കണ്ണും മനസ്സും നിറച്ചൊരു മറ്റേണിറ്റി ഷൂട്ട്!!

Follow Us :

പലതരത്തിലുള്ള ഫോട്ടോഷൂട്ടുകള്‍ സോഷ്യലിടത്ത് വൈറലാകാറുണ്ട്. സേവ് ഡേറ്റും വെഡ്ഡിംഗും മെറ്റേണിറ്റിയുമെല്ലാം സോഷ്യലിടത്ത് നിറഞ്ഞുനില്‍ക്കാറുണ്ട്. ഇപ്പോഴിതാ ഒരു മറ്റേണിറ്റി ഷൂട്ട് കാഴ്ചകാരുടെ കണ്ണും മനസ്സും നിറയ്ക്കുകയാണ്. വയനാട്ടുകാരിയായ ശരണ്യയുടെ മെറ്റേണിറ്റി ഷൂട്ടാണ് സൈബര്‍ ലോകം ഏറ്റെടുത്തിരിക്കുന്നത്.

വയനാട്ടിലെ ഗോത്ര വിഭാഗമായ ‘പണിയ’ സമുദായത്തിലെ അംഗമാണ് ശരണ്യ. ആതിര ജ്യോതി എന്ന ഫോട്ടോഗ്രാഫറാണ് നിറവയറിലുള്ള ശരണ്യയെ ക്യാമറയില്‍ പകര്‍ത്തിയത്. കൂലിപ്പണിക്കാരനാണ് ശരണ്യയുടെ ഭര്‍ത്താവ് അനീഷ്.

രണ്ടാമത്തെ കണ്‍മണിയെ കാത്തിരിക്കുകയാണ് ശരണ്യയും അനീഷും. ഒരു വയസ്സുകാരന്‍ മകനുണ്ട്. വയനാടിന്റെ മനോഹാരിതയിലാണ് ശരണ്യയുടെ മെറ്റേണിറ്റി ഷൂട്ട്. അധികൃതരുടെ അനുമതിയൊക്കെ വാങ്ങിയാണ് വന സൗന്ദര്യത്തിനൊപ്പം നിറവയറിന്റെ സൗന്ദര്യം കൂടി പകര്‍ത്തിയത്.