കുടുംബപ്രേക്ഷകരുടെ ഇഷ്ട നടിയാണ് ശാലു കുര്യന്. ഹാസ്യ കഥാപാത്രമായാലും വില്ലത്തി റോള്‍ ആയാലും ശാലുവിന്റെ കയ്യില്‍ ഇതെല്ലാം ഭദ്രമാണ്. കുഞ്ഞു ജനിച്ച ശേഷം വീണ്ടും അഭിനയത്തില്‍ സജീവമാവുകയാണ് താരം. അതിനിടെ ശരീര വണ്ണത്തെ കുറിച്ച് ഭയപ്പെട്ട അവസ്ഥ തുറന്ന് പറയുകയാണ് താരം. പ്രസവത്തിന് ശേഷം തടി പിന്നെയും കൂടി. ആരോഗ്യത്തിന് തന്നെ അത് വെല്ലുവിളിയായി. മകനെ ധൈര്യത്തോടെ എടുക്കാനും കളിപ്പിക്കാനും പറ്റില്ലേ എന്നുവരെ പേടിച്ചതോടെയാണ് വീണ്ടും തടി കുറക്കാനുള്ള ശ്രമം തുടങ്ങിയത്’ ശാലു പറയുന്നു. കൃത്യമായ ഡയറ്റും വ്യായാമവുമാണ് താരത്തിന് ശരീരഭാരം കുറയാന്‍ സഹായകമായത് എന്നാണ് ശാലു പറയുന്നത്. കോവിഡ് കാലത്താണ് ശാലു മകന് ജന്മം നല്‍കുന്നത്. പ്രസവശേഷമുണ്ടായ ശാരീരിക ബുദ്ധിമുട്ടുകളെ തുടര്‍ന്നാണ് ശാലു ശരീരഭാരം കുറയ്ക്കാന്‍ തീരുമാനിക്കുന്നത്.
78 കിലോ ഉണ്ടായിരുന്ന ശരീരഭാരം 65 കിലോ ആയി കുറയ്ക്കുകയായിരുന്നു. തന്റെ യൂട്യൂബ് ചാനലില്‍ ഡയറ്റീഷ്യനെ ഒപ്പം ഇരുത്തിയുള്ള വീഡിയോ പങ്കുവച്ചാണ് ശാലു മേക്കോവര്‍ രഹസ്യം പങ്കുവച്ചത്. ‘പണ്ടുമുതലേയുള്ള തടിയായിരുന്നു എന്നും എളുപ്പം ഒന്നും കുറക്കാനും കഴിയില്ലെന്നാണ് കരുതിയത്. തടി കുറയ്ക്കണം എന്ന ആഗ്രഹവും നേരത്തെ മുതലേയുണ്ട്. പല ശ്രമങ്ങളും പരാജയപ്പെട്ടു. ഇനി എങ്ങനായാലും കുഴപ്പമില്ല എന്ന ചിന്തയായിരുന്നു എന്നാല്‍ പിന്നീട് മനസ്സില്‍ ഉറപ്പിച്ച് കഠിനപ്രയത്നം കൊണ്ടാണ് വണ്ണം കുറച്ചത്. വണ്ണം കുറഞ്ഞ് പുത്തന്‍ ലുക്കിലാണ് താരം ആരാധകര്‍ക്ക് മുന്പില് എത്തിയത്. തടി കുറഞ്ഞതോടെ ആത്മവിശ്വാസം കൂടിയെന്നും മുട്ടിനും കാലിനുമുണ്ടായിരുന്ന വേദന പോയെന്നും താരം വ്യക്തമാക്കി.