കിം​ഗിനോടുള്ള ഇഷ്ടം തുറന്ന് പറഞ്ഞ് കിം​ഗ് ഖാൻ! വിശേഷിപ്പിച്ചത് ബോളിവുഡിന്റെ മരുമകനെന്ന്

Follow Us :

ഇന്ത്യൻ ക്രിക്കറ്റിലെ സൂപ്പർ താരം വിരാട് കോലിയോടുള്ള സ്നേഹം സൂപ്പർതാരം ഷാരുഖ് ഖാൻ. ബോളിവുഡിന്റെ മരുമകനാണ് കോലി എന്നാണ് ഷാരുഖ് പറഞ്ഞത്. അനുഷ്‌കയെ പ്രണയിക്കുന്ന നാൾ മുതൽ കോലിയെ അറിയാമെന്നും ഒരുപാട് ഇഷ്ടമാണെന്നും കിം​ഗ് ഖാൻ പറഞ്ഞു. ‘ഞാൻ അവനൊപ്പം ഒരുപാട് സമയം ചെലവഴിച്ചിട്ടുണ്ട്.

എനിക്ക് വളരെ ഇഷ്ടമാണ്. ഞങ്ങളുടെ മരുമകനാണ് എന്നാണ് പറയാറുള്ളത്. അനുഷ്‌കയേയും വിരാടിനേയും വളരെ നാളായി എനിക്കറിയാം. ഒരുപാട് സമയം ഒന്നിച്ച് ചെലവഴിച്ചിട്ടുണ്ട്. ഇവർ പ്രണയിക്കുന്ന നാൾ മുതൽ അവനെ അറിയാം. ഞാനും അനുഷ്‌കയും ഒന്നിച്ച് സിനിമ ചെയ്യുന്ന സമയത്ത് നിരവധി ദിവസങ്ങൾ ഞങ്ങൾക്കൊപ്പമുണ്ടായിരുന്നു. അങ്ങനെയാണ് സുഹൃദത്തിലാവുന്നത്.’- ഷാരുഖ് പറഞ്ഞു.