മന്നത്തില്‍ അതിഥിയായി മിസ് ഇന്ത്യ മത്സരാര്‍ഥി!!! വെജ് പിസയുണ്ടാക്കി നല്‍കി കിങ്ഖാന്‍

ബോളിവുഡിലെ കിങ് ഖാന്‍ മാത്രമല്ല ഷാരൂഖ് ഖാന്‍, പാചകത്തിലും സൂപ്പര്‍ താരമാണ്. അദ്ദേഹത്തിന്റെ കൈപുണ്യം അറിയാന്‍ ആഗ്രഹമില്ലാത്തവരായി ആരും ഇല്ല. അതിന് ഭാഗ്യം കിട്ടിയവര്‍ വളരെ കുറവാണ്.

ഇപ്പോഴിതാ ആ ഭാഗ്യം ലഭിച്ചിരിക്കുകയാണ് മോഡലും ഫെമിന മിസ് ഇന്ത്യ 2017-ലെ മികച്ച അഞ്ച് മത്സരാര്‍ത്ഥികളിലൊരാളുമായ നവപ്രീത് കൗറിന്. നവപ്രീതിനെ മന്നത്തിലേക്ക് ക്ഷണിക്കുകയും ഷാരൂഖ് അവര്‍ക്ക് പിസയുണ്ടാക്കി നല്‍കുകയും ചെയ്തിരിക്കുകയാണ്.

നവ്പ്രീത് ആണ് സന്തോഷ നിമിഷം പങ്കുവച്ചത്. മന്നത്ത് സന്ദര്‍ശിച്ചതിനെക്കുറിച്ച് ഹൃദയസ്പര്‍ശിയായൊരു കുറിപ്പും അവര്‍ പങ്കുവച്ചിട്ടുണ്ട്. ഷാരൂഖിനൊപ്പമുള്ള സെല്‍ഫിയും ഷാരൂഖ് ഉണ്ടാക്കി നല്‍കിയ പിസയും നവപ്രീത് പങ്കുവച്ചു.

വെജ് പിസയാണ് നവപ്രീതിനായി താരം തയ്യാറാക്കിയത്. ഏറെ രുചികരമായിരുന്നെന്നും നവപ്രീത് പറഞ്ഞു. മന്നത്തില്‍ ചെലവിട്ട നിമിഷം സ്വപ്നം പോലെയായിരുന്നു എന്നാണ് നവപ്രീത് കുറിച്ചത്.

ഒരിക്കലും പോസ്റ്റ് ചെയ്യരുതെന്ന് വിചാരിച്ചിരുന്നതാണ്. പക്ഷേ സന്തോഷം കൊണ്ട് എനിക്കതിന് കഴിയുന്നില്ല എന്നും നവപ്രീത് പറഞ്ഞു. പ്രധാനപ്പെട്ടൊരു ദിവസത്തിന്റെ ഓര്‍മ്മയാണിത്. മന്നത്തില്‍ ചിലവഴിക്കാന്‍ കഴിഞ്ഞത് അനുഗ്രഹീതമായ ദിവസമാണെന്നും നവപ്രീത് പറഞ്ഞു.

Anu B