ആരാധകരുമായി അടുപ്പം കാത്തുസൂക്ഷിക്കുന്ന താരമാണ് ബോളിവുഡിലെ കിങ് ഖാന് ഷാരുഖ് ഖാന്. താരങ്ങള്‍ പലരും സോഷ്യല്‍ മീഡിയയിലൂടെ മാത്രമാണ് ആരാധകരുമായുള്ള ബന്ധം കാത്തു സൂക്ഷിക്കുമ്പോള്‍ ഷാരൂഖ് ആരാധകരോട് നേരിട്ട് ഇടപഴകാറും സമയം കണ്ടെത്താറുണ്ട്.
വിശേഷ ദിവസങ്ങളിലൊക്കെയും തന്റെ പിറന്നാള്‍ ദിനത്തിലും ചെറിയ പെരുന്നാളിനും തന്റെ വസതിയായ മന്നത്തിന്റെ ബാല്‍ക്കണിയില്‍ വന്ന് ആരാധകരോട് സംവദിക്കാറുണ്ട്. പ്രിയ താരത്തിനെ കാണാനായി ആരാധകരുടെ കടല്‍ തന്നെ മന്നത്തിന് മുന്നിലുണ്ടാകാറുണ്ട്. അതിന്റെ വീഡിയോയെല്ലാം സോഷ്യലിടത്ത് വൈറലാകാറുണ്ട്.
ഇപ്പോഴിതാ അദ്ദേഹം ആരാധകരോടുള്ള വാക്ക് പാലിച്ച് എത്തിയിരിക്കുകയാണ്.
ചെറിയ പെരുന്നാള്‍ ആശംസ ആരാധകരോട് നേരിട്ട് അറിയിച്ചിരിക്കുകയാണ് കിങ് ഖാന്. മന്നത്തിന് മുന്നില്‍ തടിച്ചുകൂടിയ ആരാധകരെ കാണാന്‍ താരം ബാല്‍ക്കണിയിലേക്ക് വന്നു.
വെളുത്ത നിറത്തിലുള്ള ടി ഷര്‍ട്ടും കറുത്ത ജീന്‍സും ഡാര്‍ക്ക് സണ്‍ ഗ്ലാസും ധരിച്ചാണ് താരം എത്തിയത്. ഒപ്പം താര പുത്രന് അബ്രാമും ഉണ്ടായിരുന്നു ഇത്തവണ. വെള്ള നിറത്തിലുള്ള കുര്‍ത്തയും സല്‍വാറും ധരിച്ചാണ് അബ്രാം എത്തിയത്.
ആരാധകരെ കൈ വീശി കാണിച്ചു തൊഴുതും ഷാരൂഖ് തന്റെ സ്നേഹം അറിയിച്ചു. ആരാധകരെ അഭിവാദ്യം ചെയ്യുന്ന ചിത്രങ്ങളും ഈദ് ആശംസയോടൊപ്പം താരം പങ്കുവച്ചു. പോസ്റ്റിന് താഴെയും ആരാധക സ്നേഹം നിറയുകയാണ്.