സേവ് ദി ഡേറ്റ് ഫോട്ടോഷൂട്ട് മനോഹരമാക്കി കേരളത്തിലെ രണ്ടാമത്തെ ഗേ ദമ്പതികൾ

വിവാഹാഘോഷങ്ങള്‍ പുതിയ കാലത്ത് ശ്രദ്ധനേടുന്നതില്‍, കല്യാണത്തിന് മുന്‍പ് തന്നെ ഷൂട്ട് ചെയ്യുന്ന ‘സേവ് ദി ഡേറ്റ്’ ചിത്രങ്ങളുടെ പ്രത്യേകതകള്‍ കൂടി വലിയ പങ്കു വഹിക്കുന്നുണ്ട്. എന്നാല്‍, ഫോട്ടോയ്ക്ക് പോസ് ചെയ്യുന്നവരില്‍ തന്നെ ആ തനിമ ഉണ്ടായാലോ..,

നിവേദ്,​ റഹീം എന്നീ സ്വവര്‍ഗാനുരാഗികളുടെ സേവ് ദി ഡേറ്റ് ചിത്രങ്ങള്‍ക്ക്, സമൂഹമാധ്യമങ്ങളില്‍ വലിയ സ്വീകാര്യതയാണ് ലഭിക്കുന്നത്. നികേഷിനും സോനുവിനുവുമായിരുന്നു ഇതിനു മുന്‍പ്, സ്വര്‍ഗാനുരാഗ വിവാഹത്തിലൂടെ ശ്രദ്ധനേടിയ ദമ്ബതികള്‍.ഫേസ്ബുക്കിലൂടെയായിരുന്നു നിവേദ്,​ റഹീമും തങ്ങള്‍ വിവാഹിതരാകുന്ന കാര്യത്തെ പറ്റി വെളിപ്പെടുത്തിയത്. നിവേതായിരുന്നു തന്റെ ഫേസ്ബുക്ക് പേജിലൂടെ ഇവരുടെ പ്രീ വെഡിംഗ് ചിത്രങ്ങള്‍ പങ്കുവച്ചത്.

 

ഒരു സ്വകാര്യ സ്ഥാപനത്തില്‍ ക്ലയിന്റ് കോര്‍ഡിനേറ്ററായി ജോലി ചെയ്യുന്നയാളാണ് നിവേദ്. താനൊരു സ്വവര്ഗാനുരാഗിയായതിനാല്‍ കുടുംബത്തില്‍ നിന്നുപോലും ഒറ്റപ്പെടുത്തപ്പെട്ട സാഹചര്യങ്ങള്‍ യുവാവ് സമൂഹമാധ്യമങ്ങളിലൂടെ പങ്കുവച്ചിട്ടുണ്ട്. എന്നാല്‍, ഇരുവരുടെയും വേദനകള്‍ മായ്ക്കും വിധം നവമാധ്യമങ്ങള്‍ ഇവരുടെ വിവാഹത്തെ ഏറ്റെടുക്കുകയാണ് ചെയ്തത്. നിരവധിപേരാണ്, ഇവര്‍ക്ക് ആശംസകളുമായി രംഗത്തെത്തിയിട്ടുള്ളത്.

 

Krithika Kannan