സൗഭാഗ്യയ്ക്കും കുഞ്ഞിനും ഇത് അപൂര്‍വ്വമായ ഭാഗ്യം… അസൂയ തോന്നല്ലേ!!

കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സൗഭാഗ്യ വെങ്കിടേഷിന്റെയും അര്‍ജുന്റെയും ജീവിതത്തില്‍ ഒരു പുതിയ അതിഥി വന്നതിന്റെ വിശേഷങ്ങളാണ് സോഷ്യല്‍ മീഡിയ നിറയെ. ലേബര്‍ റൂമിലേക്ക് കടക്കുന്നതിന് മുന്‍പ് വരെ നൃത്തം ചെയ്്ത്‌കൊണ്ടിരുന്ന സൗഭാഗ്യയുടെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരുന്നു. ടിക് ടോക് വീഡിയോകള്‍ വഴിയാണ് താരം ശ്രദ്ധിക്കപ്പെടുന്നത്. ഇതിനു പുറമേ സമൂഹമാധ്യമങ്ങളില്‍ നിരവധി ആരാധകര്‍ ഉണ്ട് താരത്തിന്. ഇപ്പോള്‍ ഒരു കുഞ്ഞിന് ജന്മം നല്‍കിയിരിക്കുകയാണ് താരം.

സുദര്‍ശന എന്നാണ് കുഞ്ഞിന് പേരിട്ടിരിക്കുന്നത്. ഭര്‍ത്താവ് അര്‍ജുനും സൗഭാഗ്യയുടെ അമ്മ, നടിയും നര്‍ത്തകിയുമായ താരാ കല്യാണും കുഞ്ഞിന്റെ വിശേഷങ്ങള്‍ അവരവരുടെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകളിലൂടെ ആരാധകരെ അറിയിച്ചിരുന്നു. ഇപ്പോഴിതാ സൗഭാഗ്യയ്ക്കും കുഞ്ഞിനും ലഭിച്ച ഒരു അപൂര്‍വ്വമായ സൗഭാഗ്യമാണ് സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുന്നത്. ചുരുക്കം ചിലര്‍ക്ക് മാത്രം കിട്ടുന്ന ഒരു ഭാഗ്യമാണ് താരത്തിന് ലഭിച്ചിരിക്കുന്നത് എന്നാണ് ആരാധകര്‍ പറയുന്നത്. ഇത് സൂചിപ്പിക്കുന്ന ഒരു അപൂര്‍വ ചിത്രമാണ് സൗഭാഗ്യ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചത്. കുഞ്ഞിനെ കയ്യില്‍ എടുത്തു നില്‍ക്കുന്ന ചിത്രമാണ് സൗഭാഗ്യ പങ്കുവെച്ചത്. ഇവര്‍ക്കൊപ്പം ആരൊക്കെയാണ് ഉള്ളത് എന്ന് അറിയുമോ? അമ്മ താര കല്യാണും അവരുടെ അമ്മയും ആണ് ചിത്രത്തിലുള്ളത്. അതായത് കുഞ്ഞു സുദര്‍ശനയുടെ അമ്മയും അമ്മുമ്മയും മുതുമുത്തശ്ശിയും.

ഒരു അപൂര്‍വ ചിത്രം ആണ് ഇത് എന്നാണ് പ്രേക്ഷക അഭിപ്രായപ്പെടുന്നത്. ‘എന്റെ കുഞ്ഞിന് ഒരു മുത്തശ്ശന്റെ സ്‌നേഹം ആസ്വദിക്കാനുള്ള ഭാഗ്യം ലഭിക്കുന്നില്ല. നാലു വര്‍ഷങ്ങള്‍ക്കു മുന്‍പ് ആയിരുന്നു എന്റെ അച്ഛന്‍ വിടപറയുന്നത്. ഭര്‍ത്താവിന്റെ അച്ഛന്‍ ആവട്ടെ ഈ വര്‍ഷം ഞങ്ങളെ വിട്ടു പിരിഞ്ഞു. ദൈവം നമുക്ക് ഒരിക്കലും എല്ലാ സൗഭാഗ്യങ്ങളും തരില്ല. പക്ഷേ ദൈവം എന്റെ കുഞ്ഞിന് രണ്ട് മുത്തശ്ശിമാരെ നല്‍കിയിട്ടുണ്ട്. ഒരു മുതുമുത്തശ്ശിയെയും” – താരം ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു. ഈ അപൂര്‍വ്വ നിമിഷത്തിന് ഒരുപാട് പേരാണ് താര കുടംബത്തിന് ആശംസകള്‍ അറിയിച്ച് എത്തിയിരിക്കുന്നത്.

Rahul

Recent Posts

‘മുകേഷേട്ടനും ലാലേട്ടനും നിൽക്കുന്നുണ്ട്, എന്താണിതെന്ന് തോന്നി, ഞാൻ കരയാൻ തുടങ്ങി’; അനുഭവം പറഞ്ഞ് ശ്വേത മേനോൻ

മികച്ച വേഷങ്ങളിലൂടെ മലയാളത്തിന്റെ ഇഷ്ട താരമായി മാറിയ നടിയാണ് ശ്വേത മേനോൻ. 2011-ലെ മികച്ച നടിക്കുള്ള കേരളസംസ്ഥാന പുരസ്കാരം നേടാൻ…

11 hours ago

മിക്കവർക്കുമുള്ള ശീലം, പക്ഷേ ഇത് അമിതമാകുന്നത് ഒട്ടേറെ ആരോ​ഗ്യ പ്രശ്നങ്ങളുണ്ടാക്കും; കാപ്പി കുടിക്കുന്നവർ ശ്രദ്ധിക്കൂ…

രാവിലെ എഴുന്നേറ്റാൽ ഉടനെ ചായയോ കാപ്പിയോ നിർബന്ധമാണ്... ആ ശീലം വർഷങ്ങളായി തുടരുന്നവരാണ് നമ്മളിൽ പലരും. ചായയെക്കാൾ കാപ്പി ഇഷ്ടപ്പെടുന്നവർ…

12 hours ago

‘രാവിലെ 11:20 നും 11:50 നും ഇടയിലുള്ള ശുഭമുഹൂ‍ർത്തത്തിൽ…; പ്രേമിക്കാൻ ഈസി പക്ഷേ’; സന്തോഷം പങ്കുവെച്ച് ശ്രീവിദ്യ

ടെലിവിഷൻ ഷോകളിലൂടെ മലയാളികളുടെ മനസിൽ ഇടം നേടിയ താരമാണ് ശ്രീവിദ്യ മുല്ലച്ചേരി. സ്റ്റാർ മാജിക്ക്‌ എന്ന ഷോയിലൂടെ താരം വളരെ…

13 hours ago

ഞാൻ കൂടുതൽ അടുക്കുന്ന ആളാണ് ആ പേടികൊണ്ടു ഇപ്പോൾ അകലം പാലിക്കുന്നു; എലിസബത്ത്

നടൻ ബാലയുടെ ഭാര്യയായ ഡോ എലിസബത്ത് ഉദയൻ സോഷ്യൽ മീഡിയയിൽ സജീവമാണ്,ഇപ്പോൾ എലിസബത്ത് പങ്കുവെച്ച ഒരു വീഡിയോ ആണ് വൈറൽ…

16 hours ago

ഓൺലൈൻ ചാനലുകാർ നേരിട്ടും അല്ലാതെയും  തന്നെ ഭീഷണിപ്പെടുത്താറുണ്ട്; ആസിഫ് അലി

റിലീസ് കഴിയട്ടെ കാണിച്ചു തരാം എന്നരീതിയിൽ നേരിട്ടും അല്ലാതെയും ഭീഷണിപ്പെടുത്താറുണ്ടു ഓൺലൈൻ ചാനലുകാർ നടൻ ആസിഫ് അലി പറയുന്നു. നടനാകും…

18 hours ago

സ്നേഹിച്ചവർ വിശ്വാസവഞ്ചന കാണിച്ചു; ഇന്റർവ്യൂകൾ കൊടുക്കില്ല: ജാസ്മിൻ ലൈവിൽ

ബിഗ്ഗ്‌ബോസ് മലയാളം സീസൺ സിക്സിന് ശേഷം ആദ്യമായി തന്റെ വിശേഷങ്ങൾ ആരാധകരുമായി യുട്യൂബ് ലൈവ് വീഡിയോയിലൂടെ പങ്കിട്ടിരിക്കുകയാണ് ജാസ്മിൻ, ബി​​ഗ്…

19 hours ago