Categories: Kerala News

ഉള്ളിവില വര്‍ധന തടയാന്‍ ഹൈക്കോടതി ഇടപെടല്‍ ആവശ്യപ്പെട്ട് സമര്‍പ്പിച്ച പൊതു താല്‍പ്പര്യ ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും.

ഉള്ളിവില ദിനം പ്രതി കുതിച്ചു കയറുകയാണ്. വില വര്‍ധനവ് പിടിച്ചു നിര്‍ത്താന്‍ സര്‍ക്കാരുകള്‍ക്കും സാധിക്കുന്നില്ല. എന്നാല്‍ ഉള്ളി വില സാധാരണക്കാരന്റെ ബഡ്ജറ്റിനെ തന്നെയാണ് താളം തെറ്റിച്ചിരിക്കുന്നത്. ഈ സാഹചര്യത്തില്‍ ഉള്ളിവില വര്‍ധന തടയാന്‍ ഹൈക്കോടതി ഇടപെടല്‍ ആവശ്യപ്പെട്ട് സമര്‍പ്പിച്ച പൊതു താല്‍പ്പര്യ ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും.

വില വര്‍ധന തടയാന്‍ കേന്ദ്ര സംസ്ഥാന സര്‍ക്കാറുകള്‍ക്ക് കര്‍ശന നിര്‍ദ്ദശം നല്‍കണമെന്നാണ് ഹര്‍ജിയില്‍ പ്രധാനമായും ആവശ്യപ്പെട്ടിരിക്കുന്നത്. പാര്‍ലമെന്റിലോ അസംബ്ലിയിലോ വില വര്‍ധന ചര്‍ച്ച

ചെയ്യുന്നില്ലെന്നും വിലക്കയറ്റം സാധാരണക്കാരന് താങ്ങാന്‍ കഴിയുന്നില്ലെന്നും ഹര്‍ജിയില്‍ പറയുന്നു. എറണാകുളത്തെ ഇടത് സ്വതന്ത്ര സ്ഥാനാര്‍ത്ഥി ആയിരുന്ന അഡ്വ.

മനു റോയി ആണ് പൊതുതാത്പര്യ ഹര്‍ജി സമര്‍പ്പിച്ചിരിക്കുന്നത്.
അതേ സമയം ചില സംസ്ഥാന സര്‍ക്കാറുകള്‍ ഉള്ളിവില ഉയര്‍ന്നതിനെതിരെ നടപടി ആരംഭിച്ചിട്ടുണ്ട്.തമിഴ്നാട്ടില്‍ ഉള്ളി പൂഴ്ത്തിവെപ്പ് തടയാന്‍ കര്‍ശന നടപടിയുമായി സര്‍ക്കാര്‍ രംഗത്ത്. ഉള്ളി കൈവശം വയ്ക്കുന്നതിന് സര്‍ക്കാര്‍ പരിധി നിശ്ചയിച്ചു. മൊത്ത വ്യാപാരികള്‍ 50 ടണ്ണില്‍ കൂടുതല്‍

ഉള്ളി കൈവശം വയ്ക്കരുതെന്നാണ് സര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. ചില്ലറ വ്യാപാരികള്‍ 10 ടണ്ണില്‍ കൂടുതല്‍ ഉള്ളി ശേഖരിക്കരുത്. ചന്തകളില്‍ പരിശോധനയ്ക്കായി റവന്യു ഉദ്യോഗസ്ഥര്‍ ഉള്‍പ്പെട്ട സംഘത്തെ സര്‍ക്കാര്‍ നിയോഗിച്ചു. സര്‍ക്കാര്‍ നിശ്ചയിക്കുന്നതിലും അധിക വിലയില്‍ വില്‍പ്പന നടത്തിയാല്‍ കര്‍ശന നടപടിയുണ്ടാകുമെന്നും മുന്നറിയിപ്പുണ്ട്.

അതേ സമയം ഉള്ളിവില കുതിക്കുന്ന സാഹചര്യത്തില്‍ ഈജിപ്തില്‍ നിന്നും തുര്‍ക്കിയില്‍ നിന്നും ഇറക്കുമതി ചെയ്ത ഉള്ളി വിറ്റഴിഞ്ഞത് മണിക്കൂറിനുളളില്‍. ഒരു സ്വകാര്യ ഏജന്‍സിയാണ് ശനിയാഴ്ച്ച രാവിലെ നഗരത്തില്‍ ഉള്ളി ഇറക്കുമതി ചെയ്തത്. അഞ്ച് ട്രക്കുകളിലായാണ് ഉളളി യശ്വന്തപുരം മാര്‍ക്കറ്റിലെത്തിച്ചത്.

‘കിലോയ്ക്ക് 150 രൂപതോതിലാണ് വിറ്റഴിഞ്ഞതെങ്കിലും കൂടുതലും മൊത്തക്കച്ചവടക്കാരാണ് വാങ്ങാനെത്തിയത്. നിലവില്‍ കിലോയ്ക്ക് 200 രൂപ തോതിലാണ് നഗരത്തിലെ കടകളില്‍ ഉള്ളി വിറ്റഴിക്കുന്നത്.

Krithika Kannan