‘ഇടതുകാല്‍ മുറിച്ചുമാറ്റി’! ഈ അവസ്ഥയും കടന്നുപോവും -സയനോര

വ്യത്യസ്തമാര്‍ന്ന ശബ്ദമാധുരിയിലൂടെ ആരാധകരെ സ്വന്തമാക്കിയ ഗായികയാണ് സയനോര. നിരവധി ആരാധകരുണ്ട് സയനോരയുടെ പാട്ടിന്. പാടിയ ഒട്ടുമിക്ക ഗാനങ്ങളും സൂപ്പര്‍ഹിറ്റുകളുമായിരുന്നു. പാടുക മാത്രമല്ല, അടുത്തിടെയായി
സംഗീത സംവിധാനത്തിലും കൈ നോക്കിയിരുന്നു താരം. അഭിനയത്തിലേക്കും താരം ചുവടുവച്ചിട്ടുണ്ട്. അഞ്ജലി മേനോന്റെ വണ്ടര്‍ വുമണിലൂടെയാണ് സയനോര അഭിനയത്തിലേക്ക് എത്തുന്നത്.

ഇപ്പോഴിതാ തന്റെ ഡാഡിയെ കുറിച്ച് പറഞ്ഞാണ് സയനോര എത്തിയിരിക്കുന്നത് .
ഡാഡിയ്ക്ക് ആക്‌സിഡന്റ് പറ്റി കാല്‍ മുറിച്ച് മാറ്റേണ്ടി വന്നുവെന്നും താരം പറയുന്നു.
അപകടത്തെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഡാഡിയുടെ അടുത്തിരുന്ന് ക്രിസ്തുമസ് ആഘോഷിച്ചിരിക്കുകയാണ് സയനോര. ക്രിസ്മസിനോട് അനുബന്ധിച്ചാണ് താരം വീഡിയോ പങ്കുവച്ചത്.

ഡാഡിക്ക് ഒരു അപകടം മാറ്റിയെന്നും ഇടത് കാല്‍ മുറിച്ച് മാറ്റേണ്ടി വന്നുവെന്നും സയനോര പറഞ്ഞു. അദ്ദേഹത്തിന് മറ്റ് ആരോഗ്യപ്രശ്‌നങ്ങളില്ല, ആരോഗ്യവാനായി വരുന്നു. പ്രാര്‍ത്ഥനകളില്‍ ഞങ്ങളേയും ഉള്‍പ്പെടുത്തണം എന്നും താരം പറഞ്ഞു.

വിഷമഘട്ടം മനസിലാക്കി കൂടെ നിന്നവര്‍ക്കെല്ലാം നന്ദി. ഈ അവസ്ഥയും കടന്നുപോവും. ഡാഡിക്കും മമ്മയ്ക്കുമൊപ്പമായി പാട്ടുപാടുന്ന വീഡിയോയും സയനോര പങ്കുവച്ചിട്ടുണ്ട്.

Anu B