ഓപ്പറേഷന്‍ ജാവയ്ക്ക് ശേഷം വീണ്ടും… തരുണ്‍ മൂര്‍ത്തി..!! ഇത് സൗദി വെള്ളക്ക..!!

ഓപ്പറേഷന്‍ ജാവ എന്ന ഹിറ്റ് സിനിമയ്ക്ക് ശേഷം സംവിധായകന്‍ തരുണ്‍ മൂര്‍ത്തി ഒരുക്കുന്ന സിനിമയാണ് സൗദി വെള്ളക്ക. കൊച്ചിയിലെ ഒരു സാധാരണ ജനവിഭാഗത്തിന്റെ കഥ പറയുന്ന സിനിമയാണ് ഇതെന്നാണ് സൂചന. ഒരു നഗാഗതനായ സംവിധായകന്‍ എന്ന നിലയില്‍ ഓപ്പറേഷന്‍ ജാവ എന്നൊരു ചെറിയ ചിത്രം വലിയ ഹിറ്റായി മാറിയ കാര്യം തന്നെയാണ് സൗദി വെള്ളക്കയോടും പ്രതീക്ഷ വെയ്ക്കാന്‍ പ്രേക്ഷകരെ പ്രേരിപ്പിക്കുന്ന ഘടകം. വ്യത്യസ്താമായൊരു പ്രമേയവും അത് അവതരിപ്പിച്ച സംവിധായകന്റെ കഴിവും എല്ലാമായിരുന്നു ഓപ്പറേഷന്‍ ജാവ എന്ന സിനിമയുടെ വിജയം. ത്രില്ലര്‍ സിനിമയായി ഒരുക്കിയ ഓപ്പറേഷന്‍ ജാവയില്‍ ഒരു സിനിമയ്ക്ക് വേണ്ട മറ്റ് ഘടകങ്ങളും ഉണ്ടായിരുന്നു.

ഇപ്പോഴിതാ തരുണ്‍ മൂര്‍ത്തിയുടെ തന്നെ അടുത്ത സിനിമയായ സൗദി വെള്ളക്കയുടെ വിശേഷങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ നിറയുന്നത്. തരുണ്‍ മൂര്‍ത്തി തന്റെ സോഷ്യല്‍ മീഡിയ പേജുകളിലും സിനിമയെ കുറിച്ചുള്ള വിവരങ്ങള്‍ പങ്കുവെച്ചിട്ടുണ്ട്. മെയ് ഇരുപതിനാണ് സിനിമ പ്രദര്‍ശനത്തിന് എത്തുക. ഇവരാണ് താരങ്ങള്‍.. പറഞ്ഞാല്‍ ജീവിക്കുന്ന ഞങ്ങളുടെ താരങ്ങള്‍ എന്ന് കുറിച്ചുകൊണ്ടാണ് തരുണ്‍ സിനിമയുടെ പോസ്റ്റര്‍ തന്റെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടിലൂടെ സിനിമാ പ്രേമികള്‍ക്ക് മുന്‍പാകെ പങ്കുവെച്ചത്.

കൊച്ചിയിലെ ഒരു വിഭാഗം ജനങ്ങളുടെ പ്രശ്‌നങ്ങളിലേക്ക് പൊലീസ്സിന്റെ കടന്നുകയറ്റവും നിയമവാഴ്ച്ചയുടെ നടപടികളുമൊക്കെ ചിത്രത്തില്‍ പ്രേമേയമാകും.. എന്നാണ് വിവരം. സന്ദീപ് സേനന്‍ ആണ് സിനിമയുടെ നിര്‍മ്മാതാവ്. ലുക്മാന്‍, ബിനു പപ്പു, ഗോകുലന്‍, സുജിത്ത് ശങ്കര്‍, വിന്‍സി അലോഷ്യസ് തുടങ്ങിയവര്‍ കഥാപാത്രങ്ങളായി എത്തുന്നു.. കൂടാതെ അന്‍പതില്‍ അധികം പുതുമുഖ താരങ്ങളും ഈ സിനിമയില്‍ അണി നിരക്കുന്നുണ്ട് എന്നതാണ് സിനിമയുടെ മറ്റൊരു പ്രത്യേകത.

 

 

Aswathy