അവനെ നന്നായി വളർത്തണം എന്ന വാശിയാണ് എന്നെ അതിനൊക്കെ പ്രേരിപ്പിച്ചത്!

സീമ ജി നായര്‍ മലയാള പ്രേക്ഷകർക്ക് ഏറെ സുപരിചിതയായ താരമാണ്. ബിഗ്‌സ്‌ക്രീനിലും മിനിസ്ക്രീനിലും ഒരുപോലെ തിളങ്ങിക്കൊണ്ടിരിക്കുന്ന താരം മിക്കപ്പോഴും യുവ നായകന്മാരുടെ ‘അമ്മ വേഷത്തിൽ ആണ് താരം ഇപ്പോൾ ബിഗ് സ്‌ക്രീനിൽ എത്തുന്നത്. സിനിമ സീരിയല്‍ മേഖലയില്‍ താരത്തിന് ഇതിനോടകം തന്നെ തന്റെതായ ഒരു ഇടം കണ്ടെത്താനും സാധിച്ചു. വര്ഷങ്ങളായി തന്നെ സിനിമയിലും സീരിയലിലും തിളങ്ങി നിൽക്കുന്ന താരത്തിന്റെ കുടുംബ ജീവിതം പ്രേക്ഷകർക്ക് അത്ര സുപരിചിതം അല്ല. ഇന്ന് തന്റെ മകനുവേണ്ടിയാണ് സീമ ജീവിക്കുന്നത് എന്ന് തന്നെ പറയാം. ഭർത്താവുമായി വേര്പിരിഞ്ഞതിനു ശേഷം മകനെ നല്ല നിലയിൽ എത്തിക്കുക എന്ന ഒറ്റ ലക്‌ഷ്യം മാത്രമേ സീമയ്ക്ക് ഉണ്ടായിരുന്നുള്ളു. ആ ഒരു വാശിയാണ് സ്വന്തം കാലിൽ നിന്ന് ജീവിതത്തെ നോക്കിക്കാണാൻ സീമയെ പ്രേരിപ്പിച്ച ഘടകം.

ഇന്ന് സീമ തന്റെ മകനെ പഠിപ്പിച്ച് എംബി എ കാരനാക്കി എന്ന് മാത്രമല്ല മറ്റുള്ളവർക്ക് വേണ്ടിയും സീമ പ്രവർത്തിക്കാൻ തുടങ്ങി. കഴിഞ്ഞ പതിനഞ്ചു വര്ഷങ്ങളായി സമൂഹത്തിന് വേണ്ടി നിരവധി നല്ല പ്രവർത്തനങ്ങൾ നടത്തിയ ഒരു വനിത കൂടിയാണ് സീമ ജി നായർ. നാടകത്തിൽ കൂടിയാണ് സീമ സിനിമയിലേക്കും പാരമ്പരയിലേക്കും എല്ലാം വന്നത്. വളരെയേറെ കഷ്ടപ്പാടുകളും ബുദ്ധിമുട്ടുകളും അനുഭവിച്ചാണ് താരം ഇന്ന് കാണുന്ന നിലയിൽ എത്തുന്നത്. ക്യാൻസറുമായി പൊരുതിയ സൂര്യയ്ക്ക് സീമ നൽകിയ പിന്തുണയും പ്രോത്സാഹനവുമെല്ലാം പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു.

താനും തന്റെ അമ്മയും എല്ലാം നാടക നടികൾ ആയിരുന്നു. പണ്ടൊക്കെ നാടകം കളിക്കാൻ അമ്പലങ്ങളിലെ ഉത്സവങ്ങൾക്കൊക്കെ പോകുമ്പോൾ നാടക നടികളെ കയറ്റാൻ സമീപത്തുള്ള വീട്ടുകാർ വിസമ്മതിച്ച അനുഭവങ്ങൾ വരെ ഞങ്ങൾക്ക് ഉണ്ടായിട്ടുണ്ട്. ഇവരെ ഞങ്ങളുടെ വീട്ടിൽ കയറ്റി ഇരുത്തില്ല എന്ന് വീട്ടുകാർ പറയുന്നത് ഞങ്ങൾ കേട്ടിട്ടുണ്ടെന്നും അങ്ങനെ ഒരുപാട് കഷ്ടപ്പാടും ബുദ്ധിമുട്ടുകളും അനുഭവിച്ചതിനു ശേഷമാണ് സിനിമയിലേക്കും സീരിയലിലേക്കും എത്തുന്നതെന്നും സീമ പറഞ്ഞിട്ടുണ്ട്.

Sreekumar

Recent Posts

സാരി ഉടുക്കുമ്പോൾ വയർ ഒന്ന് കാണിക്കൂ! മോശം കമന്റിട്ട ഞരമ്പന്  തക്ക മറുപടി കൊടുത്തു നടി അമൃത നായർ

സോഷ്യൽ മീഡിയിൽ ഒരുപാട് നെഗറ്റീവ് കമെന്റുകളും, സദാചാര ആക്രമണങ്ങളും നേരിടേണ്ടി വരുന്നുണ്ട് സിനിമ സീരിയൽ രംഗത്തുള്ള താരങ്ങൾക്ക്, പ്രത്യേകിച്ചും ഞരമ്പന്മാരുടെ …

31 mins ago

‘മുകേഷേട്ടനും ലാലേട്ടനും നിൽക്കുന്നുണ്ട്, എന്താണിതെന്ന് തോന്നി, ഞാൻ കരയാൻ തുടങ്ങി’; അനുഭവം പറഞ്ഞ് ശ്വേത മേനോൻ

മികച്ച വേഷങ്ങളിലൂടെ മലയാളത്തിന്റെ ഇഷ്ട താരമായി മാറിയ നടിയാണ് ശ്വേത മേനോൻ. 2011-ലെ മികച്ച നടിക്കുള്ള കേരളസംസ്ഥാന പുരസ്കാരം നേടാൻ…

13 hours ago

മിക്കവർക്കുമുള്ള ശീലം, പക്ഷേ ഇത് അമിതമാകുന്നത് ഒട്ടേറെ ആരോ​ഗ്യ പ്രശ്നങ്ങളുണ്ടാക്കും; കാപ്പി കുടിക്കുന്നവർ ശ്രദ്ധിക്കൂ…

രാവിലെ എഴുന്നേറ്റാൽ ഉടനെ ചായയോ കാപ്പിയോ നിർബന്ധമാണ്... ആ ശീലം വർഷങ്ങളായി തുടരുന്നവരാണ് നമ്മളിൽ പലരും. ചായയെക്കാൾ കാപ്പി ഇഷ്ടപ്പെടുന്നവർ…

13 hours ago

‘രാവിലെ 11:20 നും 11:50 നും ഇടയിലുള്ള ശുഭമുഹൂ‍ർത്തത്തിൽ…; പ്രേമിക്കാൻ ഈസി പക്ഷേ’; സന്തോഷം പങ്കുവെച്ച് ശ്രീവിദ്യ

ടെലിവിഷൻ ഷോകളിലൂടെ മലയാളികളുടെ മനസിൽ ഇടം നേടിയ താരമാണ് ശ്രീവിദ്യ മുല്ലച്ചേരി. സ്റ്റാർ മാജിക്ക്‌ എന്ന ഷോയിലൂടെ താരം വളരെ…

15 hours ago

ഞാൻ കൂടുതൽ അടുക്കുന്ന ആളാണ് ആ പേടികൊണ്ടു ഇപ്പോൾ അകലം പാലിക്കുന്നു; എലിസബത്ത്

നടൻ ബാലയുടെ ഭാര്യയായ ഡോ എലിസബത്ത് ഉദയൻ സോഷ്യൽ മീഡിയയിൽ സജീവമാണ്,ഇപ്പോൾ എലിസബത്ത് പങ്കുവെച്ച ഒരു വീഡിയോ ആണ് വൈറൽ…

18 hours ago

ഓൺലൈൻ ചാനലുകാർ നേരിട്ടും അല്ലാതെയും  തന്നെ ഭീഷണിപ്പെടുത്താറുണ്ട്; ആസിഫ് അലി

റിലീസ് കഴിയട്ടെ കാണിച്ചു തരാം എന്നരീതിയിൽ നേരിട്ടും അല്ലാതെയും ഭീഷണിപ്പെടുത്താറുണ്ടു ഓൺലൈൻ ചാനലുകാർ നടൻ ആസിഫ് അലി പറയുന്നു. നടനാകും…

19 hours ago