ആ പിണക്കം മാറി…രജനികാന്തും സത്യരാജും ഒന്നിക്കുന്നു!!

Follow Us :

നീണ്ട 38 വര്‍ഷത്തിന് ശേഷം സൂപ്പര്‍സ്റ്റാര്‍ രജനികാന്തും പ്രശസ്ത നടന്‍ സത്യരാജും ഒന്നിക്കുന്നു. ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന കൂലി എന്ന ചിത്രത്തിലൂടെയാണ് ഇരുവരും ഒരുമിക്കുന്നത്. ചിത്രത്തില്‍ രജനിയും സത്യരാജും സുഹൃത്തുക്കളായാണ് എത്തുന്നത്. ജൂണ്‍ 6ന് ചെന്നൈയില്‍ ചിത്രീകരണം ആരംഭിക്കുന്നത്.

തമ്പിക്ക് എന്ത ഊരു, മൂണ്‍ട്രു മുഖം, പായുംപുലി, നാന്‍ സിഗപ്പ് മനിതന്‍, മിസ്റ്റര്‍ ഭാരത് എന്നിവയാണ് രജനിയും സത്യരാജും ഒരുമിച്ച് അഭിനയിച്ച ചിത്രങ്ങള്‍. ഷങ്കര്‍ സംവിധാനം ചെയ്ത രജനികാന്ത് ചിത്രം ശിവജിയില്‍ വില്ലനായി സത്യരാജിനെ പരിഗണിച്ചെങ്കിലും നടന്നില്ല.

1986-ല്‍ പുറത്തിറങ്ങിയ ‘മിസ്റ്റര്‍ ഭാരത്’ എന്ന ചിത്രത്തിലാണ് ഇരുവരും സ്‌ക്രീന്‍ സ്പേസ് പങ്കിട്ടത്. ‘മിസ്റ്റര്‍ ഭാരത്’ എന്ന ചിത്രത്തില്‍ രജനികാന്തും സത്യരാജുമാണ് പ്രധാന കഥാപാത്രങ്ങളായത്. രജനികാന്തിനെക്കാള്‍ പ്രായം കുറവാണെങ്കിലും സത്യരാജ് സിനിമയില്‍ അച്ഛനായി അഭിനയിച്ചു.

കൂടാതെ, വര്‍ഷങ്ങള്‍ക്ക് മുമ്പ് കാവേരി വിഷയത്തില്‍ തമിഴ് താരങ്ങളും സിനിമാലോകവും നിരാഹാര സമരം നടത്തിയിരുന്നു. ചടങ്ങില്‍ സത്യരാജിന്റെ തീപ്പൊരി പ്രസംഗം രജനികാന്തിനെതിരായ പരോക്ഷമായ ആക്രമണമായി വിലയിരുത്തപ്പെട്ടിരുന്നു.