കാർത്തിയുടെ സർദാറിന്റെ രണ്ടാം ഭാഗം പ്രഖ്യാപിച്ചു

കാർത്തിയെ നായകനാക്കി പി എസ് മിത്രൻ സംവിധാനം ചെയ്ത് പുതിയ സിനിമയാണ് സർദാർ. മികച്ച പ്രതികരണത്തോടെ തിയേറ്ററുകളിൽ പ്രദർശനം തുടരുകയാണ് സർദാർ. കഴിഞ്ഞ ദിവസം സിനിമയുടെ അണിയറ പ്രവർത്തകരും സിനിമ മേഖലയിലെയും സുഹൃത്തുക്കൾക്കും സഹപ്രവർത്തകർക്കും ഒപ്പം സർദാറിന്റെ വിജയം ആഘോഷിച്ചിരുന്നു.


ചെന്നൈയിൽ നടന്ന ചടങ്ങിൽ സർദാറിന്റെ രണ്ടാം ഭാഗം ഔദ്യോഗികമായി പ്രഖ്യാപിച്ചിരിക്കുകയാണ്.ആവേശകരമായ പ്രഖ്യാപനം കാർത്തിയുടെ ആരാധകരെ ആവേശത്തിലാക്കിയിരിക്കുകയാണ്.കാർത്തി തന്റെ ഔദ്യോഗിക സോഷ്യൽ മീഡിയ ഹാൻഡിലുകളിലൂടെ സർദാർ 2 പ്രഖ്യാപന വീഡിയോ ഉടൻ റിലീസ് ചെയ്‌തേക്കും. സർദാർ 2 ന്റെ ഷൂട്ടിംഗ് ഉടൻ ആരംഭിക്കാൻ ഒരുങ്ങുകയാണെന്നും 2023 ന്റെ രണ്ടാം പകുതിയോടെ സിനിമ തിയറ്ററുകളിൽ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ദീപാവലി സ്പെഷ്യൽ റിലീസായി തിയേറ്ററുകളിലെത്തിയ സർദാർ ബോക്സ് ഓഫീസിൽ ബ്ലോക്ക്ബസ്റ്റർ പദവി നേടാനൊരുങ്ങുകയാണ്. സ്പൈ ത്രില്ലറായ ചിത്രത്തിൽ കാർത്തി ഇരട്ടവേഷത്തിലാണ് എത്തിയിത്. സർദാറിൽ മലയാളി താരം രജിഷ വിജയനും റാഷി ഖന്നയുമാണ് നായികമരായി എത്തിയത്.പ്രധാന കഥാപാത്രമായി ലൈലയും ചിത്രത്തിലെത്തുന്നുണ്ട്. പ്രിൻസ് പിക്‌ചേഴ്‌സിന്റ ബാനറിൽ സർദാർ നിർമിച്ചിരിക്കുന്നത് എസ്. ലക്ഷ്മൺ കുമാറാണ് ചിത്രത്തിന്റെ സംഗീതം ഒരുക്കിയത് ജി വി പ്രകാശ് കുമാറാണ്.

 

 

Aiswarya Aishu