കുഞ്ഞിനെ എടുക്കാന്‍ പോലും ഭയന്നു!! പിന്നീട് മനസ്സില്‍ ഉറപ്പിച്ചു, കഠിനപ്രയത്‌നം നടത്തി ഫലം കണ്ടു!!… ശാലു കുര്യന്‍ പറയുന്നു

കുടുംബപ്രേക്ഷകരുടെ ഇഷ്ട നടിയാണ് ശാലു കുര്യന്‍. ഹാസ്യ കഥാപാത്രമായാലും വില്ലത്തി റോള്‍ ആയാലും ശാലുവിന്റെ കയ്യില്‍ ഇതെല്ലാം ഭദ്രമാണ്. കുഞ്ഞു ജനിച്ച ശേഷം വീണ്ടും അഭിനയത്തില്‍ സജീവമാവുകയാണ് താരം. അതിനിടെ ശരീര വണ്ണത്തെ കുറിച്ച് ഭയപ്പെട്ട അവസ്ഥ തുറന്ന് പറയുകയാണ് താരം. പ്രസവത്തിന് ശേഷം തടി പിന്നെയും കൂടി. ആരോഗ്യത്തിന് തന്നെ അത് വെല്ലുവിളിയായി. മകനെ ധൈര്യത്തോടെ എടുക്കാനും കളിപ്പിക്കാനും പറ്റില്ലേ എന്നുവരെ പേടിച്ചതോടെയാണ് വീണ്ടും തടി കുറക്കാനുള്ള ശ്രമം തുടങ്ങിയത്’ ശാലു പറയുന്നു. കൃത്യമായ ഡയറ്റും വ്യായാമവുമാണ് താരത്തിന് ശരീരഭാരം കുറയാന്‍ സഹായകമായത് എന്നാണ് ശാലു പറയുന്നത്. കോവിഡ് കാലത്താണ് ശാലു മകന് ജന്മം നല്‍കുന്നത്. പ്രസവശേഷമുണ്ടായ ശാരീരിക ബുദ്ധിമുട്ടുകളെ തുടര്‍ന്നാണ് ശാലു ശരീരഭാരം കുറയ്ക്കാന്‍ തീരുമാനിക്കുന്നത്.

78 കിലോ ഉണ്ടായിരുന്ന ശരീരഭാരം 65 കിലോ ആയി കുറയ്ക്കുകയായിരുന്നു. തന്റെ യൂട്യൂബ് ചാനലില്‍ ഡയറ്റീഷ്യനെ ഒപ്പം ഇരുത്തിയുള്ള വീഡിയോ പങ്കുവച്ചാണ് ശാലു മേക്കോവര്‍ രഹസ്യം പങ്കുവച്ചത്. ‘പണ്ടുമുതലേയുള്ള തടിയായിരുന്നു എന്നും എളുപ്പം ഒന്നും കുറക്കാനും കഴിയില്ലെന്നാണ് കരുതിയത്. തടി കുറയ്ക്കണം എന്ന ആഗ്രഹവും നേരത്തെ മുതലേയുണ്ട്. പല ശ്രമങ്ങളും പരാജയപ്പെട്ടു. ഇനി എങ്ങനായാലും കുഴപ്പമില്ല എന്ന ചിന്തയായിരുന്നു എന്നാല്‍ പിന്നീട് മനസ്സില്‍ ഉറപ്പിച്ച് കഠിനപ്രയത്‌നം കൊണ്ടാണ് വണ്ണം കുറച്ചത്. വണ്ണം കുറഞ്ഞ് പുത്തന്‍ ലുക്കിലാണ് താരം ആരാധകര്‍ക്ക് മുന്‍പില്‍ എത്തിയത്. തടി കുറഞ്ഞതോടെ ആത്മവിശ്വാസം കൂടിയെന്നും മുട്ടിനും കാലിനുമുണ്ടായിരുന്ന വേദന പോയെന്നും താരം വ്യക്തമാക്കി.

Rahul

Recent Posts

അമല പോളിനെതിരെ ആരോപണവുമായി ഹേമ രംഗത്ത്

വിവാദങ്ങളിൽ നിന്നേല്ലാം അകന്ന് കുടുംബസമേതം സന്തോഷകരമായ ജീവിതം നയിക്കുകയാണ് അമല പോൾ. ഇപ്പോൾ താരത്തിനെതിരെ ഗുരുതരമായ ഒരു ആരോപണമാണ് പുറത്തുവന്നിരിക്കുന്നത്.…

4 mins ago

അമൃത സുരേഷിനെതിരെ വീണ്ടും ബാല രംഗത്ത്

നടൻ ബാലയുടെ വ്യക്തി ജീവിതത്തിൽ സംഭവിച്ച കാര്യങ്ങൾ സോഷ്യൽ മീഡിയയിൽ അടക്കം ഏറെ ചർച്ചയായി മാറിയ ഒന്നാണ്. ഗായിക അമൃത…

20 mins ago

ഭർത്താവിന് നന്ദി പറഞ്ഞു ലെന, സംഭവം എന്താണെന്ന് മനസ്സിലായോ

മാസങ്ങള്‍ക്ക് മുന്‍പാണ് നടി ലെന രണ്ടാമതും വിവാഹിതയായത്. വളരെ രഹസ്യമായിട്ടായിരുന്നു ലെനയും ക്യാപ്റ്റന്‍ പ്രശാന്ത് ബാലകൃഷ്ണന്‍ നായരും തമ്മിലുള്ള വിവാഹം…

28 mins ago

കുട്ടിക്കളി മാറാത്ത ലാലേട്ടൻ! തന്റെ തൊഴിലാളിയെ തന്നോളം വളർത്തിയ മനുഷ്യൻ; മോഹൻലാലിനോടൊപ്പം ആന്റണി പെരുമ്പാവൂർ പങ്കുവെച്ച ആകാശയാത്രയുടെ വീഡിയോ വൈറൽ

തിരശീലയിൽ ഒട്ടനവധി കഥാപത്രങ്ങൾ അവതരിപ്പിച്ചു ഓരോ പ്രേക്ഷകരുടെയും മനസിൽ ഇടം പിടിച്ചനടനാണ് മോഹൻലാൽ. ഇന്ത്യൻ സിനിമയിൽ ഒരുപാട് സൂപ്പർസ്റ്റാറുകൾ ഉണ്ടെങ്കിലും…

30 mins ago

അവധി എടുത്ത് സ്വകാര്യ ആശുപത്രിയിലും വിദേശത്തുമൊക്കെ ജോലി, ആ പണി ഇവിടെ വേണ്ട, പേര് വിവരങ്ങൾ പ്രസിദ്ധപ്പെടുത്തി

തിരുവനന്തപുരം: ജോലിക്ക് ഹാജരാകാത്ത മെഡിക്കൽ കോളേജ് ആശുപത്രിയിലെ ഡോക്ടർമാർക്കെതിരെ നടപടിയുമായി ആരോ​ഗ്യ വകുപ്പ്. ഇവരെ പിരിച്ചുവിടുന്നതിന്റെ ഭാ​ഗമായി പേരുവിവരങ്ങൾ പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്.…

13 hours ago

മുഖ്യമന്ത്രിയുടെ അടുക്കളയിൽ വരെ ഒരു മുതലാളിക്ക് സ്വാധീനമെന്ന് ജില്ലാ കമ്മിറ്റിയംഗം, പേര് പറയണമെന്ന് സ്വരാജ്; വിശദീകരണം തേടി പാർട്ടി

  തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെതിരെ കടുത്ത ആരോപണമുന്നയിച്ച ജില്ലാ കമ്മിറ്റിയംഗത്തിൽ നിന്ന് വിശദീകരണം തേടി സിപിഎം. കഴിഞ്ഞ രണ്ട്…

14 hours ago