ഷൂട്ടിങിനിടെ പരിക്ക്!! ഷാറൂഖ് ഖാന് ശസ്ത്രക്രിയ

ബോളിവുഡിന്റെ കിങ് ഖാന്‍ ഷാറൂഖ് ഖാന് ഷൂട്ടിങിനിടെ പരിക്കേറ്റു. അമേരിക്കയില്‍ നടക്കുന്ന പുതിയ സിനിമയുടെ ഷൂട്ടിനിടെയാണ് അപകടം പറ്റിയത്. പരിക്കേറ്റ താരത്തിനെ ശസ്ത്രക്രിയയ്ക്ക് വിധേയനാക്കി. അപകടത്തില്‍ താരത്തിന്റെ മൂക്കിനാണ് പരിക്കെന്നാണ് റിപ്പോര്‍ട്ടുകള്‍. അമേരിക്കയില്‍ വച്ചു തന്നെ ശസ്ത്രക്രിയ നടത്തി. ആശങ്കപ്പെടാനില്ലെന്നുമാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.

ഷൂട്ടിങിനിടെ ഉണ്ടായ അപകടത്തില്‍ താരത്തിന്റെ മൂക്കില്‍ നിന്നും രക്തം വന്നതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ശസ്ത്രക്രിയയ്ക്കു ശേഷം താരത്തിന്റെ ആരോഗ്യനില തൃപ്തികരമാണ്. ഷാരൂഖ് ഇപ്പോള്‍ ഇന്ത്യയില്‍ തിരിച്ച് എത്തിയിട്ടുണ്ട്. വിശ്രമത്തിലാണ് താരം.

പത്താന്റെ വന്‍ വിജയത്തിന് ശേഷം ഷാരൂഖ് നായകനാവുന്ന പുതിയ ചിത്രമാണ്
അറ്റ്ലി സംവിധാനം ചെയ്യുന്ന ‘ജവാന്‍’. ചിത്രം റിലീസിന് ഒരുങ്ങിയിരിക്കുകയാണ്. നയന്‍താരയാണ് ചിത്രത്തില്‍ നായിക, വില്ലനായി വിജയ് സേതുപതിയുമാണ് എത്തുന്നത്.

Anu B