സോഷ്യൽ മീഡിയയെ ഞെട്ടിച്ച് ഷാരൂഖിന്‍റെ അപരൻ; ചിത്രങ്ങള്‍ വൈറല്‍

ഇബ്രാഹിം ഖാദ്രി എന്ന യുവാവാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാവുന്നത്. ഒറ്റ നോട്ടത്തില്‍ കണ്ടാല്‍ ഷാരൂഖ് ഖാനാണെന്നേ തോന്നുകയുള്ളു. ഈ രൂപസാദൃശ്യം തന്നെയാണ് ഇബ്രാഹിമിനെ സോഷ്യല്‍ മീഡിയയില്‍ വൈറലാക്കിയത്. പല തവണ ഷാരുഖ് ഖാന്‍ ആണെന്ന്…

ഇബ്രാഹിം ഖാദ്രി എന്ന യുവാവാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാവുന്നത്. ഒറ്റ നോട്ടത്തില്‍ കണ്ടാല്‍ ഷാരൂഖ് ഖാനാണെന്നേ തോന്നുകയുള്ളു. ഈ രൂപസാദൃശ്യം തന്നെയാണ് ഇബ്രാഹിമിനെ സോഷ്യല്‍ മീഡിയയില്‍ വൈറലാക്കിയത്. പല തവണ ഷാരുഖ് ഖാന്‍ ആണെന്ന് തെറ്റിദ്ധരിച്ച് ജനം ഇബ്രാഹിം ഖാദ്രിയെ വളയുകയും അലറി വിളിക്കുകയും, സെല്‍ഫിയെടുക്കാന്‍ ശ്രമിക്കുകയുമെല്ലാം ചെയ്തിട്ടുണ്ട്. ഒരു നല്ല വേഷം ധരിച്ചാല്‍ ‘നിന്നെ കാണാന്‍ ഷാരൂഖ് ഖാനെ പോലെ ഉണ്ടല്ലോ’ എന്ന് തമാശയ്ക്ക് പലരും പറയാറുണ്ടെന്ന് ഇബ്രാഹിം പറയുന്നു.

ഹ്യൂമന്‍സ് ഓഫ് ബോംബേ എന്ന പേജിലൂടെയാണ് ഇബ്രാഹിമിന്റെ കഥ പുറത്ത് വന്നത്. കുട്ടിക്കാലത്ത് ബാഹ്യസൗന്ദര്യം ശ്രദ്ധിക്കാത്ത വ്യക്തിയായിരുന്നു ഇബ്രാഹിം. എന്നാല്‍ ചെറുപ്പം മുതലേ തന്നെ പലരും ഇബ്രാഹിമിന് ഷാരുഖ് ഖാന്റെ മുഖച്ഛായയുണ്ടെന്ന് പറയുമായിരുന്നു. വളരും തോറും ഈ മുഖസാദൃശ്യം കൂടി വന്നു. കൂടുംബത്തിന് ഇക്കാരണം കൊണ്ട് ഇബ്രാഹിം വലിയ അഭിമാനമായിരുന്നു.

ഒരു തവണ റയീസ് എന്ന ഷാരൂഖ് ചിത്രം കണ്ട് പുറത്തിറങ്ങിയ ഇബ്രാഹിമിനെ ജനം വളഞ്ഞു. തീയറ്ററില്‍ ഷാരുഖ് ഖാന്‍ സിനിമ കാണാന്‍ എത്തിയതാണെന്നാണ് അവര്‍ കരുതിയത്.

https://www.instagram.com/p/CdNHbR8NqyO/?utm_source=ig_embed&ig_rid=f431f77c-52f2-41a4-a831-2a3b960b1473

പലപ്പോഴും ഇത്തരത്തില്‍ ആള്‍ക്കൂട്ടത്തിനിടയില്‍പ്പെട്ട് തന്റെ ഷര്‍ട്ട് പോലും കീറിയിട്ടുണ്ടെന്ന് ഇബ്രാഹിം പറയുന്നു. പല വിവാഹ വേദികളിലും ഇബ്രാഹിമിന് ക്ഷണം ലഭിച്ചിട്ടുണ്ട്. ഇദ്ദേഹം യാതൊരു മടിയും കൂടാതെ അവിടങ്ങളില്‍ പോകുകയും വധൂ വരന്മാര്‍ക്കൊപ്പം ചിത്രം എടുത്തും, അവര്‍ക്കൊപ്പം ആടിപ്പാടിയും സമയം ചെലവഴിക്കാറുണ്ടെന്നും ഇബ്രാഹിം പറയുന്നു. അതേസമയം താനെന്ന വ്യക്തിയെ ആളുകള്‍ തിരിച്ചറിയണമെന്ന് ആഗ്രഹിക്കുന്നുണ്ടെന്നും ഇദ്ദേഹം കൂട്ടിച്ചേര്‍ത്തു.