Uncategorized

പോലീസ് സംരക്ഷണം നൽകിയില്ല, തൃപ്തിയും സംഘവും തിരിച്ച് പൂനൈയിലേക്ക്

ഭക്തരുടെ ശക്തമായ എതിര്‍പ്പില്‍ ശബരിമലയില്‍ എത്താനാകാതെ ഭൂമാതാ ബ്രിഗേഡ് നേതാവ് തൃപ്തി ദേശായി വീണ്ടും തിരിച്ച്‌ മടങ്ങുന്നു. സംരക്ഷണം വേണമെന്ന തൃപ്തിയുടെ ആവശ്യത്തെ പോലീസ് ശക്തമായി ശക്തമായി എതിര്‍ത്തതോടെയാണ് ഇവര്‍ തിരിച്ചു പോകാന്‍ ഒരുങ്ങിയത്.സംരക്ഷണം നല്‍കില്ലെന്ന് പോലിസ് നിലപാട് വ്യക്തമാക്കിയതോടെയാണ് ഇവര്‍ മടങ്ങാന്‍ തീരുമാനിച്ചത്. രാത്രി 12.20നുള്ള വിമാനത്തില്‍ ഇവര്‍ തിരിച്ച്‌ പൂനെയ്ക്ക് പോകും. വിമാനത്താവളം വരെ സംരക്ഷണമൊരുക്കാമെന്ന് പോലിസ് വ്യക്തമാക്കി. തൃപ്തിയും സംഘവും മടങ്ങുമെന്ന് വ്യക്തമാക്കിയതോടെ ശബരിമല കര്‍മസമിതി കമ്മീഷണര്‍ ഓഫിസിനു മുമ്ബില്‍ ആരംഭിച്ച പ്രതിഷേധം അവസാനിപ്പിച്ചു.അതേസമയം, തൃപ്തി ദേശായിക്കും സംഘത്തിനും വിമാനത്താവളം വരെ സുരക്ഷ പോലിസ് നല്‍കും. ശബരിമല ദര്‍ശനം നടത്താന്‍ നാലംഗ സംഘത്തിനൊപ്പം ഇന്ന് പുലര്‍ച്ചെയാണ് തൃപ്തി ദേശായി കേരളത്തിലെത്തിയത്. കഴിഞ്ഞ മണ്ഡലകാലത്തില്‍ മല കയറിയ ബിന്ദു അമ്മിണിയും സംഘത്തോടൊപ്പം ചേരുകയായിരുന്നു. ഇവരുള്‍പ്പെടെ അഞ്ചുപേരാണ് ശബരിമലയ്ക്ക് പോകാന്‍ സംരക്ഷണം ആവശ്യപ്പെട്ട് പോലിസിനെ സമീപിച്ചത്.

കമ്മീഷണര്‍ ഓഫീസിലെത്തിയ ഇവരോട്, സംരക്ഷണം നല്‍കാന്‍ സാധ്യമല്ലെന്നും യുവതീ പ്രവേശന വിധിക്ക് സ്‌റ്റേയുണ്ടെന്നാണ് നിയമോപദേശം എന്നും പോലിസ് ധരിപ്പിച്ചു.തൃപ്തി ദേശായിക്കും സംഘത്തിനും സുരക്ഷ നല്‍കില്ലെന്ന് പോലീസ് അറിയിച്ചതായി കര്‍മ്മസമിതി പറഞ്ഞു. പോലീസില്‍ നിന്നും ലഭിച്ച ഉറപ്പിന്റെ അടിസ്ഥാനത്തില്‍ കമ്മീഷണര്‍ ഓഫീസിലെ നാമജപ പ്രതിഷേധവും അവസാനിപ്പിച്ചു. അതേസമയം തൃപ്തി ദേശായിയേയും സംഘത്തേയും പോലീസ് സംരക്ഷണയില്‍ വിമാനത്താവളത്തിലേക്ക് എത്തിക്കാമെന്ന് അറിയിച്ചിട്ടുണ്ട്.

പുലര്‍ച്ചെ നാലരയോടെയാണ് തൃപ്തി ദേശായിയും സംഘവും നെടുമ്ബാശ്ശേരിയില്‍ വിമാനമിറങ്ങിയത്. അഞ്ചംഗ സംഘത്തിനൊപ്പമാണ് തൃപ്തി ദേശായി നെടുമ്ബാശ്ശേരിയില്‍ എത്തിയത്. ഛായാ പാണ്ഡേ,

കാംബ്ലെ ഹരിനാക്ഷി, മീനാക്ഷി ഷിന്‍ഡെ, മനീഷ എന്നിവരാണ് ഒപ്പമുള്ളത്. ശബരിമല ദര്‍ശനം നടത്തിയ ബിന്ദു അമ്മിണിയും ദേശായിയ്ക്ക് പിന്തുണ നല്‍കാന്‍ എത്തിയിരുന്നു. കമ്മീഷണര്‍ ഓഫീസിലേക്ക് എത്തിയ ബിന്ദു അമ്മിണിക്ക് നേരെ മുളക് സ്‌പ്രേ ആക്രമണവും ഉണ്ടായി. തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഇവര്‍ നിലവില്‍ സെന്‍ട്രല്‍ പോലീസ് സ്്‌റ്റേഷനിലാണ്.

യുവതീ പ്രവേശനം സംബന്ധിച്ച പുനപരിശോധന ഹര്‍ജി പരിഗണിച്ച സുപ്രീംകോടതി വിധിയില്‍ അവ്യക്ത ഉള്ളതിനാല്‍ ശബരിമല കയറാന്‍ സുരക്ഷ നല്‍കാനാകില്ലെന്ന നിലപാടിലാണ് ഇത്തവണ പോലീസ്. അതേസമയം ശബരിമലയിലേക്ക് പുറപ്പെട്ട ബിന്ദുഅമ്മിണിക്കു നേരെ കൊച്ചി കമ്മീഷണര്‍ ഓഫീസിന് മുന്നില്‍ ആക്രമണമുണ്ടായി. ഹിന്ദു ഹെല്‍പ് ലൈന്‍ നേതാവ് ശ്രീനാഥ് എന്നയാള്‍ ബിന്ദുവിന്റെ മുഖത്ത് മുളക് സ്‌പ്രേ ചെയ്യുകയായിരുന്നു. സംഭവത്തില്‍ ശ്രീനാഥിനെ പോലീസ് കസ്റ്റഡിയിലെടുത്തു.

Krithika Kannan