്തലത്തിൽ ഒരുക്കിയ കോളേജ് കാംപസിന്റെ ദൃശ്യങ്ങൾ ആണ് പരുപാടിയിൽ മത്സരാർത്ഥികൾ അവതരിപ്പിച്ചത്.

Sreekumar

Recent Posts

മമ്മൂക്ക ഇപ്പോൾ ഒരുപാടുപേരുടെ ചുമട് താങ്ങുന്നുണ്ട്! എന്നാൽ അദ്ദേഹത്തിന് പബ്ലിസിറ്റി  ഇഷ്ട്ടമല്ല, റോബർട്ട് കുര്യാക്കോസ്

മമ്മൂട്ടിയുടെ നേതൃത്വത്തിലുള്ള ജീവകാരുണ്യ സംഘടനയാണ് 'കെയർ ആൻഡ് ഷെയർ 'ഇന്‍റർനാഷണൽ ഫൗണ്ടേഷൻ . പതിനഞ്ച് വർഷത്തോളമായി സജീവമായി പ്രവർത്തിക്കുന്ന സംഘടനയാണ്…

13 hours ago

തന്റെ ചിരി മോശമാണ്! എന്നാൽ എന്നെക്കാൾ മോശമായി  ചിരിക്കുന്ന ആൾ വിനീത് ശ്രീനിവാസനാണ്; ബേസിൽ ജോസഫ്

മലയാളത്തിൽ സംവിധായകനായും, നടനായും ഒരുപാട് പ്രേക്ഷക സ്വീകാര്യത പിടിച്ച താരമാണ് ബേസിൽ ജോസഫ്, വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമായ…

14 hours ago

നടൻ ദിലീപിന് വേണ്ടി സംസാരിക്കാൻ തുടങ്ങിയപ്പോൾ മുതൽ തന്നെ ഒതുക്കാൻ നോക്കി! അവസരങ്ങളും നഷ്ട്ടപെട്ടു; ലക്ഷ്മി പ്രിയ

കോമഡി കഥപാത്രങ്ങൾ ചെയ്യ്തു പ്രേക്ഷക മനസിൽ ഇടം പിടിച്ച നടി ലക്ഷ്മി പ്രിയ തന്റെ പുതിയ ചിത്രമായ 'ഴ' യുടെ…

15 hours ago

പുതിയ കാറുമായി ലക്ഷ്മി നക്ഷത്ര! കൊല്ലം സുധിയെ  വെച്ച് കാശുണ്ടാക്കുന്നു,  പരിഹാസ കമെന്റുകൾ

കുറച്ചു ദിവസങ്ങളായി ലക്ഷ്മി നക്ഷത്രയും , അന്തരിച്ച കൊല്ലം സുധിയും  സുധിയുടെ ഭാര്യ രേണുവുമാണ് സോഷ്യൽ മീഡിയയിൽ നിറഞ്ഞു നിൽക്കുന്നത്,…

17 hours ago

47 വര്ഷമായി താൻ അഭിനയിച്ചുക്കൊണ്ടിരിക്കുന്നു! തന്റെ ആദ്യ സിനിമപോലെ തന്നെയാണ് ഈ സിനിമയും; മോഹൻലാൽ

മലയാളത്തിന്റെ അഭിനയ വിസ്മയാമായ നടൻ മോഹൻലാലിന്റ 360 മത്ത് ചിത്രമാണ് എൽ 360  എന്ന് താത്കാലികമായി പേരിട്ടിരിക്കുന്ന തരുൺ മൂർത്തി…

18 hours ago

മക്കൾക്ക് എന്നെ നന്നായി അറിയാം എന്നാൽ മരുമക്കൾക്ക് കാണില്ല! മക്കൾക്കുള്ളതെല്ലാം വ്യവസ്ഥ ചെയ്‌യും; മല്ലിക സുകുമാരൻ

പ്രേക്ഷകർക്ക് ഒരുപാട് ഇഷ്ടമുള്ള ഒരു താരകുടുംബമാണ് നടൻ സുകുമാരന്റെയും, മല്ലിക സുകുമാരന്റെയും. എന്ത് കുടുംബകാര്യവും വെട്ടിത്തുറന്നു പറയുന്ന ഒരാളാണ് മല്ലിക…

20 hours ago