ഇതാണ് നടന്‍ സൂര്യയുടെ മനസ്സ്..!! ആ വീടുകള്‍ ഇനി കടലിന്റെ മക്കള്‍ക്ക് സ്വന്തം..!!

പ്രിയപ്പെട്ട താരങ്ങളുടെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ എപ്പോഴും ആരാധകര്‍ക്കിടയില്‍ ചര്‍ച്ചയാകാറുണ്ട്. ഇപ്പോഴിതാ നടന്‍ സൂര്യ ചെയ്ത ഒരു കാരുണ്യ പ്രവര്‍ത്തിക്കാണ് ജനങ്ങള്‍ കൈയ്യടിക്കുന്നത്. തന്റെ പുതിയ സിനിമയുടെ സെറ്റിടാന്‍ ആയി പണിത വീടുകള്‍ പ്രദേശത്തുള്ള മത്സ്യ തൊഴിലാളകിള്‍ക്ക് നല്‍കാനുള്ള തീരുമാനമാണ് സൂര്യയെ വീണ്ടും മറ്റുള്ളവര്‍ക്ക് മുന്നില്‍ മാതൃകയാക്കുന്നത്. പ്രശസ്ത സംവിധായകന്‍ ബാലയുമൊത്താണ് സൂര്യയുടെ പുതിയ സിനിമ പുരോഗമിക്കുന്നത്. കടല്‍ജീവിതം തന്നെ പശ്ചാത്തലമാക്കി ഒരുക്കുന്ന

സിനിമയോട് അനുബന്ധിച്ച് ചിത്രീകരണത്തിനായി കന്യാകുമാരിയില്‍ വീടുകള്‍ വെച്ച് ഒരു വലിയ ഗ്രാമം തന്നെ നിര്‍മ്മിച്ചിരുന്നു. ഷൂട്ടിംഗ് കഴിഞ്ഞതിന് ശേഷം പൊളിച്ചു കളയാന്‍ തീരുമാനിച്ചിരുന്ന വീടുകള്‍ നടന്‍ സൂര്യയുടെ മനസ്സ് കൊണ്ടാണ് നിരവധിപ്പേര്‍ക്ക് തണലായി മാറുന്നത്. വീട് പൊളിക്കാന്‍ എടുത്ത തീരുമാനം തടഞ്ഞു കൊണ്ട് ഇത് പാവപ്പെട്ട മത്സ്യത്തൊഴിലാളികള്‍ക്ക് വിതരണം ചെയ്യാം എന്ന് സൂര്യ പറയുകയായിരുന്നത്രെ.

 

വലിയ തുക ചിലവിട്ടാണ് പുതിയ സിനിമയ്ക്ക് വേണ്ടി വീടുകള്‍ പണിത് ഉയര്‍ത്തിയത്. ഷൂട്ടിംഗ് അവസാനിച്ച സ്ഥിതിയ്ക്ക് ഈ വീടുകളാണ് ഇനി ആവശ്യക്കാരായ മത്സ്യത്തൊഴിലാളികളിലേക്ക് എത്തുന്നത്. അതേസമയം, സൂര്യ ആദ്യമായല്ല ജീവ കാരുണ്യ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നത്.

ജയ്ഭീം എന്ന ചിത്രത്തില്‍ നിന്ന ലഭിച്ച വലിയൊരു വിഹിതം താരം ആദിവാസി കുട്ടികളുടെ പഠനത്തിനായി നല്‍കിയിരുന്നു. വിദ്യാഭ്യാസത്തിന് ഊന്നല്‍ നല്‍കിക്കൊണ്ടുള്ള സൂര്യയുടെ അരംഗം ഫൗണ്ടേഷന്‍ വഴി നിരവധി സഹായങ്ങളാണ് സൂര്യ ചെയ്യുന്നത്.

Aswathy