ഇബ്രാഹിം ഖാദ്രി എന്ന യുവാവാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാവുന്നത്. ഒറ്റ നോട്ടത്തില്‍ കണ്ടാല്‍ ഷാരൂഖ് ഖാനാണെന്നേ തോന്നുകയുള്ളു. ഈ രൂപസാദൃശ്യം തന്നെയാണ് ഇബ്രാഹിമിനെ സോഷ്യല്‍ മീഡിയയില്‍ വൈറലാക്കിയത്. പല തവണ ഷാരുഖ് ഖാന് ആണെന്ന് തെറ്റിദ്ധരിച്ച് ജനം ഇബ്രാഹിം ഖാദ്രിയെ വളയുകയും അലറി വിളിക്കുകയും, സെല്‍ഫിയെടുക്കാന്‍ ശ്രമിക്കുകയുമെല്ലാം ചെയ്തിട്ടുണ്ട്. ഒരു നല്ല വേഷം ധരിച്ചാല്‍ ‘നിന്നെ കാണാന്‍ ഷാരൂഖ് ഖാനെ പോലെ ഉണ്ടല്ലോ’ എന്ന് തമാശയ്ക്ക് പലരും പറയാറുണ്ടെന്ന് ഇബ്രാഹിം പറയുന്നു.
ഹ്യൂമന്‍സ് ഓഫ് ബോംബേ എന്ന പേജിലൂടെയാണ് ഇബ്രാഹിമിന്റെ കഥ പുറത്ത് വന്നത്. കുട്ടിക്കാലത്ത് ബാഹ്യസൗന്ദര്യം ശ്രദ്ധിക്കാത്ത വ്യക്തിയായിരുന്നു ഇബ്രാഹിം. എന്നാല്‍ ചെറുപ്പം മുതലേ തന്നെ പലരും ഇബ്രാഹിമിന് ഷാരുഖ് ഖാന്റെ മുഖച്ഛായയുണ്ടെന്ന് പറയുമായിരുന്നു. വളരും തോറും ഈ മുഖസാദൃശ്യം കൂടി വന്നു. കൂടുംബത്തിന് ഇക്കാരണം കൊണ്ട് ഇബ്രാഹിം വലിയ അഭിമാനമായിരുന്നു.
ഒരു തവണ റയീസ് എന്ന ഷാരൂഖ് ചിത്രം കണ്ട് പുറത്തിറങ്ങിയ ഇബ്രാഹിമിനെ ജനം വളഞ്ഞു. തീയറ്ററില്‍ ഷാരുഖ് ഖാന് സിനിമ കാണാന്‍ എത്തിയതാണെന്നാണ് അവര്‍ കരുതിയത്.
പലപ്പോഴും ഇത്തരത്തില്‍ ആള്‍ക്കൂട്ടത്തിനിടയില്‍പ്പെട്ട് തന്റെ ഷര്‍ട്ട് പോലും കീറിയിട്ടുണ്ടെന്ന് ഇബ്രാഹിം പറയുന്നു. പല വിവാഹ വേദികളിലും ഇബ്രാഹിമിന് ക്ഷണം ലഭിച്ചിട്ടുണ്ട്. ഇദ്ദേഹം യാതൊരു മടിയും കൂടാതെ അവിടങ്ങളില്‍ പോകുകയും വധൂ വരന്മാര്ക്കൊപ്പം ചിത്രം എടുത്തും, അവര്‍ക്കൊപ്പം ആടിപ്പാടിയും സമയം ചെലവഴിക്കാറുണ്ടെന്നും ഇബ്രാഹിം പറയുന്നു. അതേസമയം താനെന്ന വ്യക്തിയെ ആളുകള്‍ തിരിച്ചറിയണമെന്ന് ആഗ്രഹിക്കുന്നുണ്ടെന്നും ഇദ്ദേഹം കൂട്ടിച്ചേര്‍ത്തു.
മലയാളത്തിന്റെ പ്രിയ ഗായകൻ ആണെങ്കിലും യേശുദാസിനെ കുറിച്ച് നിരവധി വിമർശങ്ങൾ ഉയരാറുണ്ട്. അതിലൊന്നാണ് എമ്പതുകളിലെയും തൊണ്ണൂറുകളിലെയും പല ഗായകരുടെയും അവസരം…
സിനിമകളുടെ പ്രൊമോഷൻ പരിപാടികളിൽ നിന്ന് അകലം പാലിക്കുന്ന നടിയാണ് നയൻതാര. എന്നാൽ കഴിഞ്ഞ ദിവസം ഒരു സിനിമയുടെ പ്രൊമോഷൻ പരിപാടിക്ക്…
സ്തനാർബുദം ബാധിച്ച കാര്യം വെളിപ്പെടുത്തി നടി ഹിന ഖാൻ. ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെയാണ് നടി ഇക്കാര്യം അറിയിച്ചിട്ടുള്ളത്. രോഗത്തിന്റെ മൂന്നാം ഘട്ടത്തിലാണ്…
തന്റെ ഭർത്താവും ഇന്ത്യയുടെ ബഹിരാകാശ ദൗത്യമായ ഗഗൻയാനിന്റെ ഗ്രൂപ്പ് ക്യാപ്റ്റനുമായ പ്രശാന്ത് ബാലകൃഷ്ണൻ നായരുടെ കരിയറിലെ അഭിമാനകരമായ നേട്ടം പങ്കുവച്ച്…
തെങ്കാശി : കേരളാ അതിർത്തിയോട് ചേർന്ന് തമിഴ്നാട്ടിൽ സ്ഥിതിചെയ്യുന്ന വിനോദ് സഞ്ചാര കേന്ദ്രമായ കുറ്റാലത്ത് സ്വകാര്യ ഹോട്ടലിൽ പെൺ വാണിഭ…
ബി ഗ്രേഡ് സിനിമകളിലൂടെ തരംഗം സൃഷ്ടിച്ച ഷക്കീല ഇന്ന് തമിഴ് ഷോകളിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയിരിക്കുകയാണ്. തന്റെ കഴിഞ്ഞ കാലത്തെക്കുറിച്ച്…