സൗഭാഗ്യയ്ക്കും കുഞ്ഞിനും ഇത് അപൂര്‍വ്വമായ ഭാഗ്യം… അസൂയ തോന്നല്ലേ!!

കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സൗഭാഗ്യ വെങ്കിടേഷിന്റെയും അര്‍ജുന്റെയും ജീവിതത്തില്‍ ഒരു പുതിയ അതിഥി വന്നതിന്റെ വിശേഷങ്ങളാണ് സോഷ്യല്‍ മീഡിയ നിറയെ. ലേബര്‍ റൂമിലേക്ക് കടക്കുന്നതിന് മുന്‍പ് വരെ നൃത്തം ചെയ്്ത്‌കൊണ്ടിരുന്ന സൗഭാഗ്യയുടെ വീഡിയോ സോഷ്യല്‍…

കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സൗഭാഗ്യ വെങ്കിടേഷിന്റെയും അര്‍ജുന്റെയും ജീവിതത്തില്‍ ഒരു പുതിയ അതിഥി വന്നതിന്റെ വിശേഷങ്ങളാണ് സോഷ്യല്‍ മീഡിയ നിറയെ. ലേബര്‍ റൂമിലേക്ക് കടക്കുന്നതിന് മുന്‍പ് വരെ നൃത്തം ചെയ്്ത്‌കൊണ്ടിരുന്ന സൗഭാഗ്യയുടെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരുന്നു. ടിക് ടോക് വീഡിയോകള്‍ വഴിയാണ് താരം ശ്രദ്ധിക്കപ്പെടുന്നത്. ഇതിനു പുറമേ സമൂഹമാധ്യമങ്ങളില്‍ നിരവധി ആരാധകര്‍ ഉണ്ട് താരത്തിന്. ഇപ്പോള്‍ ഒരു കുഞ്ഞിന് ജന്മം നല്‍കിയിരിക്കുകയാണ് താരം.

സുദര്‍ശന എന്നാണ് കുഞ്ഞിന് പേരിട്ടിരിക്കുന്നത്. ഭര്‍ത്താവ് അര്‍ജുനും സൗഭാഗ്യയുടെ അമ്മ, നടിയും നര്‍ത്തകിയുമായ താരാ കല്യാണും കുഞ്ഞിന്റെ വിശേഷങ്ങള്‍ അവരവരുടെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകളിലൂടെ ആരാധകരെ അറിയിച്ചിരുന്നു. ഇപ്പോഴിതാ സൗഭാഗ്യയ്ക്കും കുഞ്ഞിനും ലഭിച്ച ഒരു അപൂര്‍വ്വമായ സൗഭാഗ്യമാണ് സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുന്നത്. ചുരുക്കം ചിലര്‍ക്ക് മാത്രം കിട്ടുന്ന ഒരു ഭാഗ്യമാണ് താരത്തിന് ലഭിച്ചിരിക്കുന്നത് എന്നാണ് ആരാധകര്‍ പറയുന്നത്. ഇത് സൂചിപ്പിക്കുന്ന ഒരു അപൂര്‍വ ചിത്രമാണ് സൗഭാഗ്യ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചത്. കുഞ്ഞിനെ കയ്യില്‍ എടുത്തു നില്‍ക്കുന്ന ചിത്രമാണ് സൗഭാഗ്യ പങ്കുവെച്ചത്. ഇവര്‍ക്കൊപ്പം ആരൊക്കെയാണ് ഉള്ളത് എന്ന് അറിയുമോ? അമ്മ താര കല്യാണും അവരുടെ അമ്മയും ആണ് ചിത്രത്തിലുള്ളത്. അതായത് കുഞ്ഞു സുദര്‍ശനയുടെ അമ്മയും അമ്മുമ്മയും മുതുമുത്തശ്ശിയും.

ഒരു അപൂര്‍വ ചിത്രം ആണ് ഇത് എന്നാണ് പ്രേക്ഷക അഭിപ്രായപ്പെടുന്നത്. ‘എന്റെ കുഞ്ഞിന് ഒരു മുത്തശ്ശന്റെ സ്‌നേഹം ആസ്വദിക്കാനുള്ള ഭാഗ്യം ലഭിക്കുന്നില്ല. നാലു വര്‍ഷങ്ങള്‍ക്കു മുന്‍പ് ആയിരുന്നു എന്റെ അച്ഛന്‍ വിടപറയുന്നത്. ഭര്‍ത്താവിന്റെ അച്ഛന്‍ ആവട്ടെ ഈ വര്‍ഷം ഞങ്ങളെ വിട്ടു പിരിഞ്ഞു. ദൈവം നമുക്ക് ഒരിക്കലും എല്ലാ സൗഭാഗ്യങ്ങളും തരില്ല. പക്ഷേ ദൈവം എന്റെ കുഞ്ഞിന് രണ്ട് മുത്തശ്ശിമാരെ നല്‍കിയിട്ടുണ്ട്. ഒരു മുതുമുത്തശ്ശിയെയും” – താരം ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു. ഈ അപൂര്‍വ്വ നിമിഷത്തിന് ഒരുപാട് പേരാണ് താര കുടംബത്തിന് ആശംസകള്‍ അറിയിച്ച് എത്തിയിരിക്കുന്നത്.