ഏഷ്യാനെറ്റിലെ മികച്ച സീരിയലുകളിൽ ഒന്നാണ് മൗനരാഗം, മിനിസ്ക്രീൻ പ്രേക്ഷരുടെ പ്രിയപരമ്ബരകളിൽ ഒന്നാണ് ഈ സീരിയൽ, മികച്ച റേറ്റിംഗ് ആണ് പരമ്പരക്ക് ഉള്ളത്. കല്യാണിയെന്ന ഊമയായ പെണ്‍കുട്ടിയുടെ ജീവിതത്തിൽ ഉണ്ടാകുന്ന ചില സംഭവ വികാസങ്ങൾ ആണ് പരമ്പരയിൽ കാണിക്കുന്നത്. ഓരോ ദിവസം കഴിയുംതോറും അപ്രതീക്ഷിത ട്വിസ്റ്റുകളുമായി പരമ്പര മുന്നോട്ട് പോയികൊണ്ടിരിക്കുകയാണ്, സീരിയൽ റേറ്റിംഗിൽ നമ്പർ വൺ സ്ഥാനത്താണ് മൗനരാഗം എന്ന് പറയാം. നടി ഐശ്വര്യയാണ് കേന്ദ്രകഥാപാത്രമായ കല്യാണിയെന്ന മിണ്ടാനാകാത്ത കുട്ടിയായി എത്തുന്നത്. ചിത്രത്തില്‍ നായകനാകുന്നത് നലീഫ് ജിയ ആണ്. കല്യാണിയെ പ്രണയിക്കുകയും ആശ്വസിപ്പിക്കുകയും ചെയ്യുന്ന നായകന് കിരണായിട്ടാണ് നലീഫ് എത്തുന്നത്
ഇപ്പോള്‍ സീരിയലിന്റെ പുതിയ പ്രമോ ആണ് ആരാധകരെ അമ്ബരപ്പിക്കുന്നത്. അച്ഛനും അച്ഛമ്മയും എന്നും വേദനിപ്പിക്കുകയും അവഗണിക്കുകയും ചെയ്യുന്ന കല്യാണിയുടെ പിറന്നാള്‍ അടിപൊളിയാക്കാനുള്ള ഒരുക്കത്തിലാണ് കിരണും സഹോദരി സോണിയയും ഇതിന്റെ പ്രമോയാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. പാട്ടും ഗാനമേളയുമൊക്കെയായി അടിപൊളി പിറന്നാളാണ് ജീവിതത്തില്‍ ആദ്യമായി കല്യാണി ആഘോഷിക്കുന്നത്. കല്യാണിയുടെ പിറന്നാൾ ദിവസം വേദിയിലെത്തിയ ചില അതിഥികളാണ് ഇത്തവണത്തെ സർപ്രൈസ്.
വാനമ്പാടി സീരിയലിൽ കൂടി പ്രേക്ഷര്‍ക്ക് പരിചിതമായ മോഹന്‍കുമാറും മക്കളും വീണ്ടും എത്തിയിരിക്കുകയാണ് മൗനരാഗത്തിൽ. കല്യാണി വയലിന് വായിക്കുമ്ബോള് മോഹനും അനുവും പാട്ട് പാടുകയായിരുന്നു. നാളുകള്‍ക്ക് ശേഷം അനുവിനേയും മോഹനേയും ഒരുമിച്ച് കാണാനായതിന്റെ സന്തോഷം പങ്കുവെച്ചായിരുന്നു ആരാധകരെത്തിയത്. നീ എന്‍ സര്‍ഗസൗന്ദര്യമേ എന്ന ഗാനമായിരുന്നു ഇരുവരും ആലോചിച്ചത്. ഇതിനിടയിലായിരുന്നു തംബുരുവിന്റെ സര്‍പ്രൈസ് എന്‍ട്രി. കല്യാണിക്കും കിരണിനും അരികിലേക്ക് ഓടിയെത്തുകയായിരുന്നു തംബുരു. വാനമ്ബാടി താരളെ കൂടി മൗനരാഗത്തില്‍ കണ്ടതോടെയായിരുന്നു പുതിയ ട്വിസ്റ്റിനെക്കുറിച്ച് ആരാധകര്‍ ചോദിച്ചത്.