‘പവിത്രമായൊരു പ്രണയത്തിനുവേണ്ടി’; ശാകുന്തളം ട്രയ്‌ലർ കാണാം

സാമന്ത റൂത്ത് പ്രഭുവും ദേവ് മോഹനും ഒന്നിക്കുന്ന പുതിയ ചിത്രമാണ് ശാകുന്തളം.ഗുണശേഖർ രചനയും സംവിധാനവും നിർവ്വഹിച്ച ശാകുന്തളം എന്ന ചിത്രത്തിൻറെ ട്രെയ്‌ലർ പുറത്ത് വിട്ടിരിക്കുകയാണ് സിനിമയുടെ അണിയറ പ്രവർത്തകർ. 2.51 മിനിറ്റ് ദൈർഘ്യമുള്ള ട്രെയ്‌ലറാണ് അണിയറ പ്രവർത്തകർ പുറത്തുവിട്ടിരിക്കുന്നത്. സിനിമയിൽ ദുഷ്യന്തനായി ദേവ് മോഹൻ എത്തുമ്പൊൾ ശകുന്തളയായി സാമന്തയെത്തുന്നു.

മഹാഭാരതത്തിലെ ഉപകഥയെ ആസ്പദമാക്കി കാളിദാസൻ രചിച്ച പ്രശസ്ത നാടകമായ അഭിജ്ഞാന ശാകുന്തളത്തെ ആസ്പദമാക്കിയാണ് സംവിധായകൻ ഗുണശേഖർ ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയത്. അതിനമനോഹര പ്രണയകാവ്യമായണ് സിനിമ ഒരുക്കിയിരിക്കുന്നത് എന്ന ട്രയ്‌ലറിൽ നിന്ന് മനസിലാക്കാൻ കഴിയും. ഫെബ്രുവരി 17 ന് ശാകുന്തളം തിയറ്ററുകളിൽ എത്തും.

അല്ലു അർജുന്റ മകൾ അല്ലു അർഹ സിനിമയിൽ അഭിനയിക്കുന്നുണ്ട്. അല്ലു അർഹയുടെ അരങ്ങേറ്റ ചിത്രമാണ് ശാകുന്തളം.പ്രകാശ് രാജ്,സച്ചിൻ ഖേഡേക്കർ, കബീർ ബേദി, ഡോ. എം മോഹൻ ബാബു, മധുബാല, ഗൗതമി, അദിതി ബാലൻ, അനന്യ നാഗല്ല, ജിഷു സെൻഗുപ്ത തുടങ്ങിയവരാണ് മറ്റ് താരങ്ങൾ.ഗുണടീം വർക്‌സിൻറെ ബാനറിൽ നീലിമ ഗുണ നിർമ്മിച്ചിരിക്കുന്ന ശാകുന്തളം. അവതരിപ്പിക്കുന്നത് ശ്രീ വെങ്കടേശ്വര ക്രിയേഷൻസിന്റെ ബാനറിൽ ദിൽ രാജുവാണ്.

 

Aiswarya Aishu