‘പുകമറയത്ത് കാണാതായ നിങ്ങളാണ് യഥാര്‍ത്ഥ മാലിന്യം എന്ന് മനസ്സില്‍ അടിവരയിട്ട് ഉറപ്പിക്കുന്നു’- സരയു

ബ്രഹ്‌മപുരം വിഷയത്തില്‍ പ്രതികരണവുമായി നടി സരയു മോഹന്‍. ‘മാരകമായ വിഷപുക ശ്വസിച്ചു ആരോഗ്യം തീറെഴുതി കൊടുത്ത്, പ്രളയത്തിലും കൊറോണയിലും അടിപതറി എങ്കിലും വീണ്ടും സ്വപ്നങ്ങളില്‍ അള്ളിപിടിച്ചു ഇവിടെ മെട്രോയ്ക്ക് കീഴെ മാലിന്യമണവും കൊതുക് കടിയും കൊണ്ട് ജീവിക്കുന്നതിനിടയില്‍ പുകമറയത്ത് കാണാതായ നിങ്ങളാണ് യഥാര്‍ത്ഥ മാലിന്യം എന്ന് മനസ്സില്‍ അടിവരയിട്ട് ഉറപ്പിക്കുന്നുവെന്നാണ് സരയു സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച കുറിപ്പില്‍ പറയുന്നത്.

കുറിപ്പിന്റെ പൂര്‍ണ്ണരൂപം:

‘കൊച്ചി ഹൃദയത്തില്‍ താമസിക്കുന്നവളാണ്. കൊച്ചിയെ ഹൃദയത്തില്‍ കൊണ്ട് നടക്കുന്നവളാണ്. വാതോരാതെ കൊച്ചി, എറണാകുളം എന്നൊക്കെ അഭിമാനത്തോടെ പറയുന്നവള്‍ ആണ് (ആയിരുന്നു). ദുരന്തകയങ്ങളില്‍ തുഴഞ്ഞു ശീലമാണ് (അത് പ്രകൃതി ദുരന്തം ആയാലും ഭരണ ദുരന്തം ആയാലും)

പക്ഷേ അവഗണകള്‍ വേദനയാണ്. കുറ്റവാളി ആര് തന്നെ ആയാലും ഒരു ജനതയുടെ ആരോഗ്യം ഇത്ര നിസ്സാരമായി കാണുന്ന ഒരു നാട്, അധികാരികള്‍, നേതൃ സ്ഥാനത്തുള്ളവര്‍, ഭരണ സ്ഥാനത്തുള്ളവര്‍, മനസ്സില്‍ കോറിയിട്ട വേദനയുണ്ട്.

മാന്യമായ, വ്യക്തമായ ഒരു അഭിസംബോധന, ഒരു അന്വേഷണം, നെഞ്ചുറപ്പോടെ ഒരു വാക്ക് ഒന്നും തന്നെ കാണാനായില്ല.

മാരകമായ വിഷപുക ശ്വസിച്ചു ആരോഗ്യം തീറെഴുതി കൊടുത്ത്, പ്രളയത്തിലും കൊറോണയിലും അടിപതറി എങ്കിലും വീണ്ടും സ്വപ്നങ്ങളില്‍ അള്ളിപിടിച്ചു ഇവിടെ മെട്രോയ്ക്ക് കീഴെ മാലിന്യമണവും കൊതുക് കടിയും കൊണ്ട് ജീവിക്കുന്നതിനിടയില്‍ പുകമറയത്ത് കാണാതായ നിങ്ങളാണ് യഥാര്‍ത്ഥ മാലിന്യം എന്ന് മനസ്സില്‍ അടിവരയിട്ട് ഉറപ്പിക്കുന്നു. നാളെ ചീറിപ്പാഞ്ഞു വരുന്ന വാഹനത്തിന് ഓരം കൊടുത്തും, കല്ലിനെക്കാള്‍ വലുതായി അതില്‍ കോറിയ പേര് നോക്കി വികസനം വന്നേ എന്ന് പുളകം കൊള്ളാനും, പൊള്ളയായ വാക്കുകളില്‍ വിളമ്പുന്ന പ്രസംഗപ്രകടനം കേട്ട് ചോര തിളയ്ക്കാനും നിങ്ങള്‍ക്ക് ഇല്ലാത്ത ലജ്ജ ഉള്ളത് കൊണ്ട് സാധിക്കില്ല. മടുത്തു, വെറുത്തു. ഉറക്കത്തിലും ചുമ. പുകമൂടിയ ഫ്‌ലാറ്റ് അകം ഭയപ്പെടുത്തിയതും ബുദ്ധിമുട്ടിച്ചതും ചെറുതായല്ല. തെളിഞ്ഞ പ്രഭാതങ്ങള്‍ ഇല്ല. കിളികള്‍ പോലും ഇല്ല. നാട്ടില്‍ നാളുകളായി ചെറുപ്പക്കാര്‍ ഇല്ല. ഇനി ഈ നാടേ ഇല്ലാതെ ആകുന്ന കാലമേ അറിയാന്‍ ഉള്ളു’.

Gargi

Recent Posts

ഒരു സിനിമയുടെയും പ്രെമോഷന് പോകാത്ത നയൻസിന് ഇതെന്ത് പറ്റി? ആ ചോദ്യത്തിനുള്ള ഉത്തരമിതാ

സിനിമകളുടെ പ്രൊമോഷൻ പരിപാടികളിൽ നിന്ന് അകലം പാലിക്കുന്ന നടിയാണ് നയൻതാര. എന്നാൽ കഴിഞ്ഞ ദിവസം ഒരു സിനിമയുടെ പ്രൊമോഷൻ പരിപാടിക്ക്…

2 hours ago

ഈ രോഗത്തെ തീർച്ചയായും അതിജീവിക്കും, ഹൃദയം തൊടുന്ന പോസ്റ്റുമായി നടി ഹിന, എന്താണ് സ്തനാർബുദം എന്നറിയാം

സ്തനാർബുദം ബാധിച്ച കാര്യം വെളിപ്പെടുത്തി നടി ഹിന ഖാൻ. ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെയാണ് നടി ഇക്കാര്യം അറിയിച്ചിട്ടുള്ളത്. രോഗത്തിന്റെ മൂന്നാം ഘട്ടത്തിലാണ്…

3 hours ago

രാജ്യമാകെ ശ്രദ്ധിക്കുന്ന ഭർത്താവിന്റെ അഭിമാന നേട്ടം; സന്തോഷം പങ്കുവെച്ച് നടി ലെന

തന്റെ ഭർത്താവും ഇന്ത്യയുടെ ബഹിരാകാശ ദൗത്യമായ ഗഗൻയാനിന്റെ ഗ്രൂപ്പ് ക്യാപ്റ്റനുമായ പ്രശാന്ത് ബാലകൃഷ്ണൻ നായരുടെ കരിയറിലെ അഭിമാനകരമായ നേട്ടം പങ്കുവച്ച്…

5 hours ago

പുരുഷന്മാരെ സ്ത്രീകൾ മസാജ് ചെയ്യുമെന്ന് പരസ്യം, സ്പായുടെ മറവിൽ വേശ്യാവൃത്തി; മൂന്ന് മലയാളികൾ അറസ്റ്റിൽ

തെങ്കാശി : കേരളാ അതിർത്തിയോട് ചേർന്ന് തമിഴ്‌നാട്ടിൽ സ്ഥിതിചെയ്യുന്ന വിനോദ് സഞ്ചാര കേന്ദ്രമായ കുറ്റാലത്ത് സ്വകാര്യ ഹോട്ടലിൽ പെൺ വാണിഭ…

7 hours ago

ആത്മഹ,ത്യ ചിന്തകൾ ഉണ്ടായിട്ടുണ്ട് എങ്കിലും ഒന്ന് പോലും പ്രണയം കാരണമായിരുന്നില്ല

ബി ഗ്രേഡ് സിനിമകളിലൂടെ തരംഗം സൃഷ്ടിച്ച ഷക്കീല ഇന്ന് തമിഴ് ഷോകളിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയിരിക്കുകയാണ്. തന്റെ കഴിഞ്ഞ കാലത്തെക്കുറിച്ച്…

12 hours ago

ക്യാമറയ്ക്ക് പിന്നിലുള്ള ജീവിതം അത്ര സുഖകരമല്ല, നക്ഷത്ര നാഗേഷ്

സിനിമയുടേയും സീരിയിലന്റേയും ലോകം പ്രേക്ഷകരെ സംബന്ധിച്ച് നോക്കുമ്പോൾ ഗ്ലാമറിന്റെ ലോകമാണ്. എന്നാല്‍ പക്ഷെ പലപ്പോഴും ക്യാമറയ്ക്ക് പിന്നിലെ ലോകം അത്ര…

13 hours ago