നാളെ എന്താ പരിപാടി..? നിവിന്‍ പോളിയെ അറിയിക്കാതെ വമ്പന്‍ സര്‍പ്രൈസ് പുറത്ത് വിട്ട് ‘സാറ്റര്‍ഡേ നൈറ്റ് ‘ ടീം!

നിവിന്‍ പോളിയെ നായകനാക്കി റോഷന്‍ ആന്‍ഡ്രൂസ് സംവിധാനം ചെയ്യുന്ന ‘സാറ്റര്‍ഡേ നൈറ്റ്’ എന്ന ചിത്രത്തിന്റെ ഏറ്റവും പുതിയ വിശേഷമാണ് പ്രേക്ഷകരിലേക്ക് എത്തുന്നത്. ചിരിപ്പിച്ചും ഒരുപാട് സസ്‌പെന്‍സ് നിറച്ചും ചിത്രത്തിന്റെ ടീസര്‍ കുറച്ച് ദിവസങ്ങള്‍ക്ക് മുന്‍പാണ് എത്തിയത്. ഇപ്പോഴിതാ സിനിമയുടെ ട്രെയിലര്‍ പുറത്തിറക്കുന്ന വിവരമാണ് സാറ്റര്‍ഡേ നൈറ്റ് ടീം പുറത്ത് വിട്ടിരിക്കുന്നത്. ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച് എത്തുന്ന നിവിനും കൂട്ടരും ഒന്നിച്ച് എത്തിയപ്പോഴാണ് ഈ വിവരം പങ്കുവെച്ചത്.

ട്രെയിലര്‍ എത്തുന്ന വിവരം പോലും വളരെ രസകരമായാണ് ഇവര്‍ പുറത്ത് വിട്ടിരിക്കുന്നത്. നിവിനെ അറിയിക്കാതെയാണ് ട്രെയിലര്‍ പുറത്ത് വിടുന്നത് എന്ന് പറഞ്ഞുകൊണ്ടാണ് ഈ വിവരം അഭിനേതാക്കള്‍ അറിയിക്കുന്നത്. നിവിനേ.. നാളെ എന്താണ് പരിപാടി.. എന്ന് ചോദിക്കുമ്പോള്‍ നാളെ എന്ത് പരിപാടി എന്നാണ് താരം തിരിച്ച് ഉത്തരം നല്‍കിയത്… എന്നാല്‍ ഇവന്‍ ഒന്നും അറിഞ്ഞില്ലേ.. ഇവനെ വിവരം അറിയിച്ച് കാണില്ലെന്ന് സിജു വില്‍സണ്‍ പറയുന്നു.. ശേഷം സാനിയ ആണ് സിനിമയുടെ ട്രെയിലറിനെ കുറിച്ചുള്ള വിവരം പങ്കുവെച്ചത്.

നാളെ ഏഴ് മണിക്കാണ് സാറ്റര്‍ഡേ നൈറ്റിന്റെ ട്രെയിലര്‍ എത്തുക എന്ന് ടീം അറിയിക്കുന്നു.. ഒരു അടിപൊളി കോമഡി എന്റര്‍ടൈനര്‍ ആണ് ചിത്രമെന്നാണ് ടീസര്‍ നല്‍കിയ സൂചന.. ഇപ്പോഴിതാ ട്രെയിലറിനായാണ് പ്രേക്ഷകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്നത്. കായംകുളം കൊച്ചുണ്ണി’ എന്ന ഹിറ്റ് ചിത്രത്തിന് ശേഷം നിവിന്‍ പോളിയും റോഷന്‍ ആന്‍ഡ്രൂസും ഒന്നിക്കുന്ന ചിത്രം കൂടിയാണ് ‘സാറ്റര്‍ഡേ നൈറ്റ്’.

സ്റ്റാന്‍ലി എന്ന കഥാപാത്രത്തെയാണ് ചിത്രത്തില്‍ നിവിന്‍ പോളി അവതരിപ്പിക്കുന്നത്. നിവിന്‍ പോളിക്ക് പുറമെ, സാനിയ ഇയ്യപ്പന്‍,
ഗ്രേസ് ആന്റണി, മാളവിക, സിജുവില്‍സണ്‍, സൈജുകുറുപ്പ്
എന്നിവരാണ് മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

Nikhina