സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത ഒരു സമ്പൂർണ്ണ ഫാസിൽ ചിത്രം.

1995 ഓണത്തിന് റിലീസ് ചെയ്ത നമ്പർ വൺ സ്നേഹതീരം ബാംഗ്ലൂർ നോർത്ത് എന്ന മമ്മൂട്ടി ചിത്രത്തെ ഇങ്ങനെയെ വിശേഷിപ്പിക്കാൻ കഴിയൂ.ഫാസിലിന്റെ തന്നെ തിരക്കഥയായതു കൊണ്ടുമാകാം,സത്യൻ അന്തിക്കാട് ചിത്രങ്ങളുടെ പാറ്റേൺ പൂർണ്ണമായും ഒഴിവാക്കി ഫാസിൽ ശൈലിയിലാണ് ചിത്രം ഒരുക്കിയിരിക്കുന്നത്.സ്ഥിരം അന്തിക്കാടൻ താരങ്ങൾ പോലും ഇതിൽ വിരലിലെണ്ണാവുന്നവർ മാത്രം.ജെറി അമൽദേവിന്റെ നല്ല ഒരുപിടി ഗാനങ്ങൾക്കൊപ്പം ഫാസിൽ ചിത്രങ്ങളിലെ ടിപ്പിക്കൽ ശൈലിയിൽ “അപ്പോം ചുട്ട്”,”കൊക്കുരസുമെൻ” എന്ന ഗാനങ്ങൾ. (മോസ് ആൻഡ് ക്യാറ്റിലെ “ഇന്നുകൊണ്ടു തീരും” ഇതേപോലെ ഒന്നായിരുന്നു).’

മിന്നും മിന്നാമിന്നി” എന്ന ഗാനത്തിന്റെ ചിത്രീകരണം അപ്പൂസിലെ “മഞ്ഞുപെയ്യും രാവിൽ” പോലെ തന്നെ.അക്കാലത്തെ സീരിയൽ പ്രേക്ഷകരുടെ ഇഷ്ടതാരമായിരുന്ന ബേബി നീലു ചിത്രത്തിൽ മമ്മൂട്ടിയുടെ മകളായി പ്രത്യക്ഷപ്പെട്ടു. അക്കൊല്ലം സ്നേഹതീരത്തിനൊപ്പമെത്തിയ ഓണം റിലീസുകൾ മാന്ത്രികവും തക്ഷശിലയും ആയിരുന്നു.മാന്ത്രികം വൻ വിജയം നേടി.