ഷാരൂഖ് ഖാനെ നായകനാക്കി ആറ്റ്ലി ഒരുക്കുന്ന ചിത്രമാണ് ‘ജവാന്’. പ്രഖ്യാപന സമയം മുതല്‍ ആരാധകര്‍ കാത്തിരിക്കുന്ന ചിത്രം കൂടിയാണ് ‘ജവാന്’. നിലവില്‍ ചിത്രത്തിന്റെ ഷൂട്ടിംഗ് ഹൈദരാബാദില്‍ പുരോഗമിക്കുകയാണ്. ഇപ്പോഴിതാ ചിത്രത്തിന്റെ ഒടിടി അവകാശം വന്‍ തുകയ്ക്ക് വിറ്റുപോയെന്ന വാര്‍ത്തകളാണ് പുറത്തുവരുന്നത്. 120 കോടിയ്ക്ക് നെറ്റ്ഫ്ളിക്സാണ് ജവാന്റെ സംപ്രേക്ഷണ അവകാശം സ്വന്തമാക്കിയിരിക്കുന്നത്.
അതേസമയം, നേരിട്ട് ഒടിടിയിലേക്കല്ല, മറിച്ച് തിയറ്റര്‍ റിലീസിന് ശേഷമായിരിക്കും ചിത്രം ഒടിടിയിലെത്തുക. അടുത്ത വര്‍ഷം ജൂലൈയില്‍ ജവാന് പ്രേക്ഷകര്‍ക്ക് മുന്നിലെത്തുമെന്നാണ് റിപ്പോര്‍ട്ട്. നയന്‍താരയാണ് ചിത്രത്തില്‍ ഷാരൂഖിന്റെ നായികയായി എത്തുന്നത്. സംവിധായകന് അറ്റ്ലിയുടെയും നയന്‍താരയുടെയും ബോളിവുഡ് അരങ്ങേറ്റ ചിത്രം കൂടിയാണ് എന്ന പ്രത്യേകതയും ഉണ്ട്.
കിംഗ് ഖാന് ചിത്രത്തില്‍ ഡബിള്‍ റോളിലാണ് എത്തുകയെന്നാണ് പുതിയ വിവരം.
നേരത്തെ ഒരു ‘റോ’ (റിസര്‍ച്ച് ആന്‍ഡ് അനാലിസിസ് വിംഗ്) ഉദ്യോഗസ്ഥനെയാണെന്നായിരുന്നു ആദ്യം പുറന്നുവന്ന റിപ്പോര്‍ട്ടുകള്‍.
തമിഴ് താരം വിജയ് ജവാനില്‍ ഒരു നിര്‍ണായക കഥാപാത്രമായി എത്തുമെന്ന്
റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. വിജയ്യുടെ സൂപ്പര്‍ ഹിറ്റുകളായ തെറി, മെര്‍സല്‍, ബിഗില്‍ എന്നീ ചിത്രങ്ങള്‍ സംവിധാനം ചെയ്തത് ആറ്റ്ലിയായിരുന്നു. അതുകൊണ്ട് തന്നെ വിജയ് ബോളിവുഡില്‍ എത്താനും സാധ്യത തള്ളിക്കളയാനാവില്ല.
തന്റെ അംഗരക്ഷകന് മോശമായി പെരുമാറിയ ഭിന്നശേഷിക്കാരനായ ആരാധകനെ നേരില്‍ കണ്ട് ചേര്‍ത്ത് നിര്‍ത്തി തെലുങ്ക് സൂപ്പര്‍സ്റ്റാര്‍ നാഗാര്‍ജുന. ഭിന്നശേഷിക്കാരനായ യുവാവിനോടാണ്…
മലയാളത്തിന്റെ പ്രിയ താരമാണ് നടി മീര നന്ദന്. ദിലീപിന്റെ നായികയായി മുല്ല എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്കെത്തിയ നായികയാണ് മീര.…
അരുണ്‍ ചന്തു സംവിധാനം ചെയ്ത സയന്‍സ് ഫിക്ഷന്‍ സിനിമയായ 'ഗഗനചാരി' തിയ്യേറ്ററിലെത്തിയിരിക്കുകയാണ്. ഗോകുല്‍ സുരേഷാണ് ചിത്രത്തില്‍ നായകനായെത്തിയത്. ഇപ്പോഴിതാ ചിത്രത്തിന്റെ…
കോടികള്‍ മുടക്കിയാണ് ഓരോ സിനിമയും തിയ്യേറ്ററിലെത്തുന്നത്. അക്കാലത്താണ് വെറും 5 ലക്ഷം മുടക്കി സന്തോഷ് പണ്ഡിറ്റ് സിനിമയെടുത്തത്. നടനായും സംവിധായകനും…
ജോജു ജോർജ് ആദ്യമായി രചന-സംവിധാനം നിർവഹിക്കുന്ന 'പണി' സിനിമ അണിയറയിൽ ഒരുങ്ങി കഴിഞ്ഞു. ചിത്രത്തെ കുറിച്ച് പ്രഖ്യാപന സമയം മുതൽ…
ബിഗ് ബോസ് അവതാരകനെന്ന നിലയിൽ മോഹൻലാലിനെ വലിയഒരു കൈയടിയാണ് നേടിക്കൊണ്ടിരിക്കുന്നത്, ഇപ്പോഴിതാ മോഹൻലാൽ എന്ന അവതരാകാനെപ്പറ്റിപറയുകയാണ് മുൻ ബിഗ് ബോസ്…