വീട്ടിലെ അംഗസംഖ്യ വീണ്ടും കൂടി; പുതിയ അതിഥിയെ പരിചയപ്പെടുത്തി സായിപല്ലവി

പ്രേമത്തിലെ മലര്‍ മിസ്സിനെ അത്ര പെട്ടെന്നൊന്നും മറക്കാന്‍ മലയാളി പ്രേക്ഷകര്‍ക്കാവില്ല. തമിഴ് കലര്‍ന്ന മലയാളവുമായെത്തിയ മലര്‍ മിസ്സിന് ഗംഭീര സ്വീകരണമായിരുന്നു കേരളക്കരയില്‍ നിന്നും ലഭിച്ചത്. എല്ലാതരത്തിലുമുള്ള കഥാപാത്രവും തന്നില്‍ ഭദ്രമായിരിക്കുമെന്ന് തെളിയിച്ചാണ് താരം മുന്നേറിയത്. പ്രേമത്തിലൂടെ തെന്നിന്ത്യയുടെ തന്നെ ഹരമായി മാറുകയായിരുന്നു താരം. മികച്ച അവസരങ്ങളായിരുന്നു പിന്നീട് ഈ നായികയ്ക്ക് ലഭിച്ചത്. അഭിനയം മാത്രമല്ല നൃത്തവും തനിക്ക് വഴങ്ങുമെന്ന് തെളിയിച്ചായിരുന്നു താരം മുന്നേറിയത്.

തമിഴിലും തെലുങ്കിലേക്കുമൊക്കെ എത്തിയപ്പോഴും ഗംഭീര സ്വീകരണമായിരുന്നു സായ് പല്ലവിക്ക് ലഭിച്ചത്. വ്യത്യസ്തമായ സിനിമകളുമായി മുന്നേറുന്നതിനിടയില്‍ത്തന്നെ പരസ്യങ്ങളില്‍ അഭിനയിക്കാനുള്ള അവസരവും സായ് പല്ലവിക്ക് ലഭിച്ചിരുന്നു. സിനിമയില്‍ അഭിനയിക്കുന്നതിനിടയില്‍ സ്വന്തം നിലപാടുകള്‍ കൃത്യമായി താരംതുറന്നുപറഞ്ഞിരുന്നു. ഗ്ലാമറസ് പ്രകടനങ്ങളോട് പൊതുവെ താല്‍പര്യമില്ലെന്ന് താരം വ്യക്തമാക്കിയിരുന്നു. താരത്തിന്റെ പല നിബന്ധനകളും അംഗീകരിക്കാനാവില്ലെന്നും ഇത് മാറ്റിയില്ലെങ്കില്‍ സിനിമ ലഭിച്ചേക്കില്ലെന്ന തരത്തിലുമൊക്കെയുള്ള ഉപദേശങ്ങളും സായ് പല്ലവിക്ക് ലഭിച്ചിരുന്നു. വിമര്‍ശനങ്ങളെയെല്ലാം കാറ്റില്‍ പറത്തിയായിരുന്നു താരം മുന്നേറിയത്.

സായിപല്ലവി ഇപ്പോൾ തന്റെ വീട്ടുകാർക്കൊപ്പം സമയം ചിലവഴിക്കുന്ന തിരക്കിലാണ്, തന്റെ വീട്ടിൽ എത്തിയ പുതിയ അതിഥികളെ പരിചയപ്പെടുത്തുകയാണ് താരം ഇപ്പോൾ, വീട്ടിലെ പുതുതായി എത്തിയ മുയല്‍ കുഞ്ഞുങ്ങളെയാണ് താരം ആരാധകര്‍ക്ക് പരിചയപ്പെടുത്തുന്നത്. ഞങ്ങള്‍ക്ക് ഇന്ന് സന്ദര്‍ശകരുണ്ടായിരുന്നു എന്ന് പറഞ്ഞുകൊണ്ടാണ് സായ് പല്ലവി ചിത്രം പങ്കുവച്ചിരിക്കുന്നത്.

അഭിനയത്തിലും ജീവിതത്തിലും മാത്രമല്ല, നിലപാടുകളിലും തിളങ്ങുന്ന താരമാണ് സായ്. കോടികള്‍ ഓഫര്‍ ചെയ്തിട്ടും ഒരു ഫെയര്‍നെസ്സ് കമ്ബനിയുടെ പരസ്യത്തില്‍ അഭിനയിക്കാന്‍ തയ്യാറാവാത്ത സായ് പല്ലവിയുടെ നിലപാടും ശ്രദ്ധ നേടിയിരുന്നു. പ്രശസ്ത ഫെയര്‍നെസ്സ് ക്രീം ബ്രാന്‍ഡിന്റെ പരസ്യത്തിലേക്കുള്ള ഓഫറാണ് സായ് പല്ലവി നിഷേധിച്ചത്. രണ്ടു കോടിയോളം രൂപ കമ്ബനി ഓഫര്‍ ചെയ്തെങ്കിലും സായ് പല്ലവി ഓഫര്‍ സ്വീകരിച്ചില്ലെന്നാണ് റിപ്പോര്‍ട്ട്.

Krithika Kannan