വിനയൻ ചിത്രത്തിന്റെ ലൊക്കേഷനിൽ നിന്ന് ഇറങ്ങി പോരാനുണ്ടായ കാരണം വെളിപ്പെടുത്തി സീനത്ത് !!

ഒരു കാലത്ത് നിറഞ്ഞു നിന്നിരുന്ന നാടകങ്ങളിലൂടെ മലയാള സിനിമാ ലോകത്തിലേക്കെത്തിയ നടിയാണ് സീനത്ത് .അനേകം ചിത്രങ്ങളിലെ വലുതും ചെറുതുമായ കഥാപാത്രങ്ങളിലൂടെ വളരെ മികച്ച അഭിനയമികവ് പുലർത്തിയ താരമാണ് സീനത്ത്. താരം ഏറ്റവും മികച്ച ഡബ്ബിങ് ആര്‍ട്ടിസ്റ് കൂടിയാണ്. ഇപ്പോൾ വിനയൻ ചിത്രത്തിന്റെ ലൊക്കേഷനിൽ നിന്ന് ഇറങ്ങി പോരാനുണ്ടായ കാരണം വെളിപ്പെടുത്തിയിരിക്കുകയാണ് താരം, ഒരു അഭിമുഖത്തിനിടയിലായിരുന്നു താരത്തിന്റെ വെളിപ്പെടുത്തൽ. ജയറാം നായകനായ ജോർജുട്ടി കെയർ ഓഫ് ജോർജുകുട്ടി സെറ്റിൽ നിന്നായിരുന്നു ഇറങ്ങി പോരേണ്ടി വന്നത്.

ആ സിനിമയിലേക്ക് വിളിച്ചു ഞാൻ പോകുകയും ഉണ്ടായിരുന്നു അന്ന് ഹോട്ടൽ മഹാറാണിയിലാണ് ആർട്ടിസ്റ്റുകൾ എല്ലാം ഉണ്ടായിരുന്നത്, അവിടെ നിന്നുമായിരുന്നു മേക്കപ്പ് കഴിഞ്ഞ ശേഷം ലൊക്കേഷനിലേക്ക് പോകുക, അന്ന് എനിക്ക് രഞ്ജിത്തിനെയോ ഹരിദാസിനെയോ അറിയില്ലായിരുന്നു. ലൊക്കേഷനിൽ ചെന്നപ്പോൾ എന്നോട് കഥ പറഞ്ഞു, അതിൽ എന്റെ അനുജത്തിയായി പറഞ്ഞത് ഉണ്ണിമേരി എന്ന നടിയെ ആയിരുന്നു. ആ സമയത്ത് ഉണ്ണിമേരി നല്ല രീതിയിൽ തടിച്ച വ്യക്തിയായിരുന്നു. അങ്ങനെ ഞാൻ ഉണ്ണിമേരിയുടെ ചേച്ചിയായി ഞാൻ അഭിനയിക്കില്ല എന്ന് പറഞ്ഞു, എന്നിട്ട് ഞാൻ ലൊക്കേഷനിൽ നിന്നും പോവുകയും ഉണ്ടായി. പിന്നീട് വർഷങ്ങൾക്ക് ശേഷമാണ് രഞ്ജിത്തിനെ കാണുന്നത്. അന്ന് ഞാൻ അദ്ദേഹത്തോട് ക്ഷമ ചോദിക്കുകയും ചെയ്തെന്ന് താരം പറയുന്നു.

Rahul Kochu